PCWF വാർത്തകൾ

മാറഞ്ചേരി: പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് എവർഗ്രീൻ സമിതിയുടെ നേതൃത്വത്തിൽ കാരക്കാട് സ്കൂളിൽ “വിഷരഹിത പച്ചക്കറി വിദ്യാലയങ്ങളിലൂടെ” എന്ന സന്ദേശമുയർത്തി പച്ചക്കറി തോട്ടം ആരംഭിച്ചു. വാർഡ് മെമ്പർ നിഷ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ഷീജ ടീച്ചർ സ്വാഗതവും , പി ടി എ പ്രസിഡണ്ട് ബാവ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. എവർ ഗ്രീൻ സമിതി കൺവീനർ ഇ ഹൈദരലി മാഷ് മുഖ്യപ്രഭാഷണം നടത്തി. പി കോയക്കുട്ടി മാഷ് , സുബൈദ പോത്തനൂർ, ആരിഫ പി, അശറഫ് മച്ചിങ്ങൽ, എം വി കെ അഹമ്മദ്, അശറഫ് പൂച്ചാമം, ഉണ്ണി മാനേരി, റഷീദ അബൂബക്കർ അബു മാഷ് , സ്കൂൾ പി ടി എ അംഗങ്ങളും, അദ്ധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെയുളളവർ സംബന്ധിച്ചു.

തുടരുക...

റിയാദ് :- പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ശിശു ദിനം ആഘോഷിച്ചു. റിയാദ് ബിലാദിയ റിസോർട്ടിൽ വെച്ച് നടന്ന ശിശുദിനാഘോഷത്തിൻറ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകൾ നേടാനും അവസരമൊരുക്കിയ പ്രോഗ്രാമിൽ സലീം മാഷ് ചാലിയം പാട്ടു പാടിയും കഥകൾ പറഞ്ഞും കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും ക്ലാസ്സ്‌ നയിച്ചു. PCWF വനിതാ കമ്മിറ്റി പ്രസിഡന്റ്‌ സമീറ ഷമീർ ആദ്യക്ഷത വഹിച്ചു. സാബിറ ലബീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PCWF വനിതാ കമ്മിറ്റി ഭാരവാഹികളായ ഷഫ്‌ന മുഫാഷിർ, തെസ്നി ഉസ്മാൻ, റഷ സുഹൈൽ, നജുമുനിഷ നാസർ, മുഹ്സിന ഷംസീർ, റഷ റസാഖ്, അസ്മ ഖാദർ, ഷബ്‌ന ആഷിഫ്, സൽമ ഷഫീക്, സഫീറ ആഷിഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. PCWF റിയാദ് നേതാകളായ അൻസാർ നൈതല്ലൂർ,കബീർ കാടൻസ്,ഷമീർ മേഘ, അസ്‌ലം കളക്കര,റസാഖ് പുറങ്ങ്, എം എ ഖാദർ, കെ ടി അബൂബക്കർ, ആഷിഫ് മുഹമ്മദ്‌,സുഹൈൽ മഖ്ധൂം, അഷ്‌കർ വി. സംറൂദ് എന്നിവർ ആശംസകൾ നേർന്നു. ലംഹ ലബീബ് നന്ദി പറഞ്ഞു.

തുടരുക...

ദോഹ: 2024 ഡിസംബർ 13 ന് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഏഴാം വാർഷികം പൊൻസ്‌മൃതി സീസൺ 4 പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 FM ഓഫീസിൽ വെച്ച് നടന്നു. റേഡിയോ മലയാളം ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആർ ജെ രതീഷ് പ്രകാശനം നിർവ്വഹിച്ചു. ഖത്തർ PCWF ഭാരവാഹികളായ ബിജേഷ് കൈപ്പട , അബ്ദുൾ സലാം മാട്ടുമ്മൽ, ഖലീൽ റഹ്മാൻ, ബാദുഷ കെ പി , നൗഫൽ എ വി , മുഹമ്മദ് ശരീഫ് , ഹംസ എ വി , ഷാജി പവിഴം, ഷൈനി കബീർ, ഷബ്‌ന ബാദുഷ, ഷെൽജി ബിജേഷ് തുടങ്ങിയവർ സംബന്ധിച്ചു . ഡിസംബർ 13 വെള്ളിയാഴ്ച്ച സൽവ റോഡിലുള്ള അത്‌ലൻ സ്പോർട്സ് ക്ലബ്ബിലാണ് പൊൻസ്‌മൃതി സീസൺ - 4 നടക്കുന്നത്. ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

തുടരുക...

