PCWF വാർത്തകൾ

പൊന്നാനി: "നല്ല ആരോഗ്യം നല്ല നാളേക്ക്" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്‍ ഹെൽത്ത് ആൻഡ് ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ (HFDC) ബെൻസി പോളി ക്ലിനിക്കുമായി സഹകരിച്ച് അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദം സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചന്തപ്പടി ബെൻസി പോളിക്ലീനിക്കിൽ നടന്ന ക്യാമ്പ് മാതൃ - ശിശു ആശുപത്രി റിട്ട: സൂപ്രണ്ട് ഡോ: പി കെ ആശ ഉദ്ഘാടനം ചെയ്തു. എഛ് എഫ് ഡി സി കൺവീനർ കെ പി എ റസാഖ് അധ്യക്ഷത വഹിച്ചു. മുരളി മേലെപ്പാട്ട് സ്വാഗതം പറഞ്ഞു. പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, ഹൈദരലി മാസ്റ്റർ മാറഞ്ചേരി, പി എം അബ്ദുട്ടി, ബെൻസി പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ റെനി അനിൽ, മാനേജർ അശ്വിൻ, പി ആർ ഒ ഷാനവാസ്, ക്യാമ്പ് ഡയറക്ടർ മുഹമ്മദ് പൊന്നാനി തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ: പി കെ ആശ, ഡോ: ഹസീന, ഫാരിദ ശരീഫ് (അലോപ്പതി) ഡോ:ഇർഫാന ഇഖ്ബാൽ (ആയുർവ്വേദം) ജോയി, സൂസൺ, സരൂബ് (ഹോമിയോ) എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. സി വി മുഹമ്മദ് നവാസ്, ബീകുട്ടി ടീച്ചർ, സുബൈർ ടി വി, സുബൈദ പോത്തന്നൂർ, ജി സിദ്ദീഖ് തവനൂർ, നാരായണൻ മണി, മാലതി വട്ടംകുളം, കുഞ്ഞി മൊയ്തീൻകുട്ടി തവനൂർ, ആർ വി മുത്തു, ഹൈറുന്നിസ പാലപ്പെട്ടി, സുജീഷ് നമ്പ്യാർ കാലടി, ഖലീൽ റഹ്മാൻ എടപ്പാൾ, അബ്ദുൽ മജീദ് തെക്കേപ്പുറം, പി പി ആരിഫ നരിപ്പറമ്പ്, ഹഫ്സത്ത് നെയ്തല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. ലാബ്, ഫാർമസി, നേതൃ വിഭാഗം, രജിസ്ട്രേഷൻ, റിസപ്ഷൻ, പാരാമെഡിക്കൽ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങൾ രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണിവരെ സജീവമായി രംഗത്തുണ്ടായിരുന്നു. വ്യത്യസ്ത വിഭാഗത്തിലായി 250 ൽ പരം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രജിസ്ട്രേഷന് റംല കെ പി, സബീന ബാബു, ഹാജറ സി വി, സതീദേവി, റെജുല, സാന്ദ്ര എന്നിവർ നേതൃത്വം നൽകി. ഹനീഫ മാളിയേക്കൽ നന്ദി പറഞ്ഞു.

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി മലാസ് താനൂർ റെസ്റ്റോറന്റിൽ വെച്ച് 2025 വർഷത്തേക്കുളള കലണ്ടർ പ്രകാശനവും, സെറ്റ് യുവർ വിഷൻ-2025” എന്ന വിഷയത്തിൽ ഇൻസൈറ്റ് ടോക്കും സംഘടിപ്പിച്ചു. ലോക കേരള സഭ പ്രതിനിധിയും, സാമൂഹ്യ സാംസ്കാരിക പ്രമുഖനുമായ ഇബ്രാഹീം സുബ്ഹാൻ നേതൃത്വം നൽകി. പി സി ഡബ്ല്യു എഫ് രക്ഷാധികാരി കെ ടി അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്‍മാൻ സലീം കളക്കര നിർവ്വഹിച്ചു, രക്ഷാധികാരി കിളിയിൽ ബക്കർ ഏറ്റുവാങ്ങി. പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. റിയാദ് കമ്മിറ്റി പുറത്തിറക്കുന്ന മാഗസിൻ കവർ പേജ് ചീഫ് എഡിറ്റർ ഫസലു കൊട്ടിലുങ്ങൽ ഇബ്രാഹീം സുബ്ഹാന് നൽകി പ്രകാശനം ചെയ്തു. അഥിതികൾക്കുള്ള സ്നേഹോപഹാങ്ങൾ ജനസേവനം കൺവീനർ അബ്ദുറസാഖ് പുറങ്ങ് , സെക്രട്ടറി ഫാജിസ് പി വി എന്നിവർ ചേർന്ന് നൽകി. കലണ്ടർ ഡിസൈൻ മത്സര വിജയിയെ ജനസേവനം കൺവീനർ അഷ്‌കർ വി. പ്രഖ്യാപിച്ചു. ലക്കി ട്രൗ നറുക്കെടുപ്പിന് ഐ ടി ചെയർമാൻ സംറൂദ് അയിങ്കലം നേതൃതം നൽകി. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖവും ,ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, ട്രഷറർ ഷമീർ മേഘ നന്ദിയും പറഞ്ഞു. എം എ ഖാദർ, സമീറ ഷമീർ, സുഹൈൽ മഖ്ദൂം, ആഷിഫ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. മുക്താർ പുറങ് ,മുജീബ് പള്ളിക്കര ,സാഫിർ പൊന്നാനി ,മുഫാഷിർ കുഴിമന,ഹകീം,ജാഫർ വെളിയംകോട് ,റഷ റസാഖ് , റഷ സുഹൈൽ ,ഷിഫാലിൻ സമ്‌റൂദ് , ഷഫ്‌ന മുഫാഷർ ,സഫീറ ആഷിഫ്, അർജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടരുക...

