PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് ജനറൽ ബോഡി ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. 2025 - 2027 വർഷത്തേക്കുള്ള 23 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു . 1 ഏട്ടൻ ശുകപുരം 2 മോഹനൻ പാക്കത്ത് 3 അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി 4 മുഹമ്മദാലി കെ വി 5 ഹസ്സൻ ഫിറ്റ് വെൽ 6 ശ്രീധരൻ ഡി എൻ 7 ശങ്കരനാരായണൻ എം 8 അബ്ദുള്ളക്കുട്ടി ഹാജി 9 അക്ബർ പുളിക്കൽ 10 കെ വി രായിൻകുട്ടി 11 അക്ബർ പനച്ചിക്കൽ 12 അബ്ദുൽ റഷീദ് അറക്കൽ 13 ഇബ്രാഹിം ടി സി 14 സുലൈമാൻ കെ 15 സുരേന്ദ്രൻ കെ വി 16 മുസ്തഫ ടി നടുവട്ടം 17 നന്ദകുമാർ പോട്ടൂർ 18 വാസു ഇ 20 വേണുഗോപാലൻ എം 21 മുഹമ്മദ് കുട്ടി എം 22 രാഹുൽ പരിയപ്പുറം 23 മാലതി എം പ്രധാന ഭാരവാഹികൾ: കേന്ദ്ര കമ്മിറ്റി പ്രതിനിധികൾ : 1 ഏട്ടൻ ശുകപുരം 2 അബ്ദുൽ റഷീദ് അറക്കൽ. രക്ഷാധികാരികൾ: ഭാസ്കരൻ വട്ടംകുളം, ടി പി ഹൈദരലി, ടി പി മുഹമ്മദ്, എം എ നജീബ്. പ്രസിഡന്റ് : മോഹനൻ പാക്കത്ത് വൈസ് പ്രസിഡണ്ട്: അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ശങ്കരനാരായണൻ എം. സെക്രട്ടറി: മുസ്തഫ ടി നടുവട്ടം. ജോ: സെക്രട്ടറി: സുലൈമാൻ കെ, നന്ദകുമാർ പോട്ടൂർ.

തുടരുക...

മാറഞ്ചേരി: പൊന്നാനി താലൂക്കിലെ വനിതകളുടെ ക്ഷേമത്തിന്നായി പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ദശവാർഷിക സംഗമം സംഘടിപ്പിച്ചു. മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പതിനേഴാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സംഗമം നടത്തിയത്. പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗവും, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ: ഇ സിന്ധു സംഗമം ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ മുഖ്യാതിഥിയായിരുന്നു. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഖൈറുന്നിസ പാലപ്പെട്ടി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൽഖീസ്. കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റോഷിനി പാലക്കൽ അവതാരകയായിരുന്നു പൊന്നാനി ചന്തപ്പടിയിൽ പ്രവർത്തിച്ചു വരുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തയ്യൽ പരിശീലക സൗഫിയക്ക് പ്രത്യേക പുരസ്കാരവും നൽകി. തക്കാരം 2024 പാചക മത്സരം സീസൺ 9 ലെ ഒന്നാം സ്ഥാനം നേടിയ മാറഞ്ചേരി സ്വദേശിനി വാർഡ് 3 (കാഞ്ഞിരമുക്ക്) ലെ റിൻഷില റിയാസിന് പൊൻറാണി പട്ടവും, പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാരി പൊന്നാനി മുൻസിപ്പാലിറ്റിയിലെ വാർഡ് 51(നഴ്സിംഗ് ഹോം) ലെ അൻസീറ ബുഷൈറിനും, മൂന്നാം സ്ഥാനക്കാരി വാർഡ് 7 (കുറ്റിക്കാട്) ലെ സീനത്തിനും ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി. പാചക മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തി പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു. വാർഡ് മെമ്പർ സുഹറ ഉസ്മാൻ, ബീക്കുട്ടി ടീച്ചർ, ആയിഷ ഹസ്സൻ, ഖദീജ മൂത്തേടത്ത്, മാലതി വട്ടംകുളം, അസ്മാബി പി എ, സുഹ്റ ബാബു, റഫീഖത്ത് തവനൂർ തുടങ്ങിയവർ സംബന്ധിച്ചു. പി ആരിഫ മാറഞ്ചേരി നന്ദി പറഞ്ഞു.

