PCWF വാർത്തകൾ

കുവൈറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് കമ്മിറ്റി എട്ടാം വാര്‍ഷികത്തിൻറ ഭാഗമായി സംഘടിപ്പിക്കുന്ന പൊന്നാനിക്കരുടെ സംഗമം പൊന്നോത്സവ് 2022 നാളെ (21ഒക്ടോബർ ,വെള്ളിയാഴ്ച്ച) ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആരംഭിക്കുമെന്ന് സംഘാടക സമിത അറിയിച്ചു . വാർഷിക ജനറൽ ബോഡി, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കൽ, പൊതു സമ്മേളനം , കലാ സാംസ്കാരിക, മത്സര പരിപാടികൾ , റാഫിൾ കൂപ്പൻ നറുക്കെടുപ്പ്... തുടങ്ങിയവ പൊന്നോത്സവിൻറ ഭാഗമായി നടക്കും പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറിയും സ്വാശ്രയ കമ്പനി മാർക്കറ്റിംഗ് ഡയറക്ടറുമായ അബ്ദുല്ലതീഫ് കളക്കര, പൊന്നാനിയുടെ കലാകാരൻ വിമോജ് മോഹനൻ എന്നിവർ ചടങ്ങിൽ അതിഥികളായി എത്തുന്നു. എട്ടു വർഷം കൊണ്ട് കുവൈറ്റിലെ പൊന്നാനി നിവാസികൾക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന പി സി ഡബ്ല്യു എഫ് സംഘടനയുടെ വാർഷികം വൻ വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് കുവൈറ്റിലെ പൊന്നാനിക്കാർ... കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക..60382242 , 60939795, 50487075.

തുടരുക...

പൊന്നാനി : വനിതാ എട്ടാം വാര്‍ഷിക സമ്മേളനത്തിൻറ മുന്നോടിയായി വാർഡ് തല സംഗമങ്ങളും, കമ്മിറ്റി പുന:സംഘടനയും താഴെ വാർഡുകളിൽ നടന്നു. വാർഡ് 11 സംഗമം ഹൈവേ കനാൽ റോഡ് ഉഷ ചെറുനിലത്ത് വസതിയിൽ ചേർന്നു. സ്വാഗതം : മിനി കെ പി അദ്ധ്യക്ഷ : ശാലിനി കെ എസ് ഉദ്ഘാടനം : നാരായണൻ മണി മുഖ്യ പ്രഭാഷണം : മുജീബ് കിസ്മത്ത് ആശംസ മുനീറ ടി, സബീന ബാബു നന്ദി : സുചിത്ര പി പുതിയ ഭാരവാഹികൾ പ്രസിഡന്റ് :ശാലിനി കെ എസ് സെക്രട്ടറി :സുചിത്ര പി ട്രഷറർ : അംബിക പി അഖില വി കെ, നീതു സി പി (വൈ: പ്രസിഡണ്ടുമാർ) ശോഭ സി വി , ലീല കെ ടി ( ജോ : സെക്രട്ടറിമാർ ) വാർഡ് 15 സംഗമം ബാവക്ക റോഡിൽ ഫാത്തിമ സിയുടെ വസതിയിൽ നടന്നു. സ്വാഗതം : ശാരദ ടീച്ചർ അദ്ധ്യക്ഷ : ശകുന്തള ഉദ്ഘാടനം : അബ്ദുട്ടി പി എം മുഖ്യപ്രഭാഷണം : മുഹമ്മദ് നവാസ് സി വി ആശംസ : ടി മുനീറ , റംല കെ പി, സബീന ബാബു. നന്ദി: രോഷ്നി പാലക്കൽ പുതിയ ഭാരവാഹികൾ പ്രസിഡണ്ട് : ശകുന്തള. ഇ സെക്രട്ടറി : രോഷ്നി ബുഷൈർ പി ട്രഷറർ : ഫാത്തിമ സി ഗീത വി, രേഷ്മ എം (വൈ:പ്രസിഡണ്ടുമാർ ) സമീറ സി , സമീറ. എം പി ( ജോ: സെക്രട്ടറിമാർ ) വാർഡ് 19 സംഗമം മുക്കട്ടക്കൽ പുളിക്കക്കടവ് ഇന്ത്യൻ ഗ്യാസിന് സമീപം വത്സല ടി ചുക്കശ്ശേരിയുടെ വസതിയിൽ ചേർന്നു. സ്വാഗതം : വത്സല സി അദ്ധ്യക്ഷ : മണി കെ ഉദ്ഘാടനം : അസ്മാബി പി എ മുഖ്യപ്രഭാഷണം : നാരായണൻ മണി ആശംസ : കോയക്കുട്ടി മാഷ്, മുനീറ ടി, സബീന ബാബു നന്ദി :ശകുന്തള കെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് :മണി കെ സെക്രട്ടറി :വൽസല ടി ട്രഷറർ : നിഷ സി രമ്യ പി ആർ , സരള പി വി ( വൈ : പ്രസിഡന്റുമാർ ) ശകുന്തള കെ , സുനിത കെ കെ ( ജോ സെക്രട്ടറിമാർ ) വാർഡ് 34 സംഗമം വണ്ടിപ്പേട്ട ബീവി ടി വിയുടെ വസതിയിൽ ചേർന്നു. സ്വാഗതം : റൈഹാനത്ത് സി വി അദ്ധ്യക്ഷ : ബീവി പി വി ഉദ്ഘാടനം:സുബൈർ ടി വി മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി ആശംസ :മുനീറ ടി, അസ്മാബി പി എ , സബീന ബാബു നന്ദി :റഹിയാനത്ത് ഒ കെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് : ബീവി പി വി സെക്രട്ടറി : റൈഹാനത്ത് സി വി ട്രഷറർ : ഉമ്മുകുൽസു കെ ജുമൈലത്ത്, നൗഷാബി എ (വൈ:പ്രസിഡണ്ടുമാർ ) വഹീദ വി ,ബുഷറ പി ടി ( ജോ : സെക്രട്ടറിമാർ )