ജിദ്ദ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേൻ സഊദി - ജിദ്ദ കമ്മിറ്റി രൂപീകരിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസിയുടെ അധ്യക്ഷതയിൽ ഹിറാ സ്ട്രീറ്റിലെ വുഡ് ലാന്റ് റസ്റ്റോറന്റിൽ ചേർന്ന രൂപീകരണ യോഗം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് ഭാരവാഹികളെ പ്രഖ്യാപിച്ചു. 19 അംഗ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തു. *ഉപദേശക സമിതി:* മാമദ് കെ നാസർ വെളിയങ്കോട് റഹീം പി പി മാറഞ്ചേരി *പ്രധാന ഭാരവാഹികൾ:* ബഷീർ ഷാ (പ്രസിഡന്റ് ) സദക്കത്ത് എടപ്പാൾ (സെക്രട്ടറി ) ഫസൽ മുഹമ്മദ് (ട്രഷറർ ) മൊയ്തു മോൻ പുതു പൊന്നാനി, റഫീഖ് പുതിയിരുത്തി (വൈ: പ്രസിഡന്റ്) കെ കുഞ്ഞി ബാവ, എം വി രതീഷ്, എം പി ഇബ്രാഹിം ബാദുഷ (ജോ: സെക്രട്ടറി) *എക്സിക്യൂട്ടീവ് അംഗങ്ങൾ;* ഫൈസൽ കെ ആർ ദർവേഷ് ഇ യൂസുഫ് കെ പുതു പൊന്നാനി വി പി ഇസ്മായിൽ പെരുമ്പടപ്പ് മുഹമ്മദ് ഹനീഫ അലിക്കുട്ടി. എം വി ഫസലുറഹ്മാൻ സിപി ഉമ്മർ. എം

തുടരുക...

റിയാദ്‌ : പ്രവർത്തനങ്ങൾ ഊർജസ്വലമായി നിലനിർത്തുന്നതിനു വേണ്ടി റിയാദ് ഘടകം അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി ‘പൊന്നാരാവ്’ എന്ന പേരിൽ ശീതകാല നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നൂതന ആശയങ്ങൾ പങ്കുവെച്ചും, അനുഭവങ്ങൾ പകർന്നു നൽകിയും ക്യാമ്പ് രാവേറെ നീണ്ടു നിന്നു. ഷഹല സാഫിറിൻ്റെ നേതൃത്വത്തിൽ വനിതാ കമ്മിറ്റി അംഗങ്ങൾ പൊന്നാനിയുടെ തനത് വിഭവമായ മുട്ടപ്പത്തിരി തത്സമയം പാചകം ചെയ്ത് നൽകിയത് ക്യാമ്പിന് സ്വാദ് പകർന്നു. അൻവർഷാ-ജാഫർ വെളിയങ്കോട് എന്നിവരുടെ കൂട്ടുകെട്ടിൽ ഓംലെറ്റ് തട്ടു കടയും, മുജീബ് പള്ളിക്കര, അലി പൊന്നാനി, ഷംസീർ പെരുമ്പടപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബാർബിക്യു നൈറ്റും ഉണ്ടായിരുന്നു. കബീർ കാടൻസ്, സുഹൈൽ മഖ്ദൂം, സമീറ ഷമീർ,ഷഫ്‌ന മുഫാഷിർ,നജ്മുനിസ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ഥമായ ഗെയിമുകളും പാട്ടും നൃത്തവുമെല്ലാം ക്യാമ്പിന് അനുഭൂതി പകർന്നു. നാട്ടിൽ നിന്നും സ്വകാര്യ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകൻ ടി പി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായിരുന്നു. സംഘടന പ്രവർത്തനങ്ങളെ പറ്റി പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ,വൈസ് പ്രസിഡന്റ്‌ അസ്‌ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം വിഭാഗം കൺവീനർ റസാഖ് പുറങ്ങ്,ചെയർമാൻ എം എ ഖാദർ,ഫസ്‌ലു പുറങ്ങ്, സാബിറ ലബീബ് തുടങ്ങിയവർ സംസാരിച്ചു. ഫാജിസ് പി.വി, അഷ്‌കർ.വി, സംറൂദ്, അൽത്താഫ് കളക്കര,ആഷിഫ് മുഹമ്മദ്‌,മുഫാഷിർ കുഴിമന, രമേശ്‌ വെള്ളേപ്പാടം,ബക്കർ കിളിയിൽ, ഷംസു കളക്കര,ഷാജി പൊന്നാനി,സാഫിർ, ലബീബ് മാറഞ്ചേരി,സുഹൈർ സഫാസ് എന്നിവർ നേതൃത്വം നൽകി. നൈസ് ഡേ റിസോർട്ടിൽ നടന്ന ക്യാമ്പ് പ്രോഗ്രാം കൺവീനർ അൻവർഷായുടെ നന്ദിയോടുകൂടെ സമാപിച്ചു.

