PCWF വാർത്തകൾ

മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗോൾഡൻ സ്റ്റാർ കരാട്ടെ & കളരിപ്പയറ്റ് സെന്ററിലെ മുപ്പതോളം ശിഷ്യന്മാരാണ് എക്സ്പോ വേദിയിൽ ഇന്ത്യൻ പവലിയനിലെ ദീപവാലി പ്രോഗ്രാമിൽ ഒക്ടോബർ 29 വെള്ളിയാഴ്ച കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ് അവതരിപ്പിച്ചത്. നവംബർ 5 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്കാണ് ഇന്ത്യൻ പവലിയനിൽ അടുത്ത ആയോധനകലാ അഭ്യാസം അരങ്ങേറുന്നത്. പൊന്നാനി ചോലപ്പാറ പ്രഭാകരന്റെ മകനായ മണികണ്ഠൻ ഗുരുക്കൾ പൊന്നാനി വി കെ എം കളരിയിൽ കെ ജി പത്മനാഭൻ ഗുരുക്കളുടെ കീഴിൽ ഏഴാം വയസ്സ് മുതലാണ് കളരി അഭ്യസിച്ചു തുടങ്ങിയത്. PCWF ദുബൈ ഘടകം അംഗമായ മണികണ്ഠൻ ഗുരുക്കൾക്കും, ശിഷ്യർക്കും എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.

തുടരുക...

ഉത്തർപ്രദേശിൽ വെച്ച് നടന്ന നാഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021 ൽ വിജയികളായ കേരള ടീമിൻ്റെ ക്യാപ്റ്റൻ ജസീം പൊന്നാനിക്കും, ഫിറ്റ്നെസ് കോച്ച് മുഹമ്മദ്‌ സഹീറിനും അഭിനന്ദനങ്ങൾ. PCWF യുഎഇ സംഘടിപ്പിച്ച ചലഞ്ചേഴ്സ് ട്രോഫിയിലെ മിന്നും താരമായിരിന്നു ജസീം പൊന്നാനി. മുഹമ്മദ്‌ സഹീർ PCWF ദുബൈ ഘടകം മുൻ അംഗമാണ്.

തുടരുക...

ദുബായ്: തെലുങ്കാനയിലെ ഫ്‌ളവർ ഫെസ്റ്റിവലിന്റെ ഭാഗമായി, തെലുങ്കാന സംസ്ഥാന സർക്കാർ ബുർജ് ഖലീഫയിൽ നടത്തുന്ന പ്രോമോ ഷോ സംവിധാനം ചെയ്യുക എന്നത് വലിയ അവസരമായിരുന്നു പൊന്നാനി സ്വദേശി താമറിന് ലഭിച്ചത്. എ.ആർ. റഹ്‌മാന്റെ സംഗീതത്തിനാണ് ദൃശ്യ വിസ്മയം ഒരുക്കിയത്. സഹപ്രവർത്തകരായി VFX ഡയറക്ടർ സനൂപും, കോ ഡയറക്‌ടറായി ഹാഷിമും, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ ഷോ, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിനു മുകളിൽ 23 ഒക്ടോബർ രാത്രി 8.10 ന് പ്രദർശിപ്പിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റാസ്‌ അൽ ഖൈമ എക്സിക്യൂട്ടീവ് അംഗം ആണ് താമർ കെ. വി

തുടരുക...