പൊന്നാനി: താലൂക്കിലെ മാധ്യമ - സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് അനുമോദനത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രണ്ട് വർഷത്തിലൊരിക്കൽ നൽകി വരുന്ന മാധ്യമ സാഹിത്യ പുരസ്കാരത്തിന് ഫാറൂഖ് വെളിയംങ്കോടും, സീനത്ത് മാറഞ്ചേരിയും അർഹരായി. മാധ്യമ പ്രവർത്തന രംഗത്തെ മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവർത്തനത്തെ മാനിച്ച് സി. പ്രദീപ്കുമാറിന് സമഗ്ര സംഭാവനയ്ക്കുളള പ്രത്യേക പുരസ്കാരവും നൽകി ആദരിക്കും.1987 മുതൽ പൊന്നാനിയിലെ പത്ര പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമാണ്. 2021-23 ൽ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹിക പ്രസക്തിയുളള ലേഖന പരമ്പരയ്ക്ക് മാധ്യമ പുരസ്കാരവും, അതേ വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത, നോവൽ എന്നിവയാണ് സാഹിത്യ പുരസ്കാരത്തിന്നായി പരിഗണിച്ചിരുന്നത്. 2023 ജൂൺ മാസത്തിൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച " "കണ്ണീർ കടലോരം" എന്ന ലേഖന പരമ്പരയാണ് മാധ്യമ പുരസ്ക്കാരത്തിന് പരിഗണിച്ചത്. തീരദേശത്തെ മഴക്കെടുതിയും, കടലാക്രമണവും തുടങ്ങി തീരദേശ വാസികൾ അനുഭവിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുവാനും അതിലൂടെ അധികാരികളുടെ ശ്രദ്ധ പതിയുവാനും ഇതിലൂടെ അദ്ധേഹത്തിന് സാധിച്ചു. യുവ എഴുത്തുകാരി സീനത്ത് മാറഞ്ചേരി 2022ൽ പ്രസിദ്ധീകരിച്ച "വെറ്റിലപ്പച്ച" കവിതാ സമാഹാരം സാഹിത്യ പുരസ്കാരത്തിന് തെരെഞ്ഞെടുത്തു. മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ യു പി വിഭാഗം അധ്യാപികയായിരുന്നു. കെ പി രാമനുണ്ണി മുഖ്യ ജൂറിയായ പുരസ്കാര നിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. എ.കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് മാറഞ്ചേരി സ്വദേശി അഷ്റഫ് പൂച്ചാമം അർഹനായി. 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളന - പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ വേദിയിൽ വെച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഉപഹാരവും സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പങ്കെടുത്തവർ സി വി മുഹമ്മദ് നവാസ് ( ജന: സെക്രട്ടറി PCWF കേന്ദ്ര കമ്മിറ്റി) മാലതി വട്ടംകുളം ( ഉപാധ്യക്ഷ PCWF വനിതാ കേന്ദ്ര കമ്മിറ്റി എൻ ഖലീൽറഹ്മാൻ (കൺവീനർ, പുരസ്കാര സമിതി) സുജീഷ് നമ്പ്യാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗം) സബീന ബാബു (സെക്രട്ടറി PCWF പൊന്നാനി മുൻസിപ്പൽ വനിതാ കമ്മിറ്റി)

തുടരുക...

മസ്ക്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു. 2025-2027 വർഷത്തേക്ക് 39 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികൾ: അബ്ദുൽ ജലീൽ പി.വി (ഉപദേശക സമിതി ചെയർമാൻ) അബ്ദുൽ നജീബ്.കെ, കെ സുഭാഷ്, അബൂ തലാപ്പിൽ, ബാവ (ഉപദേശക സമിതി അംഗങ്ങൾ) എം സാദിഖ് (പ്രസിഡന്റ്) സമീർ സിദ്ദീഖ് (ജനറൽ സെക്രട്ടറി) സുബൈർ പി വി (ട്രഷറർ) ഗഫൂർ ഒമേഗ റംഷാദ് കെ വി ഇസ്മായിൽ കെ വി (വൈസ് പ്രസിഡന്റ്) റഹീം മുസന്ന സെൻസിലാൽ ഒ, ഒ സിറാജ് (സെക്രട്ടറിമാർ)

തുടരുക...