തുടരുക...

മാറഞ്ചേരി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റിയുടെ നിലവിലുളള ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയും അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുമായി പതിനേഴാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി പ്രതിനിധി സഭ ചേർന്നു. മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പ്രതിനിധി സഭ പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനും, പ്രശസ്ത സാഹിത്യകാരനുമായ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. എൻ പി അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാഷ് , എ അബ്ദുല്ലതീഫ് , എം എം സുബൈദ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, ടി വി സുബെർ, പ്രണവം പ്രസാദ്, തുടങ്ങിയവർ സംബന്ധിച്ചു. 2025 - 2027 വർഷത്തേക്കുളള പുതിയ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് പ്രൊഫ: വി കെ ബേബി, ഒ സി സലാഹുദ്ധീൻ എന്നിവർ നേതൃത്വം നൽകി. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ജി സിദ്ധീഖ് നന്ദിയും പറഞ്ഞു.

തുടരുക...

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല വനിതാ വിങ്ങും സുക് അൽ നജ്ഉം ചേർന്ന് കേക്ക് മത്സരം സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അൽ വാദി നുജ്ഉം മാളിലെ നുജൂ സൂക്കിൽ നടന്ന പരിപാടിയിൽ 18 മത്സരാർഥികൾ മാറ്റുരച്ചു. മലയാളികൾക്കും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒരുപോലെ പങ്കാളികളാകാനായ ഈ മത്സരത്തിൽ വിവിധ അലങ്കാരത്തിലും, രുചിയിലും കൗതുകം ഉണർത്തിയ കേക്കുകൾ പ്രദർശിപ്പിക്കപ്പെട്ടു. ലോക പ്രശസ്ത അമേരിക്കൻ ഷെഫ് അലിബാബ ഗുയെ, ഡോ. സമീറ സിദ്ദിഖ്, ഇർഫാൻ ഖലീൽ എന്നിവരായിരുന്നു വിധി കർത്താക്കൾ. PCWF വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ലോക കേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി റിൻസില റാസ് അധ്യക്ഷത വഹിച്ചു. സലാലയിലെ സാംസ്‌കാരിക പ്രവർത്തകരായ സീന സുരേന്ദ്രൻ, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സെലിബ്രിറ്റി ഷെഫ് അലി ബാബ ഗൂയെയെ സലാല പ്രസിഡന്റ് കെ. കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയും, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകൾക്ക് ആദരവും പ്രശംസയും അർപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും, സംസ്കാരവും അനുഭവിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിൽ ഒരപൂർവ അനുഭവമാണെന്നും, ഇങ്ങനെയൊരു ആദരവ് ലഭിച്ചതിൽ തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്നും, ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണെന്നും അലി ബാബ ഗുയെ പറഞ്ഞു. കൊച്ചു കലാകാരന്മാരായ റായ്ഹാൻ അൻസാരി, അയാനാ, ആയിഷ നാസനിൻ,അസ്സഹ മുംതാസ്,അമേയ കറുത്തേടത്തു എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. *കേക്ക് മത്സര വിജയികൾ:* ഒന്നാം സമ്മാനം : ശ്രീമതി. ഇർഫാന റിയാസ്. രണ്ടാം സമ്മാനം : ശ്രീമതി. സൽമ ഷൈക് മുംബൈ. മൂന്നാം സമ്മാനം : ശ്രീമതി നോറി തമാനി വിജയികൾക്കും മറ്റ് മത്സരാർഥികൾക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തി പത്രങ്ങളും, സമ്മാനങ്ങളും വിതരണം ചെയ്തു. സൂഖ് അൽ നുജും മാനേജർ റഫീഖ്, ഡോ. ഷമീർ ആലത്ത്, നസീർ, ശിഹാബ് മഞ്ചേരി, അൻവർ, ഖലീൽ, ജൈസൽ എടപ്പാൾ, റെനീഷ്, മുസ്തഫ, ഇർഫാൻ എന്നിവർ സന്നിഹിതരായിരുന്നു. PCWF വനിതാ ട്രഷറർ സ്നേഹ ഗിരീഷ് സ്വാഗതവും, ഷൈമ ഇർഫാൻ നന്ദിയും പറഞ്ഞു. പ്രസിഡന്റ് കബീർ, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറർ ഫിറോസ് അലി, മുസ്തഫ, ജൈസൽ, ഖലീൽ റഹ്മാൻ, അൻവർ, നിഷാദ്, സുധീർ, അഷ്ഫാഖ്, ഷാനിമ ഫിറോസ്, ആയിഷ കബീർ എന്നിവർ നേതൃത്വം നൽകി.