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ നടന്നു വരുന്ന ദ്വൈമാസ അംഗത്വ കാംപയിനിൻറ ഭാഗമായി കെ പി റാസിൽ പക്കൽ നിന്നും അംഗത്വം സ്വീകരിച്ച് രാജൻ തലക്കാട്ട് തുടക്കം കുറിച്ചു. എ എം എം യു പി സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഷ്റഫ് വി ഉദ്ഘാടനം ചെയ്തു. ഇ ഹൈദർ അലി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഡ്ഹോക്ക് പ്രധാന ഭാരവാഹികളായി; അഷ്റഫ് ആലുങ്ങൽ, അനസ് മാസ്റ്റർ, അഷ്റഫ് വി (രക്ഷാധികാരികൾ) റാസിൽ കെ പി (പ്രസിഡണ്ട്) ശഫീഖ്  സി (ജനറൽ സെക്രട്ടറി) സി എ ജലീൽ  (ട്രഷറർ) ഷെമി സുജിത്, അഷ്റഫ് പി കെ,മനാഫ് തെക്കേപുറത്ത്, (വൈസ് പ്രസിഡണ്ട് ) ഉമ്മര്‍ ആലുങ്ങൽ, ദിൽഷാദ് എ, അറഫാത്ത് ടി എം  (സെക്രട്ടറി) കെ പി റാസിൽ സ്വാഗതവും , ശഫീഖ് സി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : ഒക്ടോബർ 13 ന് മത്സ്യ ബന്ധത്തിന് പോയി ഫൈബർ വളളം മറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശികളായ ഇബ്രാഹിം, ബീരാൻ കുട്ടി, മുഹമ്മദലി എന്നിവരുടെ ഭവനങ്ങൾ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഭാരവാഹികളായ, രാജൻ തലക്കാട്ട് , പി എ അബ്ദുട്ടി, ടി വി സുബൈർ, മുജീബ് കിസ്മത്ത് തുടങ്ങിയവർ സന്ദർശിച്ചു. കുടുംബാഗങ്ങളെ സമാശ്വസിപ്പിക്കുകയും,സാമ്പത്തികമായി ഏറെ പ്രയാസമുളള രണ്ട് ഭവനങ്ങളിൽ അടിയന്തര പ്രധാന്യത്തോടെ വേണ്ട സഹായങ്ങൾ എത്തിക്കുന്നതിനുളള സംവിധാനങ്ങളും ചെയ്തു.

തുടരുക...

പൊന്നാനി: ഫൈബർ വളളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുളള ശ്രമം ഊർജിതമാക്കണമെന്നും, ഈ വിഷയത്തിൽ ജന പ്രതിനിധികൾ നടത്തി വരുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നതായും, നാവിക സേനയുടെയോ മറ്റു അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ തിരച്ചിൽ നടത്തി അവരുടെ കുടുംബത്തിന്റെയും നാടിന്റെയും  ആശങ്ക നീക്കണമെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത പുഴയിലെ വെളളം കർമ്മ റോഡ് വഴി ഈശ്വര മംഗലത്തേക്കും പരിസര പ്രദേശങ്ങളിലേക്കും ഒഴുകുന്നത് തടയുന്നതിന് റോഡിന്റെ ഭിത്തികൾ ഉയർത്തുന്നതുൾപ്പെടെയുളള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും, അഴിമുഖത്ത് കെട്ടിയ  കരിങ്കൽ ഭിത്തി കാരണം പുഴയിൽ നിന്നും കടലിലേക്കുള്ള ജലമൊഴുക്ക്  മന്ദഗതിയിലാക്കുകയും, പുഴ കരകവിഞ്ഞൊഴുകി ജനങ്ങൾ ദുരിതത്തിലാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി. സൂം ഓൺലൈനിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ  പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു എം ഇബ്രാഹിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. 2021 ജനുവരി മുതൽ ജൂൺവരെയുളള ആറു മാസത്തെ പ്രവർത്തന റിപ്പോർട്ട് അബ്ദുല്ലതീഫ് കളക്കരയും, സാമ്പത്തിക റിപ്പോർട്ട് പി എ അബ്ദുട്ടിയും, വനിതാ കമ്മിറ്റി പ്രവർത്തനങ്ങൾ ടി മുനീറയും യൂത്ത് വിംഗ് ശഹീര്‍ പി ടി (മേഘ) യും അവതരിപ്പിച്ചു "സ്വാശ്രയ കമ്പനിയും, പൊന്മാക്സ് ഹൈപ്പർ മാർക്കറ്റും"  എന്ന വിഷയം അവതരിപ്പിച്ച് ഖലീൽ റഹ്മാൻ (പ്രോജക്ട് മാനേജർ, സ്വാശ്രയ പൊന്നാനി കമ്പനി) സംസാരിച്ചു. വിവിധ സമിതികളെ പ്രതിനിധീകരിച്ച് ടി വി സുബൈർ (ജനസേവനം) അബ്ദുൽ ഗഫൂർ അൽഷാമ (വിദ്യാഭ്യാസം) കെ പി അബ്ദുറസാഖ് (ആരോഗ്യം) റഹിയാനത്ത് ഒ.കെ (സാംസ്ക്കാരികം) മുജീബ് കിസ്മത്ത് (വിവാഹം) സക്കരിയ്യ (സ്വാശ്രയ തൊഴിൽ സംരംഭം) ഷഹീർ ഈശ്വര മംഗലം ( ഐടി & മീഡിയ) തുടങ്ങിയവർ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു.