പൊന്നാനി : സാമൂഹ്യ സേവന രംഗത്തെ താലൂക്കിലെ നിസ്തുല പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് മാറഞ്ചേരി പുറങ്ങ് സ്വദേശി അഷ്റഫ് പൂച്ചാമം അർഹനായി. ജീവിതത്തിന്റെ പരുക്കൻ യാഥാര്‍ത്ഥ്യങ്ങളിൽ ഉലയുന്ന സന്ദർഭങ്ങളിലും ടൈൽസ്‌ തൊഴിലാളിയായ ഈ യുവാവ് സ്നേഹത്തിന്റെയും, കരുണയുടെയും സഹാനുഭൂതിയുടേയും ഹൃദയം ചാലിച്ച സാമൂഹ്യ പ്രവര്‍ത്തകനായി മുന്നേറുകയാണ്. രാപ്പകലുകളെ ധന്യമാക്കി സ്തുത്യര്‍ഹമായ സേവനത്തിലൂടെ അവശതയെ വകവെയ്ക്കാതെ മറ്റുളളവർക്കായി ഇദ്ദേഹം പരിലാളനത്തിന്റെ പാതയൊരുക്കുന്നു. കോവിഡ് കാലത്ത് മാറഞ്ചേരി ടാസ്‌ക് ഫോഴ്സ് ടീമിലൂടെ മൃതദേഹ സംസ്കരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് ഉണ്ടായിരുന്നു . ഈ ടീമിനെ 2019 ൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചിരുന്നു. പാലിയേറ്റീവ് വളണ്ടിയർ, ട്രോമ കെയർ പെരുമ്പടപ്പ് സ്റ്റേഷൻ യൂണിറ്റ് ലീഡർ, ആൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ വളണ്ടിയർ, പി സി ഡബ്ല്യു എഫ് ആരോഗ്യ വിഭാഗം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഐക്കൽ നാലകത്ത് മുഹമ്മദുണ്ണി ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാജിത. മക്കൾ: അഫിദ ഷെറിൻ (ബി എ അറബിക് വിദ്യാർത്ഥിനി) അൻഷിദ (പ്ലസ് ടു) പി സി ഡബ്ല്യു എഫ് യു എ.ഇ ഘടകം നൽകുന്ന 10001രൂപ ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തി പത്രം എന്നിവ 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുന്നതാണ്.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ഘടകം ഏഴാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊൻസ്‌മൃതി സീസൺ 4 ഡിസംബർ 13 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ സൽവ റോഡിലുള്ള അത്‌ലാൻ ക്ലബ് ഹൗസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ശ്രീ: ഇ പി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും!. നോർക്ക - പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷൻ, ഐ സി ബി എഫ് ഇൻഷുറൻസ് , സ്വാശ്രയ ബിസിനസ്സ് മീറ്റ്, വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ, ഒപ്പന, വടംവലി, വോയ്‌സ് ഓഫ് ഖത്തറിന്റെ സംഗീത നിശ തുടങ്ങി വിവിധ പരിപാടികൾ പൊൻസ്‌മൃതിയുടെ ഭാഗമായി നടക്കുന്നതാണ്. സംഘാടക സമിതി ഭാരവാഹികൾ: ടി കെ അബൂബക്കർ, ആബിദ് തങ്ങൾ, അലികുട്ടി വി പി, അബ്ദുൾ സലാം മാട്ടുമ്മൽ, രതീഷ് പുന്നുള്ളി, നജീബ് എം ടി, ഫൈസൽ കെ കെ, ബിജേഷ് കൈപ്പട, ഖലീൽ റഹ്മാൻ, ഷൈനി കബീർ (രക്ഷാധികാരികൾ ) ഡോ: മുനീർ അലി (ചെയർമാൻ) നൗഫൽ എ വി (ജനറൽ കൺവീനർ) മുഹമ്മദ് ഷെരീഫ് (ജോയിന്റ് കൺവീനർ) മുജീബ് വി പി, ഷബ്‌ന ബാദുഷ (സ്റ്റേജ് മാനേജ്‌മെന്റ്) സഫിയ ഗഫൂർ, ഷാഹിന ഖലീൽ, ഷെൽജി ബിജേഷ് (പ്രോഗ്രാം കോർഡിനേറ്റർമാർ) സബീർ വി, അസ്ഫർ പി വി, ഷാജി ( ഫുഡ്ഡ് കമ്മറ്റി ) ഹാഷിം (ഐ ടി & മീഡിയ) ബഷീർ, അബ്ദുൽ ലത്തീഫ് (ട്രാൻസ്‌പോർട്ടേഷൻ) ഇഫ്തിക്കർ, രാജൻ ഇളയിടത്ത്, ഷംസുദ്ധീൻ (ക്രൗഡ് മാനേജ്‌മന്റ്), മനോജ് വി, ഖലീൽ അസ്സൻ (പി ആർ ഒ) കുഞ്ഞിമൂസ, ഹംസ എ വി, (ജി ആർ) അമിത്താഫ് (ഗിഫ്റ്റ്) , സൈനുൽ ആബിദ് (ലോജിസ്റ്റിക്) ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

തുടരുക...

