PCWF വാർത്തകൾ

ദോഹ: വിദ്യാഭ്യാസത്തിലും പരിസ്ഥിതി സൗഹാർദ്ദത്തിലും ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി ചെയർമാനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ആറാം വാര്‍ഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ: വി കെ ബേബി മുഖ്യതിഥിയായിരുന്നു. ഗ്ലോബൽ കമ്മറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി, സി വി മുഹമ്മദ് നവാസ് (ജനറൽ സെക്രട്ടറി) ഇ പി രാജീവ് എന്നിവർ സംസാരിച്ചു. 2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പടയും ,സാമ്പത്തിക റിപ്പോർട്ട് ഖലീൽ റഹ്മാനും അവതരിപ്പിച്ചു. ഖത്തർ കോർഡിനേറ്റർ കൂടിയായ കേന്ദ്ര സെക്രട്ടറി അബ്ദുല്ലതീഫ് കളക്കര ഉപസംഹാര പ്രസംഗം നടത്തി. നൗഫൽ സ്വാഗതവും സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.

തുടരുക...

അന്താരാഷ്ട്ര വനിതാ ദിനം: പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊന്നാനി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വനിതകൾക്കായി ഓലമെടയൽ, ചൂലുണ്ടാക്കൽ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചന്തപ്പടി ഓഫീസിൽ ചേർന്ന യോഗം ടി മുനീറയുടെ അധ്യക്ഷതയിൽ ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് സി വി , വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ , സെക്രട്ടറി സുബൈർ ടി.വി എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ഫാത്തിമ ടി വിയും, സാമ്പത്തിക റിപ്പോർട്ട് റംല കെ പി യും അവതരിപ്പിച്ചു. മാർച്ച് 6 ന് ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കുന്ന ഒ.കെ.ഉമർ ഒന്നാം അനുസ്മരണത്തിൽ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സബീന ബാബു സ്വാഗതവും ബുഷറ വി നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത് സിറ്റി: കുവൈറ്റ്‌ ദേശീയ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈറ്റ്‌ ഘടകത്തിന്റെ കീഴിൽ കുവൈറ്റിലെ പൊന്നാനിക്കാർ പൊന്നാനി സംഗമം 2022 എന്ന പേരിൽ വിവിധ കലാ കായിക വിനോദ പരിപാടികളോടെ റിഗ്ഗായി ബലദിയ പാർക്കിൽ ഒത്തുകൂടി. ഫെബ്രുവരി 25 ആം തിയ്യതി വെള്ളിയാഴ്ച രാവിലെ 9.30 തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. വൈസ് ചെയർമാൻ ടി. ടി. നാസർ ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌. പി. അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട്, അഷ്‌റഫ്‌. യു, മുജീബ്. എം. വി, നാസർ. കെ. എന്നിവർ ആശംസകൾ നേർന്നു. പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായ വടം വലി മത്സരത്തിൽ ഫഹാഹീൽ, സിറ്റി, ഫർവാനിയ, ജലീബ് എന്നീ നാല് മേഖലകളായി മത്സരിച്ച് ജലീബ് മേഖല ഒന്നാം സ്ഥാനവും സിറ്റി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിക്ക് റഹീം. പി. വി, യുസഫ്. കെ. വി, മുഹമ്മദ് മുബാറക്, ഷാജി ഗോപാൽ, മുസ്തഫ. എം. വി, ഹനീഫ, എ , അഷ്‌റഫ്‌. കെ, റാഫി. എ , ആബിദ്, കെ കെ, ഷഹീർ മുത്തു, ഫഹദ്. സി, നവാസ്. ആർ. വി, സത്യപാൽ, ഹാഷിം സച്ചു, സമീർ കോട്ടത്തറ എന്നിവർ നേതൃത്വം നൽകി. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളേയും പ്രഖ്യാപിച്ചു. വിവിധ ഇനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം മുതിർന്ന അംഗങ്ങൾ നിർവ്വഹിച്ചു പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും, ജോയിന്റ് കൺവീനർ ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന ഷാഹുൽ ഡ്രൈവിംഗ് പരിശീലന സ്ഥാപന ഉടമ ഒ കെ ഉമർ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. കെടുതി അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിൻറ ഓർമ്മകൾ പൊന്നാനിയുടെ മണ്ണിൽ മായാത്ത അടയാളപ്പെടുത്തലായി നിലനില്‍ക്കുന്നു. 2022 മാർച്ച് 6 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്ന ഒ കെ ഉമർ ഒന്നാം അനുസ്മരണ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

തുടരുക...