തുടരുക...

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ദമാം വനിതാ കമ്മിറ്റിയുടെ കീഴിൽ കിഡ്സ് ക്ലബ് രൂപീകരിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകൾ ഉണർത്തി കൊണ്ട് വരാനും ,പ്രോത്സാഹിപ്പിക്കാനും, നല്ലൊരു ഭാവി ഉറപ്പ് വരുത്താനുമാണ് ക്ലബ് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമാം കമ്മിറ്റി പ്രസിഡന്റ് ഷമീർ നൈതല്ലൂർ അഭിപ്രായപ്പെട്ടു . വനിതാ കമ്മിറ്റി രക്ഷാധികാരി ജസീന റിയാസ് ക്ലബ്ബ് ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഹ്സിന നഹാസ് ചീഫ് കോർഡിനേറ്ററായും കോർഡിനേറ്റർമാരായി പ്രിയങ്ക രഞ്ജിത്, ഫസ്ന ആസിഫ് എന്നിവരെയും, ക്യാപ്റ്റൻമാരായി യാസീൻ റിയാസിനെയും ഫാത്തിമ ഉമ്മറിനെയും തിരെഞ്ഞെടുത്തു. ഡിസംബർ അഞ്ചിന് ബദർ ഹോസ്പിറ്റൽ ഹാളിൽ വെച്ച് കുട്ടികളുടെ സാമൂഹിക സാംസ്കാരിക പ്രതിബദ്ധത ഉണർത്തുന്ന പരിപാടികളും, മെന്റൽ ഡെവലപ്മെന്റ് വർക്ക്ഷോപ്പ് നടത്താനും യോഗം തീരുമാനിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി , ദമാം കമ്മിറ്റി സെക്രട്ടറി ഖലീൽ റഹ്മാൻ, ട്രഷറർ ഫഹദ് ബിൻ ഖാലിദ് വനിത കമ്മിറ്റി പ്രസിഡന്റ് സാജിത ഫഹദ്, സെക്രട്ടറി ആഷിന അമീർ, ട്രഷറർ അർഷിന ഖലീൽ , രമീന ആസിഫ് , നഫീസ ഉമ്മർ, രകീബ നൗഫൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷികത്തിൻറ ഭാഗമായി ബാലവേദി പൊൻക്കതിർ ടീം ലുലു ഹൈപ്പർ മാർക്കറ്റിൽ ശിശു ദിനം ആഘോഷിക്കുന്നു. നവംബർ 15-ന് ലുലു ഹൈപ്പർ മാർക്കറ്റ് അൽ വാദി, സലാല യിൽ നടത്തപ്പെടുന്ന ആഘോഷ ചടങ്ങിൻറ ഔദ്യോഗിക പോസ്റ്റർ സിനിമ നടൻ ശങ്കർ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബാലവേദി പ്രസിഡന്റ് അനാമിക കറുത്തേടത് അധ്യക്ഷതവഹിച്ചു സെക്രട്ടറി ഫൈഹ ഫിറോസ്, ട്രഷറർ ആയിഷ മിന്ഹ, കോർഡിനേറ്റർമാരായ മിൻഹാ ഹുസൈൻ, നഫീസ നർഗസ്, വൈസ് പ്രസിഡന്റുമാരായ ഇഷാൻ റംഷാദ്, സാറ ഷെറിൻ, ജോയിന്റ് സെക്രട്ടറിമാരായ ഹംദ്ധ ഫാത്തിമ, മാഹിർ സൈൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹസാ മുംതാസ്, അമയ, ആയിറ റിനാസ്, ധൻവി.ഒ.ടി, ഫാത്തിമ മിർസ, മുഹമ്മദ് ഇദാൻ യൂസുഫ്, ഫർഹാൻ ഫിറോസ് അലി, മുഹമ്മദ് വിൽദാൻ, ആയിഷ നെസ്മിൻ, മുഹമ്മദ് മിർഷാൻ, എഫഹ്‌ റിനാസ്, റയാൻ തുടങ്ങിയവർ പങ്കെടുത്തു. ശിശുദിനാഘോഷത്തിൻറ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കുന്നുണ്ട്. ക്വിസ് മത്സരം, ചിത്രരചന, കളറിങ് മത്സരം എന്നിവയെല്ലാം ഉണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകൾ നേടാനും അവസരമൊരുക്കുകയാണ് ഇതിലൂടെ.. സ്നേഹവും സൗഹൃദവും കുട്ടികൾക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ, കുട്ടികളുടെ കലാപരിപാടികൾക്കും ആഘോഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമാകുന്ന നൃത്തവും, സംഗീതവും, ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലെ പ്രതിഭകളെ വളർത്താനും അവരുടെ കലയും അഭിരുചിയും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു അവസരമാണിത്. എല്ലാ കുടുംബാംഗങ്ങളെയും സവിനയം സ്വാഗതം ചെയ്യുന്നു