ഷാർജ: ചിട്ടി ആയിഹേ ആയിഹേ ചിട്ടി ആയിഹേ, ചിട്ടി ആയി ഹേ വതൻ സെ ചിട്ടി ആയിഹേ... ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് പാടി ഹിറ്റാക്കിയ ഈ ഗാനം യുവ ഗസൽ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും പൊന്നോത്സവ് രാവിൽ സഫാരി മാൾ രണ്ടാം നിലയിലെ പാർട്ടി ഹാളിന്റെ അകത്തളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പാടി തിമിർത്തപ്പോൾ സംഗീത മഴ പെയ്തിറങ്ങിയ പ്രതീതി... യുഎഇ അമ്പത്തി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 വേദി ആലാപന മികവ് കൊണ്ടും, വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ കൊണ്ടും സംഗീത സ്നേഹികളുടെ മനവും മെയ്യും കുളിർപ്പിച്ചു. ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉദാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങളും, അവർ പാടി ഹിറ്റാക്കിയ ഗാനങ്ങളും സദസ്സ് വേണ്ടുവോളം ആസ്വദിച്ചു. യു.എ.ഇയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കിയ ഈ ചടങ്ങിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിച്ചേർന്നു. ഡിസംബർ 1 ഞായറാഴ്ച്ച രാത്രി 8.45 ന് ആരംഭിച്ച ഗസൽ സന്ധ്യ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഒപ്പം മൂളിയും, കൈയടിച്ചും, തലയാട്ടിയും അവർ ഗായകനൊപ്പം കൂടി. ഓരോ ഗാനവും കഴിയുന്തോറും കരഘോഷവും ആരവങ്ങളും കൂടുതൽ കൂടുതൽ ഉയർന്നുവന്നു. പ്രേക്ഷകരോട് സംവദിച്ചും കളി പറഞ്ഞും മുൻപോട്ട് പോയ ഗസൽ വിരുന്ന്, തീർന്നതേ അറിഞ്ഞില്ല എന്ന് അടക്കം പറഞ്ഞാണ് പലരും വേദി വിട്ടത്. തബല കൊണ്ട് വിസ്മയം തീർത്ത ജിത്തു ഉമ്മൻ, ഗിത്താർ വായിച്ച അനശ്വര ഗായകൻ ഉമ്പായിയുടെ മകൻ സെമീർ ഉമ്പായി ഉന്നിവർ വേറിട്ടൊരു അനുഭൂതിയാണ് സൃഷ്ടിച്ചത്. ഈദുൽ ഇത്തിഹാദ് ദിനത്തെ പൊന്നോത്സവിലൂടെ ധന്യമാക്കി തന്ന സംഘാടകർക്കും, മാസ്മരിക ആലാപനം കൊണ്ട് മനസ്സിന്റെ ആഴങ്ങളിലേക്ക് ശുദ്ധ സംഗീതത്തെ പകർന്നു നൽകിയ റാസയ്ക്കും ബീഗത്തിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തി ഗസൽ ആസ്വാദകർ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രാത്രി 12 മണി... ഗസൽ ദമ്പതികൾ പാടി വെച്ച പട്ടാപകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു, പക്ഷെ മനുഷ്യനെ കണ്ടില്ല" എന്ന വരിയുടെ അർത്ഥം ചിന്തിച്ച് നല്ലൊരു മനുഷ്യനാകാനുളള തയ്യാറെടുപ്പിൽ എല്ലാവരും പിരിഞ്ഞു. അലി ഹസ്സൻ, നസീർ ചുങ്കത്ത്, ശബീർ ഈശ്വരമംഗലം, അഷ്റഫ് സി വി, സുനീർ പി കെ, ഷബീർ മുഹമ്മദ്, അലി എ വി, ഇക്ബാൽ, ആഷിക് , ഹബീബ് , സൈനുൽ ആബിദ് തങ്ങൾ, ,റിയാസ്, അമീൻ, ഹാഫിസ് റഹ്മാൻ, നൂറുൽ അമീൻ, മുഹമ്മദ്‌, റഹ്മത്ത് ലതീഫ്, സമീറ നൂറുൽ അമീൻ, റൈഹാന സലാം എന്നിവർ പൊന്നോത്സവിന് നേതൃത്വം നല്‍കി.

തുടരുക...