പൊന്നാനി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി , ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, ട്രഷറർ ഇ പി രാജീവ് എന്നിവരെ പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി അനുമോദിച്ചു. ചന്തപ്പടി ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര സെക്രട്ടറിയും ഖത്തർ കമ്മറ്റി കോർഡിനേറ്ററുമായ അബ്ദുല്ലതീഫ് കളക്കര, പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി എം അബ്ദുട്ടി, ഖത്തർ കമ്മിറ്റി പ്രതിനിധികളായ സുകേഷ് കൈപ്പട, സൈനുൽ ആബിദ്, അബ്ദുൽ ലത്തീഫ് വെളിയംങ്കോട് , ഒമാൻ ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു

തുടരുക...

എടപ്പാൾ : 2022 മുതൽ 2025 വരെയുളള മൂന്നു വർഷത്തേക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പുന:സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം എടപ്പാൾ അംശക്കച്ചേരി അൻസാർ കോളേജിൽ നടന്ന പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭയിൽ വെച്ച് എഴുപത്തി അഞ്ചംഗ പ്രവർത്തക സമിതിയെയും , തുടർന്ന് പ്രവർത്തക സമിതി ചേർന്ന് 15 പ്രധാന ഭാരവാഹികളും, മൂന്ന് പ്രതിനിധികളും ഉള്‍പ്പെടെ 18 അംഗ ഹൈപ്പവർ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഷാജി ഹനീഫ് എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. സി എസ് പൊന്നാനി (പ്രസിഡണ്ട് .) സി.വി.മുഹമ്മദ് നവാസ് (ജനറൽ സെക്രട്ടറി) ഇ.പി.രാജീവ് (ട്രഷറർ ) പി.കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡണ്ട്) ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ (സീനിയർ വൈ: പ്രസിഡണ്ട്) വൈ: പ്രസിഡണ്ടുമാർ: ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ , എം.എം.സുബൈദ , അബ്ദുല്ലത്തീഫ് .എ സെക്രട്ടറിമാർ : ടി.വി സുബൈർ, അബ്ദുൾ ലത്തീഫ് കളക്കര , എൻ പി അഷ്റഫ് നൈതല്ലൂർ, പ്രണവം പ്രസാദ് , ജി. സിദ്ധീഖ് , ഷെമി സുജിത് തുടങ്ങിയവരെ പ്രധാന ഭാരവാഹികളായും, ഡോ: അബ്ദുറഹ്മാൻ കുട്ടി, ടി മുനീറ, പി ടി ഷഹീർ മേഘ എന്നിവരെ പ്രതിനിധികളായും തെരെഞ്ഞെടുത്തു. ഉപദേശക സമിതി : കെ.പി.രാമനുണ്ണി (ചെയർമാൻ) പ്രഫ: കടവനാട് മുഹമ്മദ് അജയ് മോഹൻ അഷ്റഫ് കോക്കൂർ അജിത് കൊളാടി പ്രഫ: വി.കെ.ബേബി ഡോ: ശങ്കരനാരായണൻ അഡ്വ: സിന്ധു പ്രത്യേക ക്ഷണിതാക്കൾ : സി.ഹരിദാസ് ടി.വി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ വി.കെ. ബീക്കുട്ടി ടീച്ചർ പൊന്നാനി നഗരസഭയിൽ നിന്നും ,താലൂക്കിലെ മറ്റു ഒമ്പത് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത ,യൂത്ത്, ബാംഗ്ലൂർ , ഗൾഫ് കമ്മിറ്റി പ്രതിനിധികളുമാണ് പ്രതിനിധി സഭയിൽ പങ്കെടുത്തത്. കോവിഡ് പ്രതികൂല സാഹചര്യത്തിൽ മാറ്റിവെച്ച പതിനാലാം വാർഷിക സമ്മേളനവും, പതിനാല് യുവതീ യുവാക്കളുടെ സ്ത്രീധന രഹിത വിവാഹ സംഗമവും മെയ് 20,21,22 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. വിവാഹത്തിലേക്ക് നഗരസഭയിൽ നിന്നും മൂന്ന്, മാറഞ്ചേരി , തവനൂർ പഞ്ചായത്തിൽ നിന്നും 2 വീതം, ബാക്കി പഞ്ചായത്തിൽ നിന്നും ഓരോ വീതം യുവതികൾക്ക് അവസരം ഒരുക്കാനും , ഏപ്രിൽ 25 ന് മുൻപായി അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര കമ്മിറ്റിക്ക് കൈമാറാനും ധാരണയായി.