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സൗദി റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം സമുചിതമായി അഘോഷിച്ചു. ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങിൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ദിറാബ് നൈസ് ഡേ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന കേരള സംബന്ധമായ ക്വിസ്സ് മത്സരത്തിന് ജന.സെക്രട്ടറി കബീർ കാടൻസ് നേതൃത്വം നൽകി. മൽസരത്തിൽ വിജയികളായ ഷഫ്‌ന മുഫാഷിർ, ആയിഷ റബ്ല,ഫാത്തിമ സാധിയ, ഷംസു, അൻവർ എന്നിവർക്ക് അസ്‌ലം കളക്കര, രമേശ്‌ വെള്ളേപ്പാടം, ബക്കർ കിളിയിൽ,സംറൂദ്, ജാഫർ തുടങ്ങിയവർക്ക് സമ്മാനം നൽകി. അൻവർഷാ, സുഹൈൽ മഖ്ദൂം, സമീറാ ഷമീർ, സാബിറാ ലബീബ് തുടങ്ങിയവരുടെ ക്യാപ്റ്റൻസിയിൽ അന്യം നിന്നുപോകുന്ന പഴയ കാല ഗെയിമുകൾ നടത്തി. ഷമീർ മേഘ,എം എ ഖാദർ ഫാജിസ് പി. വി ,അഷ്‌കർ വി , അൽത്താഫ്, മുജീബ് പള്ളിക്കര, അലി എന്നിവർ നേതൃത്വം നൽകി.

തുടരുക...