തുടരുക...

ദുബൈ: വർധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് ഫല പ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ "ആരോഗ്യത്തിനായ് ഒരു കൈത്താങ്ങ്" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ദുബൈ ആദം മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ: മുദ്ദസ്സിർ അലി ഇബ്രാഹിം ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സാംക്രമിക രോഗങ്ങൾ നേരെത്തെ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ തേടാൻ ഇത്തരം ക്യാമ്പുകൾ കുറഞ്ഞ വരുമാനക്കാർക്ക് ഏറെ ഉപകാരപ്രദമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ: സലീൽ, ഡോ: അനീഷ സലീൽ എന്നിവർ മെഡിക്കൽ പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. പി സി ഡബ്ല്യു എഫ് യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് പ്രധാന ഭാരവാഹികളും എക്സിക്യൂട്ടീവ്/ ജനറൽ ബോഡി അംഗങ്ങളും പങ്കെടുത്തു.

തുടരുക...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് ഹെൽത്ത് & ഫാമിലി ഡവലപ്പ്മെൻറ് കൗൺസിൽ (PCWF - HFDC) ആഭിമുഖ്യത്തിൽ നടുവട്ടം ശ്രീ വൽസം (SIMS) ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി ഐ എസ് എസ് സ്ക്കൂളിൽ വെച്ച് നവംബർ 13 ന് ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ???? ▶️ വിവിധ രോഗ സാധ്യത നിർണ്ണയം ▶️ ഓർത്തോ വിഭാഗം ▶️ ദന്ത രോഗ വിഭാഗം ▶️ ഇ എൻ ടി വിഭാഗം ▶️ ജനറൽ വിഭാഗം ▶️ നേത്ര രോഗ വിഭാഗം എന്നിവയിലെല്ലാം പരിശോധനകൾ ലഭ്യമായിരിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യേണ്ടതാണ്... മുരളി മേലെപ്പാട്ട് (ചെയർമാൻ) +91 94466 31525 സി സി മൂസ്സ (കൺവീനർ) +91 98474 50197

തുടരുക...

പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം പ്രചരണാർത്ഥം പി സി ഡബ്ല്യു എഫ് ഹെൽത്ത് & ഫാമിലി ഡവലപ്പ്മെൻറ് കൗൺസിൽ (PCWF - HFDC) ആഭിമുഖ്യത്തിൽ നടുവട്ടം ശ്രീ വൽസം (SIMS) ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി ഐ എസ് എസ് സ്ക്കൂളിൽ വെച്ച് നവംബർ 13 ന് ഞായറാഴ്ച്ച കാലത്ത് 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ രോഗ സാധ്യത നിർണ്ണയം, ഓർത്തോ വിഭാഗം, ദന്ത രോഗ വിഭാഗം, ഇ എൻ ടി വിഭാഗം, ജനറൽ വിഭാഗം, നേത്ര രോഗ വിഭാഗം എന്നിവയിലെല്ലാം പരിശോധനകൾ ലഭ്യമായിരിക്കുന്നതാണ്. ഇത് സംബന്ധമായി കോട്ടത്തറ സി സി ഹൗസിൽ ചേർന്ന ഹെൽത്ത് ആൻറ് ഫാമിലി ഡെവലപ്പ്മെൻറ് കൗൺസിൽ, വനിതാ കേന്ദ്ര എക്സിക്യൂട്ടീവ്, പൊന്നാനി മുൻസിപ്പൽ എക്സിക്യൂട്ടീവ് ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. PCWF- HFDC ചെയർമാൻ ഡോ: ഇബ്രാഹീം കുട്ടി പത്തോടി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ പി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. ജോ: കൺവീനർ ഖദീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ സമ്മേളനം സംബന്ധിച്ച് ടി മുനീറയും, മെഗാ മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച് മുരളി മേലെപ്പാട്ടും വിഷയാവതരണം നടത്തി. മെഡിക്കൽ ക്യാമ്പ് വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു. മുരളി മേലെപ്പാട്ട് (ചെയർമാൻ) സുബൈദ പോത്തനൂർ (വൈ: ചെയർ പേഴ്സൺ) സി സി മൂസ്സ (കൺവീനർ) റംല കെ പി , നാരായണൻ മണി (ജോ: കൺവീനർ) പി എ അബ്ദുട്ടി , അഷ്റഫ് പൂച്ചാമം, മുജീബ് കിസ്മത്ത്, ആർ വി മുത്തു തുടങ്ങിയവരെ വിവിധ വകുപ്പിലേക്കും തെരഞ്ഞെടുത്തു. വി അബ്ദുസ്സമദ് (യു.എ.ഇ )അസ്മാബി പി എ, സബീന ബാബു , റഹിയാനത്ത് ഒ കെ , ഹനീഫ മാളിയേക്കൽ, സുഹ്റ ബാനു തുടങ്ങിയവർ സംബന്ധിച്ചു. പി സി ഡബ്ല്യു എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ജന: സെക്രട്ടറി നാരായണൻ മണി നന്ദി പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ താഴെ നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യേണ്ടതാണ്... ???? മുരളി മേലെപ്പാട്ട് (ചെയർമാൻ) +91 94466 31525 സി സി മൂസ്സ (കൺവീനർ) +91 98474 50197

തുടരുക...