തുടരുക...

മാറഞ്ചേരി : പൊന്നാനി താലൂക്കിലെ മാധ്യമ - സാഹിത്യ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയ പി സി ഡബ്ല്യു എഫ് മൂന്നാമത് മാധ്യമ - സാഹിത്യ പുരസ്കാരങ്ങൾ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്ത് ഫാറൂഖ് വെളിയങ്കോടിന് ഡോ: എം പി അബ്ദുസ്സമദ് സമദാനിയും, സാഹിത്യരംഗത്ത് സീനത്ത് മാറഞ്ചേരിക്കുളള പുരസ്കാരം കെ പി രാമനുണ്ണിയും വിതരണം ചെയ്തു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സി പ്രദീപ് കുമാർ, അബൂബക്കർ മഠപ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി. മാധ്യമ- സാഹിത്യ പുരസ്കാര ജേതാക്കൾക്ക് നൽകിയ ക്യാഷ് അവാർഡ് സ്പോൻസർ ചെയ്തത് പി സി ഡബ്ല്യു എഫ് ബഹറൈൻ കമ്മിറ്റിയാണ്.

തുടരുക...

മാറഞ്ചേരി: പൊന്നാനി താലൂക്കിന്റെ സമഗ്ര ചരിതം പ്രതിപാദിക്കുന്ന പാനൂസ ഗ്രന്ഥം പുറത്തിറക്കി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് പാർലമെന്റ് അംഗം ഡോ: എം പി അബ്ദുസ്സമദ് സമദാനി വിതരണോദ്ഘാടനം നിർവ്വഹിച്ചു. 2024 ലെ പൊൻകതിർ പുരസ്കാര ജേതാവ് കെ സി അബൂബക്കർ ഹാജി പാനൂസ ഗ്രന്ഥം ഏറ്റുവാങ്ങി. ചീഫ് എഡിറ്റർ കെ പി രാമനുണ്ണി, എക്സിക്യൂട്ടീവ് എഡിറ്റർ ടി വി അബ്ദുറഹ്‌മാൻ കുട്ടി, മാനേജിംഗ് എഡിറ്റർ സി എസ് പൊന്നാനി എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