പ്രായോഗികതയും , പരിസ്ഥിതിബോധവും , സാമൂഹിക ഉത്തരവാദിത്വവും എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ സർഗാത്മകത ശേഷി വർദ്ധിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാനിലെ കേരളക്കരയായ സലാലയിൽ കുരുന്നുകളുടെ കൂട്ടായ്മ PCWF ബാലവേദി സലാല പൊൻകതിർ രൂപീകരിച്ചു . സലാലയിലെ PCWF ഭാരവാഹികളുടെയും, വനിതാ അംഗങ്ങളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുത്തു പ്രസിഡന്റ്: അനാമിക കറുത്തേടത്ത് സെക്രട്ടറി: ഫൈഹ ഫിറോസ് ട്രഷറർ: ആയിഷ മിൻഹ *വൈസ് പ്രസിഡന്റ്* അലീന ജൈസൽ ഇഷാൻ റംഷാദ് സാറ മുഹമ്മദ് *ജോയിന്റ് സെക്രട്ടറിമാർ* ഷഹാസ് ഷമീർ മാഹിർ സൈൻ ഹംദ കബീർ *കോർഡിനേറ്റർസ് * ____________________ മിൻഹ ബിൻത് ഹുസൈൻ ഷാസിയ ഫാത്തിമ നഫീസ നർഗീസ് *എക്സിക്യൂട്ടീവ് മെംബേഴ്സ്* നേഹ റംഷാദ് അമേയ കറുത്തേടത്ത് ആയിഷ നസ്നിൻ മുഹമ്മദ് മിർസാൻ അഫ്രിൻ ധനവി ഐറാ റീനാസ് മുഹമ്മദ് ഇഹാൻ യൂസഫ് മുഹമ്മദ് ഫീൽദാൻ ഫൈസാൻ ഫിറോസ് മിർസ മുജീബ് അസ്സ മുംതാസ് മയൂഖ

തുടരുക...

ദോഹ: നിസ്വാർത്ഥ സേവനത്തിന്റെയും ആഗോളമാനവികതയുടെയും ഉദാത്ത മാതൃകയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ഉച്ച കഴിഞ്ഞു 3.30 ന് തുടങ്ങിയ ക്യാമ്പിൽ തുടക്കം മുതൽ ഒടുക്കം വരെ നീണ്ട ക്യൂ അനുഭവപ്പെട്ടു. തന്റെ ജീവരക്തം കൊണ്ട് മറ്റൊരാളുടെ ജീവൻ നിലനിർത്താൻ മുന്നോട്ട് വരുന്ന ഒരുപാട് നല്ല മനുഷ്യരുടെ സന്നദ്ധതയുടെ നേർചിത്രത്തിനാണ് ഏഷ്യൻ ടൌൺ സാക്ഷിയായത്. പരിപാടിയുടെ സംഘാടന മികവിനെ ഹമദ് ടീം പ്രശംസിച്ചു. ഖത്തർ കമ്മിറ്റി ഭാരവാഹികളായ; ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ , ബാദുഷ കെ പി , നൗഫൽ എ വി , മുഹമ്മദ് ശരീഫ് , ഇഫ്തിക്കർ സി വി , ബഷീർ ടി വി , മുജീബ് വി പി , അസ്ഫർ സി വി , ഖലീൽ അസ്സൻ , അബ്ദുൽ ലത്തീഫ് വി വി, ഷംസുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

പെരുമ്പടപ്പ് : പാലപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഉപകരണങ്ങൾ കൈമാറി. ഖദീജ മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ കൺവീനർ അഷ്‌റഫ്‌ മച്ചിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രധാന അധ്യാപിക ഫാത്തിമ റസാക്ക് സംസാരിച്ചു. പി സി ഡബ്ല്യു എഫ് പെരുമ്പടപ്പ് പഞ്ചായത്ത് ഭാരവാഹികളായ ഷാജിത, ഖൈറുന്നിസ പാലപ്പെട്ടി, സലീം ഗ്ലോബ്, ഫൈസൽ മണ്ണാറക്കൽ, അലി പി, ശംസുദ്ധീൻ, അബ്ദുറഹിമാൻ കോട്ടപ്പുറത്ത്, ഖദീജ എം എം, തുടങ്ങിയവർ സംബന്ധിച്ചു. ശാഹിൻബാൻ സ്വാഗതവും, ഫാത്തിമ മുജീബ് നന്ദിയും പറഞ്ഞു.