തുടരുക...

ബംഗലൂരു: കർണ്ണാടകയിൽ സ്ഥിര താമസക്കാർ, ജോലി, പഠനം തുടങ്ങിയ ആവശ്യാർത്ഥം വന്ന് ചേർന്നവർ ഉൾപ്പെടെയുളള പൊന്നാനി താലൂക്ക് നിവാസികൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബംഗലൂരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ:  അബ്ദുറഹിമാൻ കുട്ടി (ചെയർമാൻ യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി ) ഉദ്ഘാടനം നിർവഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.  "സ്വാശ്രയ സാമൂഹ്യ സംരംഭകത്വം" എന്ന വിഷയം അവതരിപ്പിച്ച് അബ്ദുല്ലതീഫ് കളക്കര (മാർക്കറ്റിംഗ് ഡയറക്ടർ സ്വാശ്രയ കമ്പനി) സംസാരിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സി.സി. മൂസ ( പ്രസിഡണ്ട്) ഇസ്മായിൽ ബാബു (വൈസ് പ്രസിഡണ്ട്) ഹംസ റഹ്മാൻ (ജനറൽ സെക്രട്ടറി) മുഹ്‌സിൻ പി  , മുഹമ്മദ്‌ ഷബീർ കെ (ജോ: സെക്രട്ടറി) സന്ദീപ് കെ (ട്രഷറർ) സകീന ഹംസ (കോർഡിനേറ്റർ, വനിത) അംഗങ്ങൾ ; ഇഹ്‌സാൻ മുഹമ്മദ് മൊയ്തീൻ കുട്ടി ടി കെ അനസ് മാണൂർ മൂച്ചിക്കൽ സഫറുളള തെരെഞ്ഞെടുത്ത കമ്മിറ്റിക്ക് ആശംസ നേർന്ന്; കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, പി എ അബ്ദുട്ടി (ട്രഷറർ) മുഹമ്മദ് അനീഷ് (യു.എ.ഇ ) ആബിദ് തങ്ങൾ (ഖത്തർ) ഫഹദ് (ഒമാൻ) തുടങ്ങിയവർ സംസാരിച്ചു. അംഗത്വ കാംപയിൻ നടത്തി , 2022 ജനുവരി മധ്യത്തിൽ പൊന്നാനി സംഗമം വിളിച്ച് കൂട്ടി പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഹംസ റഹ്മാൻ സ്വാഗതവും, സെക്രട്ടറി മുഹ്‌സിൻ ന നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന നൂതന പദ്ധതികൾ പരിചയപ്പെടുത്തിയും, ബദൽ പ്രവർത്തന രേഖകൾ സമർപ്പിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രണ്ട് ദിവസങ്ങളിലായി ഓൺലൈനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം " ഗ്ലോബൽ എജ്യു സമ്മിറ്റ് 2021" സമാപിച്ചു. ഒന്നാം ദിവസത്തെ സമ്മളനം ഇ ടി മുഹമ്മദ് ബഷീർ (എം പി ) ഉദ്ഘാടനം ചെയ്തു. മനുഷ്യ ബന്ധങ്ങളിലെ ഊഷ്മളത പ്രതിഫലിപ്പിക്കുന്ന, അധ്യാപക വിദ്യാർത്ഥി ബന്ധത്തിൻറ പവിത്രത കാത്തു സൂക്ഷിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതി സമന്വയിപ്പിച്ച് കൊണ്ടുളള ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തിന് പ്രസക്തി ഏറെയുണ്ടെന്ന് അദ്ധേഹം പറഞ്ഞു. ഗ്ലോബൽ എജ്യു സമിതിയും, ഖത്തർ കമ്മിറ്റിയും സംയുക്തമായി ,സിജി ഇന്റർനാഷണൽ, പൊന്നാനി എം ഇ എസ് കോളേജ് എക്കണോമിക്സ് വിഭാഗം, പി സി ഡബ്ല്യു എഫ് ലീഡർഷിപ്പ് അക്കാദമി (പി എൽ എ) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടക