PCWF വാർത്തകൾ

അബുദാബി : പോറ്റമ്മ നാടായ യു എ ഇയുടെ 52 മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അബുദാബി കെ എഫ് സി പാർക്കിൽ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. PCWF യു എ ഇ സെൻട്രൽ കമ്മിറ്റിയുടെയും അബുദാബി ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ആഘോഷ പരിപാടികൾ. ദേശീയദിന റാലി, ദേശീയ ഗാനാലാപനം, കുടുംബ സംഗമം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുക്കിയ വ്യത്യസ്തമായ ഗെയിമുകൾ കൈ നിറയെ സമ്മാനങ്ങൾ എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റേകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷിന്റെ അധ്യക്ഷതയിൽ മുഹമ്മദ്‌ ഹിലാൽ ളൻഹാനി ദേശീയദിനാഘോഷ പരിപാടി ഉദ്‌ഘാടനം നിർവ്വഹിച്ചു. സാലം സുഹൈൽ സാലം അൽ ഹീലി ദേശിയ ദിന സന്ദേശം നൽകി. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബുദാബി ഘടകം ആക്ടിംഗ് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി സ്വാഗതവും, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ് നന്ദിയും പറഞ്ഞു. PCWF യു എ ഇ സെൻട്രൽ കമ്മിറ്റി

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോളേജിൽ വെച്ച് *സൗജന്യ രക്ത ദാന ക്യാമ്പ്* 2023 ഡിസംബർ 22 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ 1 മണി വരെ സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതാണ്. അന്നം തരുന്ന നാടിന് വേണ്ടിയുള്ള ഈ മഹത്തായ *രക്ത ദാനത്തിലൂടെ ഓരോ ജീവനും തുടിക്കട്ടെ* എന്ന് യോഗത്തിൽ അദ്യക്ഷത വഹിച്ച പിസിഡബ്ല്യൂഎഫ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരി പറഞ്ഞു. മുസ്തഫ കൊലക്കാട്, ഷറഫ് വിഎം, ഷഫീഖ് പാലപ്പെട്ടി, ഷമീർ ലുലു, അലി കാഞ്ഞിരമുക്ക് എന്നിവർ ക്യാമ്പിന് ചുമതല വഹിക്കും. ജഷീർ മാറോലിയിൽ സ്വാഗതവും പിടിഎ റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

അബുദാബി: 52 മത് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി കുടുംബ സംഗമം അബുദാബി പഴയ എയർപ്പോർട്ടി നടുത്തുളള കെ എഫ് സി പാർക്കിൽ ഡിസംബർ 3 ഞായറാഴ്ച്ച കാലത്ത് 10 മണി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പി സി ഡബ്ല്യു എഫ് ഉപദേശ സമിതി ചെയര്‍മാനുമായ കെ പി രാമനുണ്ണി സംഗമം ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കും , വനിതകൾക്കും ഉൾപ്പെടെ വിവിധ മത്സരങ്ങളും കലാ കായിക ഇനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. പ്രധാന ഭാരവാഹികൾ; അബ്ദുറസാഖ് മാറഞ്ചേരി (മുഖ്യ രക്ഷാധികാരി) അബ്ദുസമദ് വി,അഷ്‌റഫ് മച്ചിങ്ങൽ, മുഹമ്മദ് അനീഷ് , ശിഹാബ് കെ കെ , അബ്ദുൽ അസീസ് പി എ (രക്ഷാധികാരികൾ) അബ്ദുറഷീദ് എം (ചെയർമാൻ) അഷ്‌ക്കർ പുതു പൊന്നാനി, മുഹമ്മദ് കുട്ടി മാറഞ്ചേരി (വൈ: ചെയർമാൻ) ഷബീർ മുഹമ്മദ് കെ (ജനറൽ കൺവീനർ) ബഷീർ പാലക്കൽ (ജോ: കൺവീനർ) സഹീർ മുഹമ്മദ് കെ (കൺവീനർ ഫിനാൻഷ്യൽ ) മുരളീധരൻ ഇ വി (കൺവീനർ, പ്രോഗ്രാം) ഇബ്രാഹിം പി വി (കൺവീനർ, ഫുഡ്ഡ്) സിറാജുദ്ധീൻ പി കെ (കൺവീനർ, പരസ്യ- പ്രചരണം) ഹബീബ് റഹ്മാൻ കെ (കൺവീനർ, ഗിഫ്റ്റ്) അലി എ വി (കൺവീനർ, മീഡിയ) അലിഹസ്സൻ (കൺവീനർ, ഗതാഗതം) വർഷത്തിലൊരിക്കൽ നാട്ടുകാരെല്ലാം പ്രവാസ ലോകത്ത് ഒന്നിച്ച് കൂടി സൗഹൃദം പുതുക്കാൻ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കണമെന്നും, പൊന്നാനി താലൂക്ക് നിവാസികളെല്ലാം കുടുംബ സമേതം പങ്കെടുക്കണമെന്നും സംഘാടക സമിതി ചെയര്‍മാൻ എം അബ്ദുറഷീദ്, ജനറൽ കൺവീനർ കെ ഷബീർ മുഹമ്മദ് എന്നിവർ അറിയിച്ചു.