തുടരുക...

ജിദ്ദ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷണൽ കമ്മിറ്റി ജിദ്ദയിൽ പൊന്നാനി സംഗമം സംഘടിപ്പിച്ചു. ഹിറാ സ്ട്രീറ്റിലെ വുഡ് ലാന്റ് റസ്റ്റോറന്റിൽ നടന്ന സംഗമം സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി അധ്യക്ഷത വഹിച്ചു. സ്വാശ്രയ കമ്പനി നിക്ഷേപം സംബന്ധമായി മാമദ് കെ സംസാരിച്ചു. പത്തൊമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ,നാഷണല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് പ്രഖ്യാപിച്ചു. നാസർ വെളിയങ്കോട്, ഇസ്മായിൽ പെരുമ്പടപ്പ് എന്നിവർക്ക് അംഗത്വം നല്‍കി. ജിദ്ദ പ്രവിശ്യയിലുളള പൊന്നാനി താലൂക്ക് നിവാസികളെ കണ്ടെത്തി അംഗത്വം നല്‍കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തു. 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ വെച്ച് നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു. സദക്കത്ത് എടപ്പാൾ സ്വാഗതവും, റഫീഖ് പൊന്നാനി നന്ദിയും പറഞ്ഞു.

തുടരുക...

സലാല: ഒമാനിലെ സലാലയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വ്യത്യസ്ത പരിപാടികളോടെ പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളും,സദ്യയും, ഓണപ്പാട്ടുകളും, വടംവലി മത്സരവും, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉൾപ്പെടെ വ്യത്യസ്തങ്ങളാൽ സമ്പന്നമായിരിന്നു ഓണാഘോഷം. സലാലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ ഡോക്ടർ സിദ്ദീഖ്, ഷബീർ കാലടി, പവിത്രൻ കാരായി,സിജോയ് പേരാവൂർ, മൻസൂർ പട്ടാമ്പി,ഡോക്ടർ പ്രശാന്ത്, ഷബീർ പി.ടി, ഷെജീബ് ജലാൽ, ഡോക്ടർ നിസ്താർ തുടങ്ങിയവർ സംബന്ധിച്ചു. വനിതാ ടീം അംഗങ്ങൾ തയ്യാറാക്കിയ വിവിധ തരം വിഭവങ്ങൾ ആഘോഷത്തിന് മികവേകി . സദ്യ വിതരണത്തിന് ബാലൻ, മുസ്തഫ ബലദിയ, മുജീബ് റഹ്മാൻ, മണി പള്ളിക്കര, സന്തോഷ് കുമാർ, ഗോപി എന്നിവരും, പൂക്കളമിടുന്നതിന് ആനന്ദൻ, അനിൽ, സുരേഷ്, നൗഷാദ് ഗുരുക്കൾ തുടങ്ങിയവരും, അൻവർ പൊന്നാനി, ശിഹാബ് മാറഞ്ചേരി, സവാദ് വെളിയംകോട്, ഫമീഷ്, മുഹമ്മദ് റാഫി, റെനീഷ് കെ പി, മുസ്താഖ് എന്നിവർ കലാപരിപാടികൾക്കും നേതൃത്വം നല്‍കി. വൈകിട്ട് നടന്ന പൊതു സഭയിൽ അരുൺകുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് പി സി ഡബ്ലു എഫ് പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. നസീർ എടപ്പാൾ, സൽമ നസീർ മുഖ്യാതിഥികളായിരുന്നു. ജൈസൽ എടപ്പാൾ സ്വാഗതവും, മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു. ഫിറോസ് അലി, അജിത് കുമാർ, കബീർ പൊന്നാനി, ജയരാജൻ, ഡോക്ടർ സമീർ ആലത്ത്, ഖലീൽ റഹ്മാൻ, ഇർഫാൻ ഖലീൽ,റംഷാദ് അസീസ്, മൻസൂർ പൊന്നാനി, അഷ്ഫാക്, മുഹമ്മദ്, അബൂബക്കർ,റിയാസ് മാറാമുറ്റം ഗഫൂർ ബദർ സമാ, ലിജിത്, അയൂബ്,വിവേക്, മാലിക്,നക്കിവി അറക്കൽ,അൻഫാർ,നിഷാദ്, റംഷാദ് അസിസ്, സ്നേഹ ഗിരീഷ്, റിൻസില റാസ്, ഐഷ കബീർ, സെലീലാ റാഫി, ഷാനിമ ഫിറോസ്, ഫർഹാന, മുസ്താഖ്,രാജിത്, ലിജിത്, റഹൂഫ്,ഷൈമ ഇർഫാൻ, മുഹ്സിന അഷ്‌ഫാക്ക്, സഫൂറ മുജീബ്, മുനീറ മുഹമ്മദ്‌, റംഷിദ, ധനുഷ വിപിൻ, ജസീന ഷമീർ തുടങ്ങിയ സംഘാടക സമിതി അംഗങ്ങളാണ് പരിപാടികൾ നിയന്ത്രിച്ചത്. പൊന്നാനി താലൂക്ക് നിവാസികളായ 200-ലധികം പേർ പങ്കെടുത്ത ആഘോഷപരിപാടി രാത്രി 12 മണിയോടെ അവസാനിച്ചു.