ഷാർജ: ഈദുൽ ഇത്തിഹാദ് യുഎഇ 53-മത് ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 സാംസ്കാരിക സമ്മേളനം, സംസ്ക്കാരത്തിൻ്റെ പൊന്നാനിത്തം നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, എഴുത്തുകാരിയുമായ യു.എ.ഇ. സ്വദേശിനി ഡോ: മറിയം അൽ ഷിനാസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളവുമായി തനിക്കുളള ബന്ധവും, നിരവധി തവണ കോഴിക്കോട് സർവ്വകലാശാല സന്ദര്‍ശിച്ചതും അവർ ഓർത്തെടുത്തു. നമസ്ക്കാരം, സന്തോഷം എന്നീ രണ്ട് മലയാള വാക്കുകൾ ഞാനെപ്പോഴും പറയാറുളളതാണെന്നും, യു.എ.ഇ. യുടെ വളർച്ചയിൽ മലയാളി സമൂഹം നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ലെന്നും അവർ പറഞ്ഞു. പി.സി.ഡബ്ല്യു.എഫ്. ഗ്ലോബൽ പ്രസിഡന്റ് സി. എസ്. പൊന്നാനി ദേശീയ ദിന സന്ദേശം നല്‍കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. യു.എ.ഇ സെൻട്രൽകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. അമ്പത്തി മൂന്നാം ദേശീയ ദിനത്തെ അവിസ്മരണീയമാക്കി, സഫാരി ഗ്രൂപ്പ് എം.ഡി. സൈനുൽ ആബിദീൻ കേക്ക് മുറിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ലക്ഷക്കണക്കിന് പ്രവാസികൾക്ക് തണൽ നൽകുന്ന യു.എ.ഇ യോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന ദേശീയ ദിന ഗാനാലാപന ചടങ്ങിൽ പതാക വാഹകരായ 53 കുട്ടികൾ അണിനിരന്നു. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയും വളർച്ചയും ലക്ഷ്യമാക്കി നാഷണൽ ഹൈവെ 66 ൽ, ഉറൂബ് നഗറിൽ പണി പൂര്‍ത്തിയായി വരുന്ന സ്വാശ്രയ മാൾ പദ്ധതിയെ സംബന്ധിച്ച് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി വിശദീകരിച്ച് സംസാരിച്ചു. ഫോസിൽ ഗ്രൂപ്പ്‌ ചെയർമാൻ അബ്ദുസ്സലാം, അക്ബർ ട്രാവൽസ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അബ്ദുൽ നാസർ കെ. വി, ഫോറം ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ തൽഹത്, ആദം മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ: സലീൽ, മൂൺ ഷൈൻ ട്രേഡിങ്ങ് മാനേജിങ് ഡയറക്ടർ ഡോ: ഷാജി ഇടശ്ശേരി , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നവാസ് കടവനാട് തുടങ്ങിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. പൊന്നാനിയുടെ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററെ ഡോ: അബ്ദുസ്സലാം പൊന്നാട അണിയിച്ച് ആദരിച്ചു. ഖലീഫാ യൂണിവേഴ്സിറ്റിയിൽ നിന്നും മെറ്റീരിയൽ എൻജിനീയറങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സെയ്ദ് മുഹമ്മദ് സാജലിന് ആദരം നല്കി. സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന പി.സി.ഡബ്ല്യു.എഫ്, മറ്റു സംഘടനകളിൽ നിന്നും വേറിട്ട് നിൽക്കുന്നതായും, അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം യുവാക്കളുടെ ശ്രമ ഫലമാണ് സംഘടനക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും ഫോസിൽ ഗ്രൂപ്പ് ചെയർമാൻ കൂടിയായ ഡോ: അബ്ദുസ്സലാം ചൂണ്ടി കാട്ടി. ജനുവരി 5 ന് മാറഞ്ചേരിയിൽ നടക്കുന്ന പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്ക് അഞ്ച് പവൻ സ്വർണ്ണാഭരണം ചടങ്ങിൽ വെച്ച് അദ്ദേഹം വാഗ്‌ദാനം ചെയ്തു. മീഡിയ വൺ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ഹെഡ്‌ എം.സി.എ. നാസർ, ഷാജി ഹനീഫ്, മോഡേൺ ഹെയർ ഫികിസിംഗ് എം. ഡി. മുജീബ് റഹ്മാൻ, റിയൽ കോഫി എം.ഡി. പി കെ അബ്ദുൽ സത്താർ, തഖ്‌വ ട്രേഡിംഗ് എം.ഡി. സൈദ് മുഹമ്മദ് കാഞ്ഞിയൂർ, അക്ബർ ട്രാവൽസ് ഫിനാൻസ് ജനറൽ മാനേജർ അബ്ദുൽ ജലീൽ , സ്പീഡ് ഓഡിയോസ് എം. ഡി റഷീദ്, ദേര ട്രാവൽസ് മാനേജർ മുജീബ്, ബബിത ഷാജി, ജെസ്സി സലീം, മുംതാസ് ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു ഷാജി ഹനീഫിന്റെ ശേഖരത്തിലുളള, പൊന്നാനിക്കാരായ നൂറോളം എഴുത്തുകാരുടെ കൃതികൾ പ്രദർശനത്തിനുണ്ടായിരുന്നു. തിണ്ടീസ്‌ പൊന്നാനി ടീം സലാം ഒളാട്ടയിൽ, സമീർ ഡയാന എന്നിവർ ചേർന്നൊരുക്കിയ പൊന്നാനിയുടെ പൗരാണിക ചിത്രപ്രദർശനവും പൊന്നോൽസവിന്‌ മികവ് പകർന്നു. പങ്കെടുത്തവർക്കെല്ലാം നറുക്കെടുപ്പിലൂടെ സമ്മാന വിതരണവും നടന്നു. സംഘാടക സമിതി ചെയര്‍മാൻ അലി ഹസ്സൻ സ്വാഗതവും, ജനറൽ കൺവീനർ നസീർ ചുങ്കത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ: യു എ ഇ അമ്പത്തിമൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഫാരി മാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 വേദിയിലെ വനിതാ സംഗമം ശ്രദ്ധേയമായി. വിദേശത്തും സ്വദേശത്തുമുളള താലൂക്ക് നിവാസികളായ സ്ത്രീ സമൂഹത്തിന് പി സി ഡബ്ല്യു എഫ് സംഘടന നല്‍കി വരുന്ന കരുതലിനെ ആവേശത്തോടെ സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന ബോധവൽക്കരണവും, വിവാഹ സംഗമങ്ങളും വഴി യുവതീ യുവാക്കളിലുണ്ടാക്കിയ മാറ്റങ്ങളും പ്രതിഫലനങ്ങളും നമുക്കേറെ അഭിമാനിക്കാൻ വക നല്‍കുന്നുണ്ടെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. യു.എ.ഇ വനിതാ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർപേഴ്സൺ ബബിതാ ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ‍് റ‌ഹ്മത്ത് ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീറ നൂറുൽ അമീൻ സ്വാഗതം പറഞ്ഞു. ഷാർജ പുസ്തക മേളയിൽ പ്രകാശിതമായ ‘കാസച്ചോറ്’ പുസ്തകത്തിന്റെ ഗ്രന്ഥകാരി ജെസ്സി സലിം മുഖ്യാതിഥിയായിരുന്നു. ഉപദേശക സമിതി അംഗം . മുംതാസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ടര വയസ്സുകാരി ഹെൻസ ലയാലിനും, മൂന്ന് വയസ്സുകാരൻ നൂഹ് സമാനും ചടങ്ങിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. അംഗങ്ങളുടെ മക്കളായ സക്കിയ, മർവ, അയിഷ സെഹ്ഷമിൻ അവതരിപ്പിച്ച ഡാൻസും, റൈഹാന സലാമിന്റെ ഗാനവും ഉണ്ടായിരുന്നു. ഷാർജ ഉമ്മുൽ ഖുറാ മദ്രസ ടീമിന്റെ ദഫ് മുട്ട്, മന്ത്ര ഡാൻസ് ടീമിന്റെ ഒപ്പന, സിനിമാറ്റിക് ഡാൻസ്, മിമിക്രി തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി. റൈഹാന സലാം നന്ദി പറഞ്ഞു.