തുടരുക...

പൊന്നാനി: സ്ത്രീധനമെന്ന വിപത്തിനെ നാട്ടിൽ നിന്നും തൂത്തെറിയാൻ കർമ്മം കൊണ്ടും ധർമ്മം കൊണ്ടും ഒറ്റെക്കെട്ടായ് പ്രതിരോധിക്കാൻ തയ്യാറണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സ്ത്രീധന വിരുദ്ധ ദിനത്തിൽ റാലിയും, പൊതു യോഗവും സംഘടിപ്പിച്ചു. ചന്തപ്പടി പി സി ഡബ്ല്യൂ എഫ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച റാലി നിളാ പാതയോരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതു യോഗം, കളമശ്ശേരി കുസാറ്റ് അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, PCWF ഉപദേശക സമിതി അംഗവുമായ അഡ്വ: ഇ സിന്ധു യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ പേഴ്സൺ ബീക്കുട്ടി ടീച്ചർ അധ്യക്ഷം വഹിച്ചു. സാമൂഹ്യ പ്രവർത്തക അഡ്വ: സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ ഫലസ്തീൻ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ , സി വി മുഹമ്മദ് നവാസ്, ഡോ അബ്ദുറഹ്മാൻ കുട്ടി, അടാട്ട് വാസുദേവൻ മാസ്റ്റർ, ഇ പി രാജീവ്, അബ്ദുട്ടി പി എം , സുബൈദ പോത്തനൂർ, ഖദീജ മുത്തേടത്ത്, റംല കെ പി, തുടങ്ങിയവർ സംബന്ധിച്ചു. ഹൈറുന്നിസ പാലപ്പെട്ടി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം ഐ എച്ച് എസ് എസ് സർഗ്ഗം നാടക വേദിയുടെ സ്ത്രീധനത്തിരെ തെരുവ് നാടകവും അരങ്ങേറി. എൻ പി അഷ്റഫ് , മുജീബ് കിസ്മത്ത്, ആർ വി മുത്തു, സബീന ബാബു, ആരിഫ മാറഞ്ചേരി, റഫീഖത്ത് തവനൂർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. സംഘാടക സമിതി ജനറൽ കൺവീനർ ജാസ്മിൻ മാറഞ്ചേരി സ്വാഗതവും,കൺവീനർ മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി.കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകൾ നടത്താൻ പനമ്പാട് മൊയ്തു മൗലവി കൃഷ്ണ പണിക്കർ സ്മാരക വായനശാലയിൽ ചേര്‍ന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു. മുറ്റത്തൊരു കൃഷി തോട്ടം , കാരറ്റ്/കാബേജ് തൈകൾ വിതരണം, ഫിഷ് അമിനോ ആസിഡ്, കോഴിമുട്ട അമിനോ ആസിഡ് എന്നിവ നിർമിക്കുന്നതിന് ട്രെയിനിംഗ് ക്ലാസുകൾ സംഘടിപ്പിക്കൽ, തെരെഞ്ഞെടുത്ത നൂറോളം അംഗങ്ങളുടെ വീടുകളിൽ പച്ചമുളക് നടൽ തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം നൽകി. കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും, ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും സമിതി ലക്ഷ്യമിടുന്നുണ്ട്. സമിതി ചെയർപേഴ്സൺ ശാരദ ടിച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ , മുനീറ ടി, മോഹനൻ പി വട്ടംകുളം,കോമളം, ബഷീർ, ഷരീഫ് , റാഫിന ശിഹാബ്, , മുബഷീർ നരിപ്പറമ്പ്, പി.എ അബ്ദുൽ അസീസ് (യു.എ.ഇ) തുടങ്ങിയവർ സംബന്ധിച്ചു. ആരിഫ മാറഞ്ചേരി നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്ന തിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി സ്ത്രീധന രഹിത വിവാഹ സംഗമവും, ബോധവല്‍ക്കരണവും, സ്ത്രീധന വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളും നടത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ വർഷത്തെ സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊതുജന റാലിയും പൊതു യോഗവും സംഘടിപ്പിക്കുന്നു. നവംബർ 26 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി പി സി ഡബ്ല്യു എഫ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന പൊതുജന റാലി നിളാ പാതയോരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു , പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സാമൂഹ്യ പ്രവർത്തക അഡ്വ: സുജാത വർമ്മ, പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവർ സംബന്ധിക്കുന്നു. എം ഐ എച്ച് എസ് എസ് സർഗ്ഗം നാടക വേദിയുടെ സ്ത്രീധനത്തിനെതിരെയുളള നാടകം ചടങ്ങിൽ അവതരിപ്പിക്കുന്നതാണ്. പി സി ഡബ്ല്യു എഫ് കേന്ദ്ര വനിതാ കമ്മിറ്റി നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കാൻ ആബാലവൃദ്ധം ജനങ്ങളും റാലിയിൽ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു... *പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ* ബീക്കുട്ടി ടീച്ചർ പൊന്നാനി (ചെയർപേഴ്സൺ, സംഘാടക സമിതി) ജാസ്മിൻ മാറഞ്ചേരി (ജനറൽ കൺവീനർ, സംഘാടക സമിതി) മാലതി വട്ടംകുളം (ഉപാധ്യക്ഷ, വനിതാ കേന്ദ്ര കമ്മിറ്റി) റഫീഖത്ത് കാലടി ( സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി) ഖൈറുന്നിസ പെരുമ്പടപ്പ് (സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി)