മാറഞ്ചേരി: കൃത്രിമ സംസ്കാരത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് പുതിയ കാലത്ത് അനിവാര്യമായ കാര്യമാണെന്ന് ഡോ: എം പി അബ്ദുസ്സമദ് സമദാനി എം പി പറഞ്ഞു. ആശയ പോരാട്ടങ്ങളാണ് സമൂഹത്തിനിടയിൽ നടക്കേണ്ടത്, എന്നാൽ അർത്ഥശൂന്യമായ സംഘട്ടനങ്ങളാണ് ഇപ്പോൾ മനുഷ്യർക്കിടയിൽ നടക്കുന്നത്. എല്ലാവരെയും ചേർത്തു പിടിക്കലാണ് അജണ്ടയായി സ്വീകരിക്കേണ്ടത്. എന്തൊക്കെയോ വിളിച്ചു പറയുന്ന സമൂഹമായി പുതിയ തലമുറ മാറുകയാണ്. മറ്റുള്ളവരെ ആക്ഷേപിക്കുക എന്നതാണ് പൊതു പ്രവർത്തനമെന്നാണ് ചിലർ കരുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇത്തരത്തിൽ വെറുപ്പുൽപാദിപ്പിക്കുന്ന ഇടങ്ങളായി മാറ്റപ്പെടുകയാണ്. ചേർത്തു പിടിക്കാനും, ചേർന്നിരിക്കാനുമുള്ള വഴികൾ തുറന്നിടുന്ന സംരംഭങ്ങൾ പുതിയ കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറഞ്ചേരിയിൽ സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻ്റ് പി. കോയക്കുട്ടി മാസ്റ്റർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയും, സമ്മേളനത്തിന് മുന്നോടിയായി നടന്നു. കെ പി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. പി ടി അജയ് മോഹൻ, അബൂബക്കർ മഠപ്പാട്ട്, അഷ്റഫ് കോക്കൂർ, ഒ സി സലാഹുദ്ദീൻ, ടി വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, ഷിജിൽ മുക്കാല, എ പി വാസു, കെ പി മാധവൻ, അബ്ദുൽ ഗനി കെ ടി, നിഷാദ് അബൂബക്കർ, സത്താർ താമരശ്ശേരി എന്നിവർ സംസാരിച്ചു. സി വി മുഹമ്മദ് നവാസ് സ്വാഗതവും, ജി സിദ്ദീഖ് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : നാളെ മുതൽ രണ്ട് ദിവസങ്ങളിലായി മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിൽ ഉയർത്താനുളള പതാകയും വഹിച്ച് കൊണ്ടുള്ള ബൈക്ക് റാലി സംഘടനയുടെ ഉത്ഭവ സ്ഥാനമായ പൊന്നാനി ചാണയിൽ നിന്നും പുറപ്പെട്ട് കുണ്ടുകടവ് ജംഗ്ഷൻ, പുറങ്ങ് വഴി മാറഞ്ചേരിയിലെ സമ്മേളന വേദിയായ സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. ദീർഘ കാലം പി സി ഡബ്ല്യു എഫ് വർക്കിംഗ് പ്രസിഡന്റായിരുന്ന പി വി അബ്ദുൽ കാദർ ഹാജിയുടെ ഭവനത്തിൽ നിന്ന്, വളണ്ടിയർ ക്യാപ്റ്റൻ തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി ഏറ്റുവാങ്ങിയ പതാക നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആവേശപൂർവ്വമാണ് സമ്മേളന വേദിയിൽ എത്തിച്ചത്. മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത്, ശഹീർ മേഘ തുടങ്ങിയവർ സംബന്ധിച്ചു. സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന ചടങ്ങിൽ മാറഞ്ചേരി കമ്മിറ്റി പ്രസിഡന്റ് ശ്രീരാമനുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു ജിസിസി കോ-ഓർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ടി നജീബ് സ്വാഗതവും, ലത ടീച്ചർ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വളണ്ടിയർ ക്യാപ്റ്റൻ യൂസുഫ്, ഫൈസൽ ബാജി എന്നിവർ നേതൃത്വം നൽകി.

തുടരുക...

പൊന്നാനി: ഒരുമയുടെ തോണിയിറക്കാം..... സ്നേഹത്തിൻ തീരമണയാം" എന്ന ശീർഷകത്തിൽ ജനുവരി 4, 5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാം വാർഷിക സമ്മേളന- 11-ാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ജനുവരി 1 ന് കാലത്ത് 10 മണിക്ക് ചമ്രവട്ടം ജംഗ്ഷനിൽ നിന്നും കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച ജാഥ രണ്ട് ദിവസങ്ങളിലായി താലൂക്കിലെ എല്ലാ പഞ്ചായത്തും, പൊന്നാനി മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി നരിപ്പറമ്പിൽ സമാപിച്ചു. ചമ്രവട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ പ്രസിഡന്റ് ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ,അഷ്റഫ് എൻ പി , രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി , ഫൈസൽ ബാജി, അസ്മാബി പി എ, സബീന ബാബു, യഹിയ, ബാബു എലൈറ്റ്, തുടങ്ങിയവർ സംബന്ധിച്ചു. മുജീബ് കിസ്മത്ത് സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു. ജാഥാ കോ - ഓർഡിനേറ്റർ അടാട്ട് വാസുദേവൻ മാസ്റ്റർ, അഷ്റഫ് മച്ചിങ്ങൽ, നജീബ് എം ടി , ശ്രീരാമനുണ്ണി മാസ്റ്റർ, മുരളി മേലെപ്പാട്ട്, സൈനുദ്ധീൻ ഹാജി നരിപ്പറമ്പ് തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. രണ്ടാം ദിവസത്തെ പ്രയാണം 02.01.25 ന് ആലങ്കോട് പഞ്ചായത്തിലെ കോക്കൂർ സെൻ്ററിൽ മുൻ ഡപ്യുട്ടി കലക്ടർ പി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. പ്രണവം പ്രസാദ്, ഷാനവാസ് വട്ടത്തൂർ, ആയിഷാ ഹസ്സൻ, അബ്ദു കിഴിക്കര, മജീദ് പാവിട്ടപ്പുറം, ടി. കൃഷ്ണൻ നായർ, എം.ടി. ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ, പ്രൊഫ.വി.കെ .ബേബി, ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, മൈമൂന ഫാറൂക്ക് മൗലവി, മാധവൻ മാറഞ്ചേരി, പ്രൊഫ. ചന്ദ്രഹാസൻ, ഇ.ഹൈദരാലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. നരിപ്പറമ്പ് അങ്ങാടിയിൽ നടന്ന സമാപന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു. തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി ജാഥാംഗങ്ങളെ ഷാൾ അണിയിച്ചു. സുജീഷ് നമ്പ്യാർ സ്വാഗതവും, അഷ്റഫ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