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് ഘടകം സ്പോർട്സ് ക്ലബ് രൂപീകരിച്ചു. കായിക പ്രവർത്തനങ്ങൾ, ശാരീരിക ആരോഗ്യം, മാനസിക സംതൃപ്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നതി നും അതുവഴി പ്രവാസികളുടെ സാമൂഹികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യം. റിയാദ് ഇസ്ഥാൻബൂളിലെ വിശാലമായ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്പോർട്സ് വിംഗ് ലോഗോ പ്രകാശനം ജനസേവനം കൺവീനർ അബ്ദുൽ റസാഖ് പുറങ്ങ് സ്പോർട്സ് വിംഗ് ചീഫ് കോർഡിനേറ്റർ ആഷിഫ് മുഹമ്മദിനു നൽകി നിർവ്വഹിച്ചു. അംഗങ്ങൾക്കുള്ള ജയ്‌സി പ്രകാശനം ജന.സെക്രട്ടറി കബീർ കാടൻസ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ആഷിഫ് വെളിയംകോടിന് നൽകി നിർവഹിച്ചു. പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ ആധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് വിംഗ് കോർഡിനേറ്റർ അഷ്‌കർ.വി സ്വാഗതവും സുഹൈൽ മഖ്ദൂമി നന്ദിയും പറഞ്ഞു. തുടർന്നു നടന്ന സൗഹൃദ ക്രിക്കറ്റ്‌ മത്സരത്തിന് അസ്‌ലം കളക്കര, മുജീബ് പള്ളിക്കര, അർജീഷ്.എം,റസാഖ് വെളിയംകോട്, ശംസീർ, സിദ്ധിക്ക് കാലടി, സിനാൻ,ഷംനാദ്,നൗഫൽ പൊന്നാനി,നിഷാം വളയംകുളം എന്നിവർ നേതൃത്വം നൽകി.

തുടരുക...