തുടരുക...

എടപ്പാൾ: ഇന്ത്യയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ നഗരമാക്കി പൊന്നാനിയെ മാറ്റുക എന്നത് കൂടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻറ ദൗത്യമാക്കണമെന്നും, അതിന്നായി സർവ്വ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി പറഞ്ഞു. നഗര പരിധിയിലെ ഒരു വാർഡിൽ നിന്നും തുടക്കം കുറിച്ച് പതിനാല് വർഷം കൊണ്ട് നഗരസഭയും മറ്റു ഒമ്പത് പഞ്ചായത്തുകളിലേക്കും ഇരുപതോളം ലോക രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിലൂടെ പൊന്നാനിക്കാരുടെ ആഗോള സംഘടന എന്ന പേര് അന്വർത്ഥമാക്കാൻ പി സി ഡബ്ല്യു എഫിന് സാധിച്ചുവെന്നും, ബഹുസ്വരതയിലൂന്നിയ പൊന്നാനി സംസ്ക്കാരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും,സവിശേഷമായ ഈ സംസ്ക്കാരത്തിൻറ പ്രചാരകരായി മാറാനും സജീവമായി നിലയുറപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടപ്പാൾ അൻസാർ കോളേജിൽ സംഘടിപ്പിച്ച പ്രതിനിധി സഭയിൽ താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിൽൽ നിന്നും, പൊന്നാനി നഗരസഭയിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത , യൂത്ത്, പ്രവാസി കമ്മിറ്റി പ്രതിനിധികളുമാണ് പങ്കെടുത്തത്. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.രാജൻ തലക്കാട്ട് സ്വാഗതം പറഞ്ഞു. അബ്ദുല്ലതീഫ് കളക്കര പ്രവർത്തന റിപ്പോർട്ടും, പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഹറൈൻ കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സര വിജയികളായ ജാബിർ അറഫാത്ത് (ഒന്നാം സ്ഥാനം) അഖിൽ (രണ്ടാം സ്ഥാനം) മുഹമ്മദ് ശമീം (മൂന്നാം സ്ഥാനം) എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഉപഹാരവും വിതരണം ചെയ്തു. ആദം സി (യു.എ.ഇ) സുമേഷ് (കുവൈറ്റ്) സുകേഷ് (ഖത്തർ) ചന്ദ്രൻ (ബഹറൈൻ) ഫസൽ മുഹമ്മദ് (സഊദി) തുടങ്ങിയവർ ആശംസകൾ നേർന്നു. പി വി അബ്ദുൽ ജലീൽ (ഒമാൻ) മുഹമ്മദ് ഷബീർ (ബാംഗ്ലൂർ) എന്നിവർ സംബന്ധിച്ചു. 2022 - 2025 വർഷത്തേക്ക് എഴുപത്തി അഞ്ചംഗ കേന്ദ്ര പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. ഇ പി രാജീവ് നന്ദി പറഞ്ഞു.

തുടരുക...

പാലപ്പെട്ടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം പി കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കൗലത്ത് ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022 -2025 വർഷത്തേക്ക് പതിനേഴംഗ എക്സിക്യൂട്ടീവിനെയും , പ്രധാന ഭാരവാഹികളായി ; അശ്റഫ് ആലുങ്ങൽ (കേന്ദ്ര പ്രതിനിധി) മജീദ് കല്ലുങ്ങൽ (പ്രസിഡണ്ട്) അശ്റഫ് മച്ചിങ്ങൽ (ജന: സെക്രട്ടറി) സജയൻ കൈപ്പട (ട്രഷറർ) സഗീർ മാസ്റ്റർ കാരക്കാട്, ഖദീജ എം എം (വൈ: പ്രസിഡണ്ട്) ഷെമി സുജിത് , നൂറുദ്ധീൻ കെ എം (സെക്രട്ടറി) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. അഷ്റഫ് ആലുങ്ങൽ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

തുടരുക...