തുടരുക...

പെരുമ്പടപ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ കമ്മിറ്റി രൂപീകരിച്ചു. ഖദീജ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ പാറ എ എം എൽ പി സ്കൂളിൽ നടന്ന വനിതാ സംഗമത്തിൽ വെച്ച് നിലവിലുണ്ടായിരുന്ന അഡ്ഹോക് കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു. സി എസ് പൊന്നാനി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രധാന ഭാരവാഹികളായി, ഖദീജ മൂത്തേടത്ത് ഖൈറുന്നിസ പാലപ്പെട്ടി ഷാജിത എം (കേന്ദ്ര പ്രതിനിധികൾ) ഫാത്തിമ മുജീബ് (പ്രസിഡന്റ്) ഷാഹിൻ ബാൻ ടി (സെക്രട്ടറി) വിജിത പ്രജിത്ത് കോടത്തൂർ (ട്രഷറർ) ഖദീജ മരക്കാരകത്ത് രാജി രാജൻ ജി കെ (വൈ: പ്രസിഡന്റുമാർ) ഖൗലത്ത് യഹിയ ഖാൻ, ബൽഖീസ് കെ (ജോ: സെക്രട്ടറിമാർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാമില ജലീൽ ഷമീമ അബ്ദുല്ല മുനീറ ഹംസു ഡോ: ശബ്നം ഷംല റഷീദ് ബിന്ദു കെ തസ്നി മോൾ ടി ഷാജിത കെ റജില എ റംല ഇല്ലത്ത് ജാനകി അപ്പു തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

തുടരുക...

മാറഞ്ചേരി : 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും , പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും പ്രചരണാർത്ഥം ഗാന്ധി ജയന്തി ദിനത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പനമ്പാട് സെന്ററിൽ നിന്നും ആരംഭിച്ച ജാഥക്ക് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ ഉഷ ഫ്ലാഗ് ഓഫ് ചെയ്തു . മാറഞ്ചേരി സെന്ററിൽ നടന്ന സമാപന യോഗം പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ റുബീന എം ഉദ്ഘാടനം ചെയ്തു. സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസറ്റർ, ഹൈദരലി മാസ്റ്റർ, ഇ പി രാജീവ്, അഷ്റഫ് മച്ചിങ്ങൽ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, അഷ്റഫ് പൂഛാമം, വാർഡ് മെമ്പർ നിഷാദ്, മുഹമ്മദ് അനീഷ് തുടങ്ങിയവർ സംസാരിച്ചു. സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, മുരളി മേലെപ്പാട്ട്, മുജീബ് കിസ്മത്ത്, ആരിഫ പി , ഖൈറുന്നിസ പാലപ്പെട്ടി, അസ്മാബി പി എ , സബീന ബാബു , സുനീറ എന്നിവർ ജാഥക്ക് നേതൃത്വം നല്‍കി.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350