തുടരുക...

ഡിസംബർ 3 ന് അബുദാബി KFC പാർക്കിൽ വെച്ച് നടക്കുന്ന PCWF പൊന്നാനി ഇൻ അബുദാബി കുടുംബ സംഗമം & UAE ദേശീയ ദിനാഘോഷം പരിപാടിയുടെ ലോഗോ PCWF ജി സി സി കോ-ഓർഡിനേറ്റർ Dr അബ്ദുറഹിമാൻ കുട്ടി അബൂദാബി ഘടകം ജനറൽ സെക്രട്ടറി ബഷീറിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ PCWF പെരുമ്പടപ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്‌റഫ്, PCWF യുഎഇ പ്രധാന ഭാരവാഹികൾ പങ്കെടുത്തു.

തുടരുക...

അബൂദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ആരോഗ്യ വിഭാഗവും അബുദാബി ഘടകവും ചേർന്ന് LLH ഹോസ്പിറ്റലുമായി സഹകരിച്ച് ഇലക്ട്രാ സ്ട്രീറ്റ് LLH ഹോസ്പിറ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 നവംബർ 19 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ കുട്ടികളടക്കം നൂറ്റി ഇരുപതോളം പേര്‍ പങ്കെടുത്തു. ഖാലിദ് ടി പൊന്നാനി (അബുദാബി ഫ്ലോർ മിൽസ്) രജിസ്ട്രേഷന് തുടക്കം കുറിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള LLH കിറ്റ് ലബീബ് പുതുപൊന്നാനിക്ക് വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ആയുർവ്വേദ ഡോക്ടറുടെ സേവനം വളരെ ശ്രദ്ധേയമായി. BMI, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസറ്റ്, ECG എന്നിവ ചെക്ക് ചെയ്യാനും വിദഗ്ധ ഡോക്ടർമാരെ കാണുവാനും സൗകര്യം ഒരുക്കി. PCWFപെരുമ്പടപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ മുഖ്യാഥിതിയായിരുന്നു, അബ്ദുൽ റഷീദ് ഹാജി, ഷബീർ മുഹമ്മദ്‌, മുഹമ്മദ്കുട്ടി മാറഞ്ചേരി, സിറാജ് പെരുമ്പടപ്പ്, ബഷീർ പാലക്കൽ, ഷഹീർ മുഹമ്മദ്‌, ഇബ്രാഹിം പി.വി, മുരളീധരൻ ഇ.വി, കുഞ്ഞിമോൻ, അബ്ദുറഹിമാൻ പുഴമ്പ്രം, ഹാഷിം നാലകത്ത്, സൈനുദ്ധീൻ പിവി, മുഹമ്മദ് റാഷിദ് പെരുമ്പടപ്പ്, ഷബീബ് പെരുമ്പടപ്പ്, യാസിർ ഹുസൈൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. PCWF അബുദാബി അംഗം ഫൈസൽ മായിന്റെകത്ത് നടത്തിയ സേവനം പ്രശംസനീയമായിരുന്നു. *PCWF അബൂദാബി*