(കേന്ദ്ര പ്രതിനിധികൾ) പി കോയക്കുട്ടി മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ രാജൻ തലക്കാട്ട് ഡോ: അബ്ദുറഹ്മാൻ കുട്ടി സി വി മുഹമ്മദ് നവാസ് അബ്ദുല്ലതീഫ് കളക്കര സുബൈർ ടി വി ഫൈസൽ ബാജി മാമദ് പൊന്നാനി എൻ പി അഷ്റഫ് പ്രധാന ഭാരവാഹികൾ പി എം അബ്ദുട്ടി (പ്രസിഡണ്ട്) നാരായണൻ മണി (ജനറൽ സെക്രട്ടറി) മുജീബ് കിസ്മത്ത് (ട്രഷറർ) എ എം സാലിഹ്, ആർ വി മുത്തു , അബ്ദുൽ ഗഫൂർ അൽഷാമ, സബീന ബാബു (വൈ: പ്രസിഡണ്ട്) സക്കരിയ എ , ശ്രീരാജ്, എ എ റഊഫ്, റുക്സാന (സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ: മുനീറ ടി , അബ്ദുറസാഖ് കെ പി , അസ്മാബി പി എ , ഹുസൈൻ കോയ തങ്ങൾ, സഹീർ മേഘ, നാസർ സി വി , എം പി നിസാർ, ബാബു എലൈറ്റ്, വി പി മുഹമ്മദ്, അനസ്കോയ, യഹ്‌യ എ വി , മുസ്തഫ സെലക്ട്, വാജിദ്, വാഹിദ്, ഹനീഫ അക്രം, അഷ്റഫ് ടി പി , ഫൈസൽ എ പി , എം രാമനാഥൻ, ഫസലുറഹ്മാൻ എം, ഷംസുദ്ധീൻ കളക്കര, റഫീഖ് പി കെ , ജാബിർ എ പി

തുടരുക...

PCWF ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രധാന ഭാരവാഹികൾ : അടാട്ട് വാസുദേവൻ മാസ്റ്റർ (കേന്ദ്ര കമ്മറ്റി അംഗം) ആയിഷാ ഹസ്സൻ (പ്രസിഡണ്ട്) ടി. രാമദാസ് മാസ്റ്റർ എം.പി. അംബികാകുമാരി ടീച്ചർ (വൈ: പ്രസിഡണ്ട്) എം.ടി. ഷറീഫ് മാസ്റ്റർ (ജന: സെക്രട്ടറി) പി.കെ.അബ്ദുള്ളക്കുട്ടി സുജിത സുനിൽ (സെക്രട്ടറിമാർ) അബ്ദു കിഴിക്കര (ട്രഷറർ)

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രധാന ഭാരവാഹികൾ : പ്രണവം പ്രസാദ് (കേന്ദ്ര പ്രതിനിധി) നവാസ് വി (പ്രസിഡണ്ട് ) റീന വേലായുധൻ അലി കെസി അഷ്‌റഫ്‌ പുറത്താട്ട് (വൈസ് പ്രസിഡന്റ്മാർ) സലിം കെവി (ജനറൽ സെക്രട്ടറി) ശാന്തിനി നസീർ (സെക്രട്ടറി)

തുടരുക...

ചങ്ങരംകുളം : ആലംങ്കോട് നന്നമുക്ക് നിവാസികളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിലെല്ലാം സമഗ്ര മാറ്റത്തിന്നായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംങ്കോട് നന്നമുക്ക് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ചങ്ങരംകുളം കോ - ഒപ്പററ്റീവ് കോളേജിൽ അടാട്ട് വാസുദേവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേര്‍ന്ന കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് അംഗം മുസ്തഫ ഉദ്ഘാടനം ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ തുടങ്ങിയവർ സംസാരിച്ചു. 2022 - 2025 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രണവം പ്രസാദ് സ്വാഗതവും, അലി കെ സി നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കൺവെൻഷൻ മലബാർ സ്ക്കൂളിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ടിൻറ അധ്യക്ഷതയിൽ ചേർന്നു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ടി മുനീറ, എം എം സുബൈദ കുഞ്ഞുട്ടി ഹാജി തൂമ്പിൽ തുടങ്ങിയവർ സംസാരിച്ചു. നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022 - 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രവർത്തക സമിതി പ്രധാന ഭാരവാഹികളായി; സി എസ് പൊന്നാനി എം എം സുബൈദ. (കേന്ദ്ര പ്രതിനിധികൾ) മുസ്തഫ കാടഞ്ചേരി (പ്രസിഡണ്ട്) സുജീഷ് നമ്പ്യാർ (ജനറൽ സെക്രട്ടറി) റമീഷ് നരിപ്പറമ്പ് (ട്രഷറർ) എംഎസ് അലി. വിൻസി സി പി (വൈസ് പ്രസിഡണ്ട്) മുബഷിർ വി. പ്രിയ പോത്തനൂർ (സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ്സ് അംഗങ്ങളായി , സലാം പോത്തനൂർ സുരേഷ് ബാബു നരിപ്പറമ്പ്. ദേവസി മാസ്റ്റർ. മോഹനൻ ടി പി. സുരേന്ദ്രൻ മാസ്റ്റർ കാടഞ്ചേരി. ബാബു കെ ജി. മുഹമ്മദ് കുട്ടി എ കെ. രമേശ് തണ്ടിലം. രമാദേവി തണ്ടിലം തുടങ്ങിയവരെയും തെരെഞ്ഞെടുത്തു. മുസ്തഫ കാടഞ്ചേരി സ്വാഗതവും, സുജീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു.