സമിതി ചെയര്‍മാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ: ഫസൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. യോനെല മോന്റലോഗ് , (സൗത്ത് ആഫ്രിക്ക), ഡോ: സുഹൈൽ അഹ്‌മദ്‌ (മാക്സെൽ ലീഡർഷിപ് കൗൺസിൽ ) പ്രൊഫ: എൻ പി ഹാഫിസ് മുഹമ്മദ് , അബ്ദുല്ലതീഫ് കളക്കര തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ: ഇമ്പിച്ചിക്കോയ സ്വാഗതവും, ഹംസ റഹ്മാൻ (ബാംഗ്ലൂർ) നന്ദിയും പറഞ്ഞു. രണ്ടാം ദിസത്തെ ചടങ്ങ് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ: എ.ബി. മൊയ്‌ദീൻ കുട്ടി " ദേശീയ വിദ്യാഭ്യാസ നയം" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സർക്കാറുകൾ പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമ്പോൾ മത ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടാകുന്ന ആശങ്കങ്ങൾ കൂടി പരിഗണിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. പി സി ഡബ്ലിയു എഫ് എജ്യു സമിതി ചെയർമാൻ യു എം ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിജി ഇന്റർനാഷണൽ അബ്ദുൽ മജീദ് ,ഡോ:ഹസീന ബീഗം(യു.എ.ഇ) ഡോ: എം വി ബുഷ്റ തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ മേഖലയിൽ കഴിവുളളവരെ കണ്ടെത്തി ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്ന് അബ്ദുൽ മജീദും , സന്മാർഗ്ഗത്തിലൂന്നിയ വിദ്യാഭ്യാസം സമൂഹത്തിൽ മാറ്റം ഉണ്ടാക്കിയതായി ഡോ: ഹസീന ബീഗവും പറഞ്ഞു. ഡോ: Z A അഷ്‌റഫ് കോവിഡാനന്തര "വിദ്യാഭ്യാസ അവസരങ്ങൾ" എം എസ് ജലീൽ ആഗോള വിദ്യാഭ്യാസ പനോരമ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. വിദ്യാഭ്യാസം അവകാശമാണ്; അവകാശ സംരക്ഷണത്തിന്നായി ഇടപെടുന്ന പി സി ഡബ്ലിയു എഫ് പ്രവർത്തനം മാതൃകാപരമാണെന്ന് ഡോ: അഷ്റഫ് അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ ഹൃസ്വകാല മാറ്റം പ്രതിഫലിപ്പിക്കുന്ന ബഹുമുഖ പദ്ധതികൾ രൂപപ്പെടുത്താനും, ഉപരി പഠനത്തിന്നായി വിദേശ സർവ്വകലാശാല സാധ്യതകൾ ഉപയോഗപ്പെടുത്താനും പ്രമുഖ കരിയർ ഗുരു കൂടിയായ എം എസ് ജലീൽ ആഹ്വാനം ചെയ്തു. വിദേശ സർവ്വകലാശാലകളിൽ ഉപരി പഠനം നടത്തുന്ന താലൂക്കിലെ തെരെഞ്ഞെടുത്ത വിദ്യാർത്ഥികളായ റുബീന, മുനീബ (യുഎസ്എ) ഷാഹിർ (ഇറ്റലി ) സൈഫുൽ ഇസ്ലാം (ജർമനി) സുവർണ (ഐ ഐ എസ് ഇ ആർ തിരുവനന്തപുരം ) മുസഫർ (ഉക്രൈൻ ) നഹ്ദ (ഡൽഹി) ഷാഹിദ് (റഷ്യ ) ടിപ്പു സുൽത്താൻ (കാനഡ ) നൗറിൻ (യുകെ ) ഫഹീം (ന്യൂസിലാൻഡ് ) തുടങ്ങിയവർ അവരുടെ വിദ്യാഭ്യാസ അനുഭവങ്ങൾ പങ്കുവെച്ചു. കെ മാമദ് (ജിദ്ദ ) ഉപസംഹാര പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ അൽഷാമ സ്വാഗതവും, മുഹമ്മദ് അനീഷ് (ദുബൈ) നന്ദിയും പറഞ്ഞു. സംഘാടക സമിതി കൺവീനർ സയ്യിദ് ആബിദ് തങ്ങൾ പരിപാടി നിയന്ത്രിച്ചു. അലി എ വി യുടെ നേതൃത്തിലുളള പി സി ഡബ്ലിയു എഫ് ഐടി & മീഡിയ വിഭാഗവും, ഷൈനി കബീർ (ഖത്തർ) തുടങ്ങിയവരും പ്രോഗ്രാമിന് നേതൃത്വം നല്‍കി.