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി രൂപീകരിച്ചു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബസംഗമം വേദിയിൽ വെച്ച് ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പ്രതിനിധികളായി 33 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെ തെരഞ്ഞെടുത്തു. *പ്രധാന ഭാരവാഹികളായി;* സലിം കളക്കര (മുഖ്യ രക്ഷാധികാരി) കെ ടി അബൂബക്കർ,എം എ ഖാദർ, കിളിയിൽ ബക്കർ (രക്ഷാധികാരികൾ) അൻസാർ നെയ്തല്ലൂർ (പ്രസിഡന്റ്‌) കബീർ കാടൻസ് (ജനറൽ സെക്രട്ടറി) സമീർ മേഘ(ട്രഷറർ) അസ്ലം കളക്കര,സുഹൈൽ മഖ്ദൂം (വൈ :പ്രസിഡന്റ്) രമേഷ് വെള്ളേപ്പാടം, ഫാജിസ് പി.വി, ഫസൽ മുഹമ്മദ് (സെക്രട്ടറി) എന്നിവരെയും *വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി;* ജനസേവനം എം എ ഖാദർ (ചെയർമാൻ ) അബ്ദുൽ റസാഖ്,അഷ്കർ വി (കൺവീനർ) മുഹമ്മദ് സംറൂദ് അയിങ്കലം (ഐ ടി ചെയർമാൻ) മുജീബ് ചങ്ങരംകുളം (മീഡിയ ചെയർമാൻ):കൺവീനർ അൽത്താഫ്.കെ ആർട്സ് & സ്പോർട്സ് ഷംസു കളക്കര (ചെയർമാൻ) അൻസാർ അഷ്‌റഫ് (കൺവീനർ) ജോബ് ഡെസ്ക് ഷെഫീഖ് ഷംസുദ്ധീൻ (ചെയർമാൻ) മുഫാസിർ കുഴിമന (കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. കോഴിക്കോട് മൈത്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ജി സി സി തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പ്രിവിലേജ് കാർഡ് റിയാദിലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു. ഡിസംബർ 31 വരെ നടത്തുന്ന അംഗത്വ ക്യാമ്പയിനിലൂടെ താലൂക്ക് നിവാസികളായ എല്ലാവരെയും അംഗത്വം എടുപ്പിക്കുന്നതിനുളള പദ്ധതികൾ ആവിഷ്കരിച്ചു.

തുടരുക...