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കിഡ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബദർ അൽ റബി ഓഡിറ്റോറിയത്തിൽ നവംബർ 21 ന് വൈകീട്ട് 8 മുതൽ 11 വരെ കുട്ടികളുടെ വിവിധ കാലാപരിപാടികളും കളറിംങ്,ഡ്രോയിംങ് മത്സരങ്ങളും നടത്തി. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയും നാഷണൽ കമ്മിറ്റി രക്ഷാധികാരിയുമായ എൻ പി അഷ്‌റഫ്‌ നൈതല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കിഡ്സ്‌ ക്ലബ്ബ് ക്യാപ്റ്റൻ ഫാത്തിമ ഉമ്മർ സ്വാഗതം പറഞു. പി സി ഡബ്ല്യു എഫ് ദമാം കമ്മിറ്റി പ്രസിഡന്റ്‌ എൻ പി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖലീൽ റഹ്‌മാൻ, വനിതാ കമ്മിറ്റി രക്ഷാധികാരി ജസീന റിയാസ്, നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജു ദേവസ്സി എന്നിവർ ആശംസകൾ നേർന്നു. കിഡ്സ്‌ ക്ലബ്ബിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെകുറിച്ച് വനിതാ കമ്മിറ്റി സെക്രട്ടറി ആഷിന അമീറും, ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കിഡ്സ്‌ ക്ലബ്‌ ക്യാപ്റ്റൻ യാസിൻ റിയാസും സംസാരിച്ചു. ശിശുദിനത്തിന്റെ പശ്ചാതലത്തിൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെ ആസ്പതമാക്കി റമീന ആസിഫ് വിജ്ഞാനപ്രദമായ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ചാച്ചാജിയായി വേഷമണിഞ്ഞ് ക്യാപ്റ്റൻ യാസിൻ റിയാസ് കുട്ടികൾക്ക് മധുരം നൽകി. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിൽ കുട്ടികളുടെ കളറിങ്,ഡ്രോയിങ് മത്സരങ്ങൾ നടത്തി. കൂടാതെ കവിതാ പാരായണം,പ്രസംഗം, കഥാ പറയൽ, ഡാൻസ്, മോണോആക്ട്, ആക്ഷൻ സോങ് തുടങ്ങിയ പരിപാടികൾക്ക് വനിതാ കമ്മിറ്റി അംഗങ്ങളായ മേഘ ദീപക്, ആഷിന അമീർ, അർഷിന ഖലീൽ, സാദിയ ഫാസിൽ, ജസീന റിയാസ്, നഫീസ ഉമ്മർ, ഷഹാന നിസാർ, റമീന ആസിഫ്, ഫസീദ ഫിറോസ്,യാസ്മിൻ, റക്കീബ നൗഫൽ എന്നിവർ നേതൃത്വം നൽകി. കവി കുഞ്ഞുണ്ണിമാഷിന്റെ കവിത ആസിഫ് ചൊല്ലിക്കൊടുത്ത. മധുരം മലയാളം ഗെയിമിന് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഇക്ബാൽ വെളിയംകോട് നേതൃത്വം നല്‍കി. വിജയികളെ ബിജു ദേവസ്സി പ്രഖ്യാപിച്ച് സമ്മാനദാനവും നടത്തി. മറ്റെല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. കിഡ്സ്‌ ക്ലബ്‌ കോർഡിനേറ്റർസ് മുഹ്സിന നഹാസും ഫസ്ന ആസിഫുമായിരുന്നു പരിപാടിയുടെ അവതാരകർ. ഫസ്ന ആസിഫിന്റെ നന്ദിയോടെ ശിശുദിനഘോഷ പരിപാടിക്ക് സമാപ്തി കുറിച്ചു.

തുടരുക...

