പൊന്നാനി: ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മകൾ പുതുക്കി എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിന സംഗമവും , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കൺവെൻഷനും സംഘടിപ്പിച്ചു. ചന്തപ്പടി ടൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ എൻ പി അഷ്റഫ് നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ: എൻ എ ജോസഫ് റിപ്പബ്ലിക്ക് ദിന സന്ദേശം നടത്തി. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. നാരായണൻ മണി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സാമൂഹ്യ സേവന രംഗത്ത് പി സി ഡബ്ല്യു എഫിലൂടെ കർമ്മ നിരതരായ സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എം, മുനീറ ടി എന്നിവർക്ക് ചടങ്ങിൽ വെച്ച് മുൻസിപ്പൽ കമ്മിറ്റിവക ഉപഹാരം കൈമാറി. 2022 - 2025 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പൊന്നാനിയുടെ ചരിത്രകാൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ സമ്പാദകനായി പുറത്തിറക്കിയ പൊന്നാനിപ്പാട്ടുകൾ എന്ന കൃതി സി എസ് പൊന്നാനി ഏറ്റുവാങ്ങി. വി പി ഹുസൈൻ കോയ തങ്ങൾ, ടി മുനീറ, സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ , അസ്മാബി പി എ തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് കിസ്മത്ത് സ്വാഗതവും, എ എ റഊഫ് നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി: ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മകൾ പുതുക്കി എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിന സംഗമവും , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കൺവെൻഷനും സംഘടിപ്പിച്ചു. ചന്തപ്പടി ടൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ എൻ പി അഷ്റഫ് നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ: എൻ എ ജോസഫ് റിപ്പബ്ലിക്ക് ദിന സന്ദേശം നടത്തി. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. നാരായണൻ മണി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സാമൂഹ്യ സേവന രംഗത്ത് പി സി ഡബ്ല്യു എഫിലൂടെ കർമ്മ നിരതരായ സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എം, മുനീറ ടി എന്നിവർക്ക് ചടങ്ങിൽ വെച്ച് മുൻസിപ്പൽ കമ്മിറ്റിവക ഉപഹാരം കൈമാറി. 2022 - 2025 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പൊന്നാനിയുടെ ചരിത്രകാൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ സമ്പാദകനായി പുറത്തിറക്കിയ പൊന്നാനിപ്പാട്ടുകൾ എന്ന കൃതി സി എസ് പൊന്നാനി ഏറ്റുവാങ്ങി. വി പി ഹുസൈൻ കോയ തങ്ങൾ, ടി മുനീറ, സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ , അസ്മാബി പി എ തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് കിസ്മത്ത് സ്വാഗതവും, എ എ റഊഫ് നന്ദിയും പറഞ്ഞു