പൊന്നാനി: ഈ വർഷത്തെ സ്ത്രീധന വിരുദ്ധ ദിനത്തിൽ 2023 നവംബർ 26 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്ത്രീധനത്തിനെതിരെ പൊതുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര എക്സിക്യൂട്ടവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചന്തപ്പടി പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന റാലി നിളാ പാതയോരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. യോഗത്തിൽ പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീധനധന രഹിത വിവാഹ സമിതി ചെയർമാൻ എൻ പി അഷ്റഫ് സംസാരിച്ചു. പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. ബീക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ) ജാസ്മിൻ മാറഞ്ചേരി (കൺവീനർ) എം എം സുബൈദ പോത്തനൂർ (വൈ: ചെയർപേഴ്സൺ) ഹൈറുന്നിസ പാലപ്പെട്ടി (ജോ : കൺവീനർ) ഹസീന തവനൂർ (ഫിനാൻസ് കൺവീനർ) ആരിഫ മാറഞ്ചേരി (പ്രോഗ്രാം കൺവീനർ) മാലതി വട്ടംകുളം (പ്രോഗ്രാം ജോ: കൺവീനർ) സെബീന ബാബു (കൺവീനർ, പരസ്യ വിഭാഗം) റഫീഖത്ത് തവനൂർ (ജോ: കൺവീനർ, പരസ്യ വിഭാഗം) ആരിഫ തവനൂർ ( വളണ്ടിയർ ക്യാപ്റ്റൻ) രാജലക്ഷ്മി കാലടി (അസിസ്റ്റൻഡ്) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. ജന : സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതവും, സെക്രട്ടറി അസ്മാബി. പി എ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെയും, അബുദാബി ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ LLH ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ 19 നവംബർ 2023 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ അബുദാബി ഇലക്ട്രാ സ്ട്രീറ്റ് LLH ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. ആയുർവേദ ഡോക്ടറുടെ സേവനവും ലഭ്യമാണ് BMI, ബ്ലഡ് പ്രശർ, ബ്ലഡ് ടെസ്റ്റ്, യൂറിൻ ടെസറ്റ്, ECG (ആവശ്യമെങ്കിൽ) എന്നിവ സൗജന്യമായി ചെക്ക് ചെയ്യാം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക. ആരോഗ്യമുള്ള നല്ലൊരു നാളെക്കായ് നമുക്കൊരുമിച്ചു നീങ്ങാം.. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക : 055 7639 161 050 6728 150 056 4125 061 056 1278 611

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ സലാല കമ്മിറ്റി അഞ്ചാം വാര്‍ഷികത്തിൻറ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ പ്രഖ്യാപിച്ചു. അംഗത്വ കാംപയിൻ, അഞ്ചാം വാര്‍ഷിക ജനറൽ ബോഡി മീറ്റിംഗ്, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്. ആരോഗ്യ പ്രവിലേജ് കാർഡ് വിതരണം, വനിതാ സംഗമം, സെമിനാർ , കുടുംബ സംഗമം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നല്‍കി. പതിനേഴ് വർഷക്കാലമായി പൊന്നാനി താലൂക്ക് നിവാസികളുടെ ക്ഷേമത്തിനായി സ്വദേശത്തും വിദേശത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പി സി ഡബ്ല്യു എഫ് സംഘടനയെ ശക്തിപ്പെടുത്താൻ സലാലയിലെ മുഴുവൻ താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്നും, സംഘടനയെ ദുർബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിൽ ആരും ഏർപ്പെടെരുതെന്നും ഇത് സംബന്ധമായി ചേര്‍ന്ന എക്സിക്ക്യൂട്ടീവ് യോഗം ആഹ്വനം ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് കബീർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ മേനകത്ത് ഉദ്ഘാടനം ചെയ്തു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് വാർഷിക പ്രഖ്യാപനം നടത്തി. ഫിറോസ് അലി,നൗഷാദ് കുരിക്കൾ, നശീദ് കുറ്റിക്കാട് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു ഖലീൽ റഹ്മാൻ സ്വാഗതവും, അരുൺകുമാർ നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകം എമിറേറ്റ്സ് ഹെൽത്ത്‌ സർവീസസ് സഹകരണത്തോടെ ഷാർജ അൽ നഹ്ദയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകുന്നേരം 4.30 ന് ആരംഭിച്ച ക്യാമ്പ് രാത്രി 10.30 വരെ നീണ്ടുനിന്നു. പങ്കെടുത്ത നൂറ്റിയമ്പതോളം ആളുകളിൽ നിന്നും നൂറ് ആളുകളുടെ രക്തം ശേഖരിച്ചു. ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുളള മുഹമ്മദ് അബ്ദുളള അലി അൽ ഹാഷ്മി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. PCWF കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് കളക്കര, കുഞ്ഞൻ ബാവ മാസ്റ്റർ (CYSF) തുടങ്ങിയവർ പങ്കെടുത്തു. PCWF അംഗങ്ങൾക്കായുളള മൈത്ര ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണം ചടങ്ങിൽ വെച്ച് PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ്‌ സി.എസ് പൊന്നാനി മുഹമ്മദ് അനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. മുഹമ്മദ്‌ അനീഷ്, അബ്ദുൽ അസീസ്, ഷബീർ മുഹമ്മദ്‌, ഷാനവാസ്‌. പി, അബ്ദുലത്തീഫ് കടവനാട്, അലി ഹസ്സൻ, നസീർ ചുങ്കത്ത്, സൈനുൽ ആബിദീൻ തങ്ങൾ, മുനവ്വിർ അബ്ദുളള, അബ്ദുല്ലത്തീഫ് കരാട്ടെ, കമറുദ്ധീൻ, റിയാസ് നാലകത്ത്, ഹബീബ് റഹ്മാൻ, അലി എ വി, ആഷിക്,ഷബീർ ഈശ്വരമംഗലം, നവാബ്, ഇസ്മയിൽ, സിയാദ്, സഹീർ, ബാസിത്ത്, മുഹമ്മദ്, നൂറുൽ അമീൻ, ഹാരിസ്, ബഷീർ പി, യാസിർ, കബീർ യു.കെ, സിയോഷ് , ഉവൈസ് എന്നിവർ നേതൃത്വം നൽകി. വളണ്ടീയറിങ്ങിൽ ലാമിയ പർവ്വീണും ഫാത്തിമ്മ ഇഖ്ബാലും നടത്തിയ സേവനം പ്രശംസനീയമായിരുന്നു.