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കാടഞ്ചേരി പോയിന്റ്‌ ട്യൂഷൻ സെൻറ റിൽ ചേർന്ന രൂപീകരണ യോഗത്തിൽ സി വി മുഹമ്മദ് നവാസ് (ഉപാധ്യക്ഷൻ, കേന്ദ്ര കമ്മിറ്റി) അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ജിൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ ജി ബാബു മുഖ്യാതിഥിയായിരുന്നു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, സുബൈർ ടി വി തുടങ്ങിയവർ ആശംസ നേർന്നു. 2021 ഡിസംബർ 31 വരെ കാലാവധിയുളള അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. 17 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി; ജിൻസി ടീച്ചർ, ബക്കർ ടി.കെ , ആനന്ദൻ കെ.കെ , ബാബു കെ.ജി, വി.വി അലിഹാജി പാറപ്പുറം (രക്ഷാധികാരികൾ) സലാം പോത്തന്നൂർ (പ്രസിഡണ്ട്) മുസ്തഫ കാടഞ്ചേരി (ജനറൽ സെക്രട്ടറി) ബിനീഷ് എം പി (ട്രഷറർ) എം എസ് അലി , ബാബുരാജ് എംപി , ഇർഷാദ് എം ( വൈസ് പ്രസിഡണ്ട് ) മുജീബ് ഇ പി, രതീഷ് ടി പി, ബാലൻ പി(സെക്രട്ടറി) അംഗത്വ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് മൂന്ന് വർഷക്കാലവധിയുളള കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതാണ്. മുസ്തഫ കാടഞ്ചേരി സ്വാഗതവും, സലാം പോത്തനൂർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. അതളൂർ ജംഗ്ഷനിലെ സൺറൈസ് ക്ലബ്ബിൽ നടന്ന രൂപീകരണ യോഗത്തിൽ അമ്മായത്ത് അബ്ദുളള അധ്യക്ഷത വഹിച്ചു. അബ്ദുല്ലതീഫ് കളക്കര ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സക്കരിയ്യ എ ആശംസകൾ നേർന്നു. 21 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംബർ 1 വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി; രക്ഷാധികാരികൾ: അമ്മായത്ത് അബ്ദുളള, എ കെ അബ്ദുറഹ്മാൻ അയങ്കലം, എം പി അബൂബക്കർ (കുഞ്ഞാപ്പുണ്ണി) കെ രവീന്ദ്രൻ (പ്രസിഡണ്ട്) ജി സിദ്ധീഖ് (ജന:സെക്രട്ടറി) ടി അബ്ദുൽ ഖാദർ (ട്രഷറർ) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, തൂമ്പിൽ കുഞ്ഞുട്ടി ഹാജി (വൈ:പ്രസിഡണ്ട്) പ്രമോദ് കുമാർ പി കെ, ബാസിൽ സൈതലവി (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജി സിദ്ധീഖ് സ്വാഗതവും , ടി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