പൊന്നാനി : പോഷക ഗുണങ്ങളും, ഔഷധ ഗുണങ്ങളും ഏറെ അടങ്ങിയ കൂൺ (MUSHROOM) കൃഷി ഏറെ മുടക്കു മുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ്. താലൂക്കിലെ നഗരസഭ/ പഞ്ചായത്ത് തലത്തിൽ കൂൺ വ്യാപകമായ രീതിയിൽ കൃഷി ചെയ്യുന്നതിനാവശ്യമായ പരീശീലനം നൽകുന്നതിന്നായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ കാര്‍ഷിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തി വരുന്ന എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ , തവനൂർ) സഹകരണത്തോടെ കൂൺ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ ഓൺലൈനിൽ ചേർന്ന എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു. ശാരദ ടീച്ചറുടെ അധ്യക്ഷതയിൽ ഡോ : അബ്ദുറഹ്മാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കൽ, എല്ലാ പഞ്ചായത്തിലും കാര്‍ഷിക ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിക്കൽ ,താലൂക്കിലെ കര്‍ഷക അവാർഡ് ജേതാക്കളുടെ കൃഷിയിടം സന്ദർശിക്കൽ, തുടങ്ങി കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു. തരിശ് ഭൂമി കൃഷിയോഗ്യമാക്കലിൻറ ഭാഗമായി ആലംങ്കോട് പഞ്ചായത്തിൽ നിന്നുളള 15 സെൻറ്, ബിയ്യത്തിലെ 35 സെൻറ് ഭൂമികൾ സമിതി ഭാരവാഹികൾ സന്ദര്‍ശിച്ച് അനുയോജ്യമായ വിളവ് ഉൽപ്പാദിപ്പിക്കുന്നതിനുളള പദ്ധതികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. സി എസ് പൊന്നാനി , പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി , ഇ പി രാജീവ്, അബ്ദുല്ലതീഫ് കളക്കര , മോഹനൻ പാക്കത്ത് (വട്ടംകുളം) ഹൈറുന്നിസ പാലപ്പെട്ടി (പെരുമ്പടപ്പ്) നജീബ് എം ടി ,ആരിഫ പി , കോമളദാസ് (മാറഞ്ചേരി) ദസ്തകീർ (എടപ്പാൾ) ഷബീർ മുഹമ്മദ് (യു.എ.ഇ )ഇസ്മായിൽ (ഒമാൻ) ആബിദ് (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കൃഷ്ണൻ നായർ (ആലങ്കോട് ) നന്ദി പറഞ്ഞു. കൂൺ കൃഷി പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ 2022 ഒക്ടോബർ 20 നകം താഴെ നമ്പറിൽ ബന്ധപ്പെടുക. +91 94460 70979

തുടരുക...

സലാല: ഒക്ടോബർ 21 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിമുതൽ സഹനൂത്ത് അൽ സാബ് ഫാം ഹൗസിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമാ സംഗീത സംവിധായകൻ എം ജയചന്ദ്രൻ നിർവ്വഹിച്ചു. പൊന്നാനിയുടെ സമഗ്ര ചരിതം ‘പാനൂസ’ എം.ജയചന്ദ്രന് നൽകി. പി സി ഡബ്ല്യൂ എഫ് സലാല ഘടകം പ്രസിഡൻ്റ് കെ കബീർ, ജന: സെക്രട്ടറി മുഹമ്മദ് റാസ്‌, സംഘാടക സമിതി കൺവീനർ ഗഫൂർ താഴത്ത്,ബദറുദ്ദീൻ,ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. സംഗമത്തിൻറ ഭാഗമായി; വനിതാ സംഗമം , ആദരം, എസ്എസ്എൽസി ,പ്ലസ് ടു വിജയികൾക്ക് അനുമോദനം , കലാ പരിപാടികൾ, പൊതു സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടുക കെ കബീർ +968 9515 6780 (പ്രസിഡണ്ട് & സംഘാടക സമിതി ചെയർമാൻ) മുഹമ്മദ് റാസ് +968 9514 3223 (ജനറൽ സെക്രട്ടറി) ബദറുദ്ധീൻ +968 9363 5486 (ട്രഷറർ) ഗഫൂർ താഴത്ത് +968 7229 9048 (കൺവീനർ, സംഘാടക സമിതി ) ഖലീൽ റഹ്മാൻ +968 9479 7848 (ജോ: സെക്രട്ടറി)

തുടരുക...