തുടരുക...

വട്ടംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്നു. അബ്ദുൽ റഷീദ് അറക്കൽ സ്വാഗതം പറഞ്ഞു, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ളക്കുട്ടി മാസ്റ്റർ കെ വി, ടി സി ഇബ്രാഹിം, നന്ദകുമാർ പോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ടെന്നീസ് മത്സരത്തിൽ വിജയിച്ച് മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്തിനെ ചടങ്ങിൽ അനുമോദിച്ചു. മുസ്തഫ ടി നടുവട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. 23 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

തുടരുക...

ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലങ്കോട് - നന്നംമുക്ക് പഞ്ചായത്ത് സംയുക്ത ജനറൽബോഡി ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ യോഗം ഉദ്ഘാടനം ചെയ്തു. ആയിഷ ഹസ്സൻ അധ്യക്ഷ വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് എം ടി ഷെരീഫ് മാസ്റ്റർ, പ്രദീപ് ഉണ്ണി എന്നിവരും, സാമ്പത്തിക റിപ്പോർട്ട് അബ്ദു കിഴിക്കരയും അവതരിപ്പിച്ചു. അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, എം.ടി. ഷെരീഫ് മാസ്റ്റർ, വി.വി. മുഹമ്മദ് അഷറഫ് മാസ്റ്റർ, വി. മുഹമ്മദ് നവാസ്, മജീദ് പാവിട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

തുടരുക...

പ്രധാന ഭാരവാഹികൾ ജി മുഹമ്മദ് സിദ്ദീഖ് (കേന്ദ്ര പ്രതിനിധി) ടി കുഞ്ഞിമൊയ്തീൻകുട്ടി (പ്രസിഡന്റ് ) സി മുഹമ്മദ് റാഫി (സെക്രട്ടറി) പി പി കുഞ്ഞി മുഹമ്മദ് (ട്രഷറർ) പി പി ബഷീർ ഹാജി (വൈ.പ്രസിഡന്റ് ) എം സുലൈമാൻ ഹാജി (വൈ. പ്രസിഡന്റ് ) അഷ്റഫ് ദിലാറ (ജോ.സെക്രട്ടറി) പി പി അൻവർ (ജോ.സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങൾ കെ പി മൊയ്തീൻ എ സൈതലവി ടി ഹംസ എ പി സുധീഷ് വി വി ബിനോയ് എം പി അബൂബക്കർ (കുഞ്ഞാപ്പുട്ടി) കെ പി സലാം പി പി നിഷാർ ടി ഷാഹുൽഹമീദ് വി വി സിദ്ദീഖ് മുസ്‌ലിയാർ എം കെ സൈനുദ്ദീൻ ഹാജി

തുടരുക...