തവനൂർ: മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന മൂലകമായിട്ടുളള സ്ത്രീ - പുരുഷ ബന്ധത്തിൽ വിഭജനം സൃഷ്ടിക്കുന്ന സ്ത്രീധനത്തെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ സമസ്ത മേഖലയിലുളളവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. മൂല്യങ്ങൾക്കും മനുഷ്യത്വത്തിനും വില കൽപ്പിക്കപ്പെടാത്ത എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ഇന്നത്തെ സമൂഹം മനുഷ്യനെ വിവാഹ കമ്പോളത്തിലെ വിൽപ്പന വസ്തുവായി മാറ്റുകയാണന്നും, ഇതിനെതിരെ യുവതികളും യുവാക്കളും പ്രതിരോധം തീർത്ത് മുന്നേറണമെന്നും, മനുഷ്യർ ഐക്യപ്പെടേണ്ട ഈ കാലഘട്ടത്തിൽ പരസ്പര വിഭജനത്തിനിടയാക്കുന്ന സർവ്വ തിന്മകളിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതി കുറ്റിപ്പുറം എം ഇ എസ് എഞ്ചിനിയറിംഗ് കോളേജ് വുമൺ ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാമ്പസ് തല ബോധവൽക്കരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ: സുജാത എസ്. വർമ്മ മുഖ്യ പ്രഭാഷണം നടത്തി. എഞ്ചിനീയർ കെ. വി. ഹബീബുള്ള അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ഡോ: ഐ. റഹ്മത്തുന്നിസ്സ, ഇ. ഹൈദരലി മാസ്റ്റർ, ടി. മുനീറ, എം എം സുബൈദ, ഡോ: ദീപ ജി, ജി സിദ്ധീഖ് തുടങ്ങിയവർ ആശംസ നേർന്നു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: സ്ത്രീധന മുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യവുമായി സ്ത്രീധനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതിയുടെ ആഭിമുഖ്യത്തിൽ കാമ്പസ് തല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി സീഡ് ഗ്ലോബൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഇ ഹൈദരലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. അഡ്വക്കറ്റ് കെ എ ബക്കർ, നിഷാദ് അബൂബക്കർ, എ അബ്ദുൽ ലത്തീഫ്, സീഡ് സ്കൂൾ പ്രിൻസിപ്പൽ ടി ജി നിതീഷ്, ആരിഫ പി, അശ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. എം ടി നജീബ് സ്വാഗതവും, എം ശ്രീരാമനുണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് വനിതാ കമ്മിറ്റിയുടെ കീഴിൽ ചിൽഡ്രൻസ് ക്ലബ്ബ് രൂപീകരിച്ചു. സൗദി തലസ്ഥാന നഗരിയായ റിയാദിൽ താമസിക്കുന്ന പൊന്നാനി താലൂക്കിലെ കുട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ കഴിവുകൾ വളർത്തി കൊണ്ട് വരാനും , താൽപര്യങ്ങളെ പ്രോത്സാഹിപ്പിച് നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യം. റിയാദിലെ PCWF ഭാരവാഹികളുടെ സാനിധ്യത്തിൽ പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. വനിതാ കമ്മിറ്റി പ്രസിഡൻ്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ചു. *ചീഫ് കോർഡിനേറ്റർ:* നജുമ്മുനിസ *പ്രസിഡന്റ്:* ലംഹ ലബീബ് *ജന.സെക്രട്ടറി:* അഫ്ര ഫാത്തിമ്മ *ട്രഷറർ:* റസൽ അബ്ദുള്ള *കോർഡിനേറ്റേർസ് മുഹമ്മദ് അമീൻ ആയിശ റബ്ല അലൻ മുഹമ്മദ് *വൈസ് പ്രസിഡന്റ്* ഫാത്തിമ്മ സാദിയ മുഹമ്മദ് സാക്കി *സെക്രട്ടറിമാർ* അഹ്മദ് യാസിൻ അയ്മൻ നൈല ആയിശ *എക്സിക്യൂട്ടീവ് മെംബേഴ്സ്* മുഹമ്മദ്‌ ജസ്ലാൻ, ലിയ സൈനബ് ലുആൻ മെഹ്വിഷ് മറിയം ഷഫീക് മുഹമ്മദ്‌ ആഹ്യാൻ ഷയാൻ മുബഷിർ എമിൻ അയ്‌ബക് ഈസ സംറുദ് സാറ ഹന സൈനുദ്ധീൻ കബീർ കാടൻസ്, ഷമീർ മേഘ, റസാഖ് പുറങ്ങ്, എം.എ ഖാദർ, കെ.ടി അബുബക്കർ, അസ്ലം കളക്കര, സുഹൈൽ മഖ്ദൂം,ആഷിഫ് മുഹമ്മദ്‌, സംറൂദ്,അഷ്‌കർ വി., ഷഫ്‌ന മുഫാഷർ,സാബിറ ലബീബ്,ഷഫീറ ആഷിഫ്, മുഹ്സിന ശംഷീർ,സൽമ, ലബീബ് മാറഞ്ചേരി, സാഫിർ, മുജീബ് പള്ളിക്കര എന്നിവർ നേതൃത്വം നൽകി.

തുടരുക...

മസ്ക്കറ്റ്: സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വ്യക്തി താല്പര്യാധിഷ്ടതമാകരുതെന്നും, സമൂഹ നന്മ മാത്രം ലക്ഷ്യമിട്ട് പൊന്നാനിയുടെ സർവ്വതോന്മുഖമായ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന പി സി ഡബ്ല്യു എഫ് ലോകത്തെമ്പാടുമുളള പൊന്നാനിക്കാർക്ക് താങ്ങും തണലുമായി മാറിയത് നിസ്വാർഥ സോവനങ്ങൾ കൊണ്ടാണൊന്നും പ്രശസ്ത സാഹിത്യകാരനും, പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയര്‍മാനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ധഹം. പ്രസിഡണ്ട് എം.സാദിഖ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഹക്കീം ചെറുപ്പുളശ്ശേരി മുഖ്യാതിഥിയായിരുന്നു. ശർക്കിയ മെഖല പി സി ഡബ്ല്യു എഫ് പ്രസിഡന്റ് സെൻസിലാൽ, പോമ ജനറൽ സെക്രട്ടറി ആഷിക്, ആശംസകൾ നേർന്നു എം, സാദിക്ക് പ്രവർത്തന റിപ്പോർട്ടും, പി വി സുബൈർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ഇസ്മായിൽ,ജംഷീർ, റാഷിദ് (മസ്കത്ത്) റിശാദ് (ബാത്തിന) നിയാസ് (ദാഖിലിയ) സെൻസിലാൽ (ശർക്കിയ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. നാഷണൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു. 2024-2027 വർഷത്തേക്ക് 31 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കെ പി രാമനുണ്ണി, ഉപദേശക സമിതി അംഗം നജീബ് എന്നിവർ സംഘടന തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി 41 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പി മുഹമ്മദിന് യാത്രയയപ്പ് നൽകി. റഹ്മത്തുള്ള, ബദറു, സുഭാഷ്,വനിതാ കമ്മിറ്റി ഭാരവാഹികളായ ഷെമീമാ സുബൈർ, ആയിശാലിസി, സുഹറ ബാവാ എന്നിവർ സംബന്ധിച്ചു. നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ.. എന്നിവർ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തു. പി വി സുബൈർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350