തുടരുക...

ദുബൈ: നാട്ടിലും മറുനാട്ടിലുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം" എന്ന ശീർഷകത്തിൽ 2020 - 2025 വർഷത്തേക്കുളള അംഗത്വ ദ്വൈമാസ കാംപയിൻ ജിസിസി തല ഉദ്ഘാടനം ദുബൈയിൽ വെച്ച് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, തൽഹത്ത് എടപ്പാൾ (ഫോറം ഗ്രൂപ്പ്) നിന്നും അംഗത്വം സ്വീകരിച്ച് നിർവ്വഹിച്ചു. കാംപയിൻ ലഘുലേഖ സി എസ് പൊന്നാനി , പി കെ അബ്ദുൽ സത്താർ നരിപ്പറമ്പ് (എം ഡി റിയൽ കോഫി) ന് നൽകി പ്രകാശനം ചെയ്തു. ഒക്ടോബർ 2 മുതൽ ഡിസംബർ 1 വരെയാണ് കാംപയിൻ ആചരിക്കുന്നത്. മുഹമ്മദ് അനീഷ് , ശിഹാബുദ്ധീൻ കെ കെ , ഷബീർ മുഹമ്മദ്, അലി എ വി , നവാസ് അബ്ദുല്ല, അലിഹസ്സൻ, ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുനിസിപ്പൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ചന്തപ്പടി PCWF ഓഫീസിൽ നടന്ന രൂപീകരണ യോഗത്തിൽ സുബൈർ ടി വി അധ്യക്ഷത വഹിച്ചു. രാജൻ തലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പി കോയക്കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. 25 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംമ്പർ 1വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി രാജൻ തലക്കാട്ട് , പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര (രക്ഷാധികാരികൾ) അഷ്റഫ് നൈതല്ലൂർ (പ്രസിഡണ്ട്) നാരായണൻ മണി (ജന:സെക്രട്ടറി) അബ്ദുൽ ഗഫൂർ അൽ ഷാമ (ട്രഷറർ) എ എം സാലിഹ് , ഫൈസൽ ബാജി , കെ പി അബ്ദുറസാഖ് (വൈ:പ്രസിഡണ്ട്) ആർ വി മുത്തു , മുജീബ് കിസ്മത്ത്, സക്കരിയ എ (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ അൽ ഷാമ സ്വാഗതവും നാരായണൻ മണി നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: നാട്ടിലും മറു നാട്ടിലുമുളള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മ; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ "സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം" എന്ന ശീർഷകത്തിൽ 2021 ഒക്ടോബർ 2 - ഡിസമ്പർ 1 വരെ ദ്വൈമാസ അംഗത്വ വിതരണ ക്യാമ്പയിൻ ആചരിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ എടപ്പാൾ ചുങ്കം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല ക്യാമ്പയിൻ ഉദ്ഘാടനം ഡോ: അനിൽ വളളത്തോൾ (വൈസ് ചാൻസലർ, തുഞ്ചത്ത് എഴുത്തഛൻ മലയാളം സർവ്വകലാശാല) നിർവ്വഹിക്കും! സി വി സുബൈദ (പ്രസിഡണ്ട്, എടപ്പാൾ ഗ്രാമ പഞ്ചായത്ത്) ബ്രോഷർ പ്രകാശനം നിർവ്വഹിക്കും. ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ഒക്ടോബർ 2 ന് തന്നെ ജി സി സി തല ഉദ്ഘാടനം യു.എ.ഇ യിൽ വെച്ചും, മുനിസിപ്പൽ പഞ്ചായത്ത് തല ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ വെച്ചും നടത്തുന്നതാണ്. ക്യാമ്പയിൻറ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹ സന്ദർശനം, വീഡിയോ പ്രദര്‍ശനം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം മാസ്റ്റർ, പി എ അബ്ദുട്ടി, അബ്ദുൽ ഗഫൂർ അൽ ഷാമ, നാരായണൻ മണി (പൊന്നാനി നഗരസഭ) ഇ ഹൈദർ അലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ (മാറഞ്ചേരി) പി മോഹനൻ, മാലതി (വട്ടംകുളം) ഇ പി രാജീവ്, എൻ ഖലീൽ റഹ്മാൻ, കെ പി അച്ചുതൻ , ശ്രീജിത്ത് പി പി (എടപ്പാൾ) യൂസുഫ് ഷാജി, അനീർ (വെളിയംങ്കോട്) തുടങ്ങിയ പ്രതിനിധികൾ പങ്കെടുത്തു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എടപ്പാൾ മദേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന രൂപീകരണ യോഗത്തിൽ രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം നിര്‍വഹിച്ചു. സി എസ് പൊന്നാനി സൂം ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. ഇ ഹൈദർ അലി മാസ്റ്റർ, ഏട്ടൻ ശുകപുരം , പി എ അബ്ദുട്ടി, പി മോഹനൻ, ഇ വി സുലൈഖ , വി കെ എ മജീദ്, കെ പി മുജീബ് റഹ്മാൻ, ഇ പി രാജീവ് , ശ്രീജിത്ത് , കെ പി അച്യുതൻ ഇബ്രാഹിംകുട്ടി സി വി തുടങ്ങിയവർ സംസാരിച്ചു. 17 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംബർ 1 വരെ ദ്വൈമാസ ക്യാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി ഇ പി രാജീവ് (പ്രസിഡണ്ട്) എൻ. ഖലീൽ റഹ്മാൻ (ജന:സെക്രട്ടറി) കെ പി അച്യുതൻ (ട്രഷറർ) വി കെ എ മജീദ്, ശ്രീജിത്ത് (വൈ:പ്രസിഡണ്ട്) കെ പി മുജീബ് റഹ്മാൻ (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഖലീൽ റഹ്മാൻ സ്വാഗതവും, ഷഹീർ ഈശ്വരമംഗലം നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും " റോൾ ഓഫ് വിമൺ എൻ്റർപ്രണേഴ്സ് ഇൻ എപ്ലോയ്മെൻ്റ് ആൻഡ് ഇൻകം ജനറേഷൻ ഇൻ കേരള " എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പി സി ഡബ്ലിയു എഫ് വനിതാ ഉപദേശക സമിതി അംഗവും പൊന്നാനി എം ഇ എസ് കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയുമായ എം വി ബുഷ്റക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എം ഇ എസ് കാദിരി ഹാളിൽ സംഘടിപ്പിച്ച ആദരവ് നാടിൻ്റെ സ്നേഹാദരവായി. ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങ് ഓൺലൈൺ വഴി ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ എത്രമാത്രം സാമൂഹ്യ നന്മക്ക് കരുത്തായി മാറുന്നുവെന്നതിനെ ആശ്രയിച്ചാണ് ഡോക്ടറേറ്റുകൾ ബഹുമതികളായി തീരുകയെന്ന് ഇ ടി പറഞ്ഞു. ഡോ. ബുഷ്റയുടെ തീസീസ് സാമുഹ്യമാറ്റത്തിന് സഹായകമാകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി നന്ദകുമാർ എം എല്‍ എ, ബുഷ്റ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് ഏറെ സാധ്യതകൾ നിലനില്‍ക്കുന്ന പൊന്നാനിയുടെ മണ്ണിൽ നവയുഗ സംരംഭങ്ങൾക്ക് കടന്നുവരാൻ വഴിയൊരുക്കണമെന്നും അതിനായി ജനപ്രതിനിധി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. കെ വി നദീർ ആമുഖ പ്രഭാഷണം നടത്തി. ഡോക്ടറേറ്റ് ലഭിക്കുക എന്നത് ഏറെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലാത്ത ഈ കാലത്ത് ബുഷ്‌റ ടീച്ചറുടെ അംഗീകാരം, അവർ തെരെഞ്ഞെടുത്ത തീസിസും,സമൂഹനന്മക്കായി അവർ ചെയ്തുവരുന്ന സേവനങ്ങളും കണക്കിലെടുത്ത് കൊണ്ടാണ്. ആ നിലയ്ക്ക് ഈ അംഗീകാരം നാടിൻറ ആഘോഷമായി മാറുന്നുവെന്ന് നദീർ തൻറ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. ഒക്ടോബർ 1, 2 തിയ്യതികളിൽ ഓൺലൈൺ വഴി നടന്ന പി സി ഡബ്ലിയു എഫ് ഗ്ലോബൽ എഡ്യുസമ്മിറ്റ് 2021 ലോഗോ പ്രകാശനം പ്രൊഫ: കടവനാട് മുഹമ്മദ് നിർവ്വഹിച്ചു. എജ്യു സമ്മിറ്റ് അവതരണം അബ്ദുല്ലതീഫ് കളക്കര നടത്തി. ബുഷ്റ ടീച്ചർക്കുളള പ്രത്യേക ഉപഹാരം ഡോ: കെ എസ് ശമീർ നൽകി. എം കെ റഷീദ്, പ്രിൻസിപ്പാൾ ഡോ: അജിംസ് പി മുഹമ്മദ്, ശാരദ ടീച്ചർ, തഫ്സീറ ഗഫൂർ, ഡോ: എം വി ബുഷ്റ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ടി വി സുബൈർ നന്ദിയും പറഞ്ഞു. ശഹീർ മേഘ, അസ്മാബി, ശഹീർ ഈശ്വരമംഗലം തുടങ്ങിയവർ നേതൃത്വം നല്‍കി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350