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് ചാപ്റ്റർ വ്യത്യസ്ത പരിപാടികളോടെ ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സാംസ്കാരിക സംഗമം പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരിങ്കൽ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് സൗദി നാഷണൽ കമ്മിറ്റി രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സലിം കളക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. സ്വാശ്രയ മാൾ ആന്റ് പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് സംബന്ധമായി കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുല്ലത്തീഫ് കളക്കര സംസാരിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്യ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ട്രഷററും സംഘാടക സമിതി കോർഡിനേറ്ററുമായ അൻസാർ നെയ്തല്ലൂർ ആമുഖ പ്രസംഗം നടത്തി. സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് സി എസ് പൊന്നാനിയിൽ നിന്നും സമീർ മേഘ ഏറ്റുവാങ്ങി. അബ്ദുല്ലതീഫ് കളക്കരയിൽ നിന്നും അംഗത്വം വാങ്ങി സ്വാശ്രയ കമ്പനി ഷെയർ സമാഹരണത്തിന് അസ്‌ലം കെ തുടക്കം കുറിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് പി സി ഡബ്ല്യൂ എഫ് ജി സി സി മെമ്പർമാർക്ക് നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് സഊദി തല ഉദ്ഘാടനം എം എ അബ്ദുൽ ഖാദറിനു നൽകി ഫഹദ് ബ്നു ഖാലിദ്‌ നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ നാസറുദ്ധീൻ വി ജെ, കെ ടി അബൂബക്കർ, പി സി ഡബ്ല്യു എഫ് ദമ്മാം പ്രസിഡന്റ് ഷമീർ എൻ പി, ഡോ: മുഹ്സിന ഹൈദർ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ആദിൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. റിയാദ് ഘടകത്തിന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ കബീർ കാടൻസ് സ്വാഗതവും, പ്രോഗ്രാം ഇവന്റ് കൺവീനർ ഷംസു കളക്കര നന്ദിയും പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളും, ഹാജറ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ സൗജന്യ മെഹന്ദി ഡിസൈനിംഗും' ഹസീന കൊടുവള്ളി, കരീം മാവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്ക് നൈറ്റും കുടുംബ സംഗമത്തിനു മാറ്റേകി. ഫാജിസ്‌ പി വി, സുഹൈൽ മഖ്ദൂം, ഫസൽ മുഹമ്മദ്‌, അസ്‌ലം.കെ, മുഹമ്മദ് സംറൂദ് അയിങ്കലം, രമേഷ് നരിപ്പറമ്പ്, ഹബീബ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത്‌ സർവീസസ് സഹകരത്തോടെ 2023 നവംബർ 5 ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ ഷാർജ അൽ നഹ്ദ പാർക്ക്‌ മുൻ വശത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +97156 638 2851 +97155 614 3431

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350