തുടരുക...

ഫുജൈറ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫുജൈറ ഘടകം വാര്‍ഷിക ജനറൽ ബോഡി യോഗം "പൊന്നാനി ഇൻ ഫുജൈറ സംഗമം" എന്ന പേരിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് അബ്ദുൽ റഹീമിന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ കെ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ്‌ റാഫി 2019-2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഷ്‌റഫ് കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ 2022 - 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ് അബ്ദുൽ ജലാൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബ്ദുൽ റഹീം. കെ വി (പ്രസിഡണ്ട് ) മോഹൻദാസ് എൻ. വി, അഫ്ലഹ്. പി (വൈ: പ്രസിഡന്റ് ) മുഹമ്മദ്‌ റാഫി. ടി ( ജനറൽ സെക്രട്ടറി ) ഷാജി മായിൻ. ആർ വി, റിയാസ്. പി (ജോ: സെക്രട്ടറി ) അഷ്‌റഫ് കെ ( ട്രഷറർ ) എന്നിവർ പ്രധാന ഭാരവാഹികളാണ്. അംഗങ്ങൾ: മുഹമ്മദ്‌ അക്കരയിൽ, ഷാജി. എം ഷഫീഖ്. പി. വി, ഷമീർ സി പി, നവാസ്, അമാനുള്ള എം ടി. ഇക്ബാൽ.സി, നസീഫ് കെ. പി. സെക്രട്ടറി ഷാജി മായിൻ സ്വാഗതവും, റിയാസ്. പി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ്‌ ഘടകം സൗജന്യ മെഡിക്കൽ ക്യാമ്പ് ഫഹാഹീൽ പ്രവർത്തിക്കുന്ന MEDX മെഡിക്കൽ കെയറിൽ വെച്ച് സംഘടിപ്പിച്ചു. ജനുവരി 28 ന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി എട്ട് മണിവരെ ഒരുക്കിയ മെഡിക്കൽ ക്യാമ്പ് PCWF കുവൈറ്റ് ഘടകം ആക്ടിങ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ സുമേഷ് എം വി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം M. P. തങ്ങൾ , ജോയിന്റ് സെക്രട്ടറി മുജീബ് എം വി , ജോബ്സെൽ കൺവീനർ മുഹമ്മദ് മുബാറക് എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ കവിതാഭാരതിക്ക് ജനസേവനവിഭാഗം കൺവീനർ മുസ്തഫ എം വി , മൊമെന്റോ നൽകി ആദരിച്ചു. PCWF കുവൈറ്റ്‌ അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള കരാർ MEDX മെഡിക്കൽ കെയർ Branding & Marketing മാനേജർ റഷാദ് തറയിലിൽ നിന്നും PCWF ന് വേണ്ടി സബ് കമ്മിറ്റി കോർഡിനേറ്റർ അഷ്‌റഫ്‌ യു , വൈസ് ചെയർമാൻ നാസർ ടി ടി , ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പി എന്നിവർ ചേർന്ന് സ്വീകരിച്ചു. റഹീം പി വി , മുഹ്സിൻ എം. എൻ , ആബിദ് കെ. കെ. , സലാം സി , സമീർ , ബാബു , മുജീബ്. പി തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ മുസ്തഫ എം വി സ്വാഗതവും, ജോയിന്റ് സെക്രട്ടറി നാസർ കെ നന്ദിയും രേഖപ്പെടുത്തി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350