പൊന്നാനി: ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളന - പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ പ്രചരണാർത്ഥം വനിതാ കമ്മിറ്റി സംഘടിപ്പിച്ച തക്കാരം 24 പാചക മത്സരം സീസൺ'9 പൊൻ റാണിയായി മാറഞ്ചേരി കാഞ്ഞിരമുക്ക് (വാർഡ് 3) സ്വദേശിനി റിൻഷില റിയാസിനെ തെരഞ്ഞെടുത്തു. നിളയോര പാതയിൽ (കർമ്മ റോഡ്) നിർദ്ദിഷ്ട പാർക്കിനടുത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടന്ന മത്സരത്തിൽ 12 പേർ പങ്കെടുത്തു. രണ്ടാം സ്ഥാനം പൊന്നാനി മുൻസിപ്പാലിറ്റിയിലെ വാർഡ് 51(നഴ്സിംഗ് ഹോം) ലെ അൻസീറ ബുഷൈറും, മൂന്നാം സ്ഥാനം വാർഡ് 7 (കുറ്റിക്കാട്) ലെ സീനത്തും കരസ്ഥമാക്കി. ചിക്കൻ ഉമ്മു കുൽസു എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക തരം കറിയും അപ്പങ്ങളുമാണ് റിൻസില റിയാസിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇളനീർ ചിക്കൻ എന്ന പേരിലുണ്ടാക്കിയ അപ്പവും കറിയും രണ്ടാം സ്ഥാനത്തും, ഇറച്ചിയും പത്തിരിയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാചക രംഗത്തെ പ്രമുഖരായ മുസ്തഫ വി വി, ബബിത ഷാജി, മുനീറ എടപ്പാൾ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മാർക്കിട്ട് വിധി പ്രഖ്യാപിച്ചതിന് ശേഷം മത്സരത്തിനെത്തിയ വിഭവങ്ങളെല്ലാം ലേലം ചെയ്തു. ലേലത്തിൽ നിന്നും കിട്ടുന്ന തുക ജനുവരി 5ന് മാറഞ്ചേരിയിൽ വെച്ച് നടക്കുന്ന വിവാഹ സംഗമത്തിലേക്ക് നീക്കി വെയ്ക്കുന്നതാണ്. വനിതാ കമ്മിറ്റി ഭാരവാഹികളായ ടി. മുനീറ, എസ് ലത ടീച്ചർ, ബൽഖീസ് പോത്തനൂർ, ആരിഫ മാറഞ്ചേരി, സബീന ബാബു, അസ്മാബി പി എ, അസ്മാബി പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

തുടരുക...

കണ്ടനകം : കമ്മിറ്റി പുന:സംഘടനക്ക് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി മൂന്നാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ടനകം വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സുജീഷ് നമ്പ്യാർ പ്രവർത്തന - സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2025 - 2027 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ബൽഖീസ് കൊരണപ്പറ്റ, മാലതി വട്ടംകുളം, ബഷീർ തുറയാറ്റിൽ, അബ്ദുൽ ഗഫൂർ, ഗിരീഷ് മാസ്റ്റർ, കാവിൽ ഗോവിന്ദൻ കുട്ടി, ആരിഫ നരിപറമ്പ് എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ യു പി തലത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാപീഠം സ്കൂളിനെയും, ജില്ലാ- സംസ്ഥാന തലത്തിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. പി മോഹനൻ സ്വാഗതവും, രാജലക്ഷ്മി നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: ഒമാനിലെ പൊന്നാനി നിവാസികളുടെ ആഘോഷം "പൊന്നാരവം 2025" വിവിധ പരിപാടികളോടെ ജനുവരി 24 ന് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി 101അംഗ സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിക്കിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉപദേശക സമിതി ചെയർമാൻ പി വി ജലീൽ ഉദ്ഘാടന ചെയ്തു. പൊന്നാരവം 2025 പോസ്റ്റർ, ഗസൽ ഗായകൻ അലോഷി പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം സാദിഖ്, വൈസ് ചെയർമാൻ ഒമേഗ ഗഫൂർ, ജനറൽ കൺവീനർ സമീർ സിദ്ദീഖ്, ഫൈനാൻസ് കൺവീനർ ഒ ഒ സിറാജ്, ജോ: കൺവീനർ സമീർ മത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു പൊന്നാരവം 2025ന്റെ ഭാഗമായി നടത്തുന്ന ഇശൽ സന്ധ്യയിൽ പട്ടുറുമാൽ ഗായകൻ ശിഹാബ് പാലപ്പെട്ടി, കോമഡി ഷോ താരം മുത്തു പട്ടുറുമാൽ, സോഷ്യൽ മീഡിയ താരം റൈഹാന മുത്തു, തൻസി ഫാരിസ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350