മനാമ: പ്രകൃതിയോടൊപ്പം വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവുടെയെല്ലാം ഫോട്ടോഗ്രാഫിയെ കുറിച്ച് അടുത്തറിയാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീന്റെ കീഴിൽ ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ അവസരം ഒരുക്കുന്നു. പ്രകൃതിയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തുന്ന നാച്വറൽ ഫോട്ടോ ഗ്രാഫി വിദഗ്ദനായ പി സി ഡബ്ല്യു എഫ് ബഹറൈൻ എക്സിക്യൂട്ടീവ് മെമ്പർ സൈദ് അലവിയാണ് ടാൽകിന് നേതൃത്വം നല്‍കുന്നത്. 21 ഒക്ടോബർ 2022 വെള്ളിയാഴ്ച്ച സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ വെച്ച് വൈകീട്ട് 5:00 മണി മുതൽ 07:00 വരെ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ മാറഞ്ചേരിയുടെ അധ്യക്ഷതയിൽ സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും എവർ ഗ്രീൻ ബഹ്‌റൈൻ കൺവീനർ എം എഫ്‌ റഹ്‌മാൻ നന്ദിയും നിര്‍വഹിക്കുന്നു.

തുടരുക...

പൊന്നാനി: "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പി സി ഡബ്ല്യു എഫ് വനിതാ എട്ടാം വാർഷിക സമ്മേളനം , പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം ബ്രോഷർ പ്രകാശനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ വി അബ്ദുസ്സമദ് നിർവ്വഹിച്ചു.

തുടരുക...

പൊന്നാനി:സേവനപാതയിൽ ജീവൻ വെടിഞ്ഞ സാമൂഹ്യ പ്രവർത്തകനും  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ  കമ്മിറ്റി ട്രഷററും ആയിരുന്ന എ.കെ.മുസ്തഫയുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് സ്വദേശികളിൽ സ്വദേശത്തും വിദേശത്തുമുളള ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് നൽകുന്ന എ.കെ.മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാര ത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു. പ്രഗൽഭരായ ജൂറി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിന്  പി സി ഡബ്ലിയു എഫ് യു എ ഇ ഘടകത്തിൻ്റെ ഉപഹാരമായി 10001 രൂപയും, ഗ്ലോബൽ കമ്മിറ്റിയുടെ പ്രശസ്തി പത്രവും, ഉപഹാരവും  മുസ്തഫയുടെ വിയോഗദിനമായ *ഡിസംബർ 31 ന് സമർപ്പിക്കുന്നതാണ്. നാമനിർദ്ദേശ നിബന്ധനകൾ 1.മത/രാഷ്ട്രീയ മേഖലയിൽ മാത്രമുള്ളവരോ, ശമ്പളത്തിന് സേവനങ്ങൾ ചെയ്യുന്നവരോ  അർഹരായിരിക്കുന്നതല്ല. 2.നിർദ്ദേശിക്കുന്നവരുടയും നിർദ്ദേശിക്കപ്പെടുന്നവരുടേയും പൂർണ്ണമായ മേൽവിലാസം നൽകിയിരിക്കണം. 3. PCWF ഭാരവാഹികൾ നിർണ്ണായക സമിതി അംഗങ്ങൾ എന്നിവർ പരിഗണിക്കപ്പെടുന്നതല്ല, (അംഗങ്ങൾക്ക് ബാധകമല്ല) 4. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ സേവനമേഖലയുമായി ബന്ധപ്പെട്ട് ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 5.ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 6.സ്വയം അപേക്ഷകർ അവരുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അറിയിക്കുകയോ PCWF കമ്മിറ്റിയിലെ ആരുടെയെങ്കിലും സാക്ഷ്യപത്രം അനുബന്ധമായി നൽകേണ്ടതോ ആണ്. 7. ജന്മം കൊണ്ടോ കർമ്മം കൊണ്ടോ പൊന്നാനി താലൂക്കിൽ നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. താഴെ വിലാസത്തിലോ ഇ മെയിൽ അഡ്രസിലോ  ഡിസംബർ 5 ന് മുമ്പായി ലഭ്യമാകും വിധം അപേക്ഷകൾ അയക്കണം. കൺവീനർ എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി പി സി ഡബ്ലിയു എഫ്  കേന്ദ്ര കമ്മിറ്റി ഓഫീസ്  ചന്തപ്പടി, എം എൽ എ ഓഫീസിന് മുൻവശം, പൊന്നാനി. മലപ്പുറം ജില്ല E MAIL : info@pcwf.in MOBILE NUMBER :+91 98474 50197 , +91 98950 92952 സി സി മൂസ്സ (കൺവീനർ) ആയിഷ ഹസ്സൻ (ജോ: കൺവീനർ എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി

തുടരുക...

മാറഞ്ചേരി : ലോകത്ത് ആദ്യമായി കൃഷി ചെയ്യപ്പെട്ട ഭക്ഷ്യ വിളകളിലൊന്നായ വാഴ, ഇന്ത്യയിലാണ് ഏറ്റവും കുടുതൽ ഉല്പാദിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവും വാഴ തന്നെ. അത് കൊണ്ട് തന്നെ കാർഷികം രംഗം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർ ഗ്രീൻ സമിതി വാഴയുടെ ശാസ്ത്രീയ കൃഷി രീതി സംബന്ധമായ അവബോധം നല്‍കുന്നതിനായി കൃഷി കമ്പോസ്റ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. മാറഞ്ചേരി പനമ്പാട് എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ഡോ: പ്രശാന്ത് ക്ലാസിന് നേതൃത്വം നല്‍കി. വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനിലയുളള നല്ല ഫലഭൂയിഷ്ടമായ ഈർ്പ്പാംശമുള്ള മണ്ണാണ്‌ വാഴകൃഷിക്ക് ഏറ്റവും നല്ലതെന്നും , സമുദ്രനിരപ്പിൽ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഓണത്തിന് ഒരു കുല നേന്ത്രപ്പഴം എന്ന ലക്ഷ്യത്തിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴ തൈ വിതരണ ഉദ്ഘാടനം മാറഞ്ചേരി കൃഷി അസിസ്റ്റ : ഓഫീസർ സുനിൽ, സമ്മിശ്ര കർഷകനായ കെ സി അബൂക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദറലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീരാമനുണ്ണി മാസ്റ്റർ, ട്രഷറർ എം ടി നജീബ് , എന്നിവർ സംസാരിച്ചു ആരിഫ നന്ദി പറഞ്ഞു.

തുടരുക...

പൊന്നാനി: "സ്ത്രീ ശക്തി സമൂഹ നന്മയ്ക്ക് " എന്ന  ശീഷകത്തിൽ  പി സി ഡബ്ല്യു എഫ് വനിതാ അംഗത്വ വിതരണ കാംപയിൻ സപ്തംബർ 17 മുതൽ ഡിസംബർ 17 വരെയുളള കാലയളവിൽ നടക്കുകയാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ 51 വാർഡുകളിലായി നിലവിൽ രണ്ടായിരത്തോളം വനിതാ അംഗങ്ങളുളള  കമ്മിറ്റിയുടെ പ്രവര്‍ത്തനം , എട്ടാം വാര്‍ഷികത്തോടെ താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. 2023 - 2026 വർഷങ്ങളിലേക്കായി നിലവിലുളള അംഗത്വം പുതുക്കിയും, പുതിയ അംഗങ്ങളെ ചേർത്തും  ഈ കാംപയിൻ വിജയിപ്പിക്കുക. വിദേശത്ത് ജോലിചെയ്യുന്നവർ അവരുടെ ഫാമിലിക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര വനിതാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക. "സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിലായി പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്. അതിന് മുന്നോടിയായി പ്രഖ്യാപിച്ച അംഗത്വ വിതരണ കാംപയിൻ  പ്രചരണം താലൂക്കിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപകമാക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു .

തുടരുക...

മാതൃ ശിശു ആശുപത്രിയിൽ പി സി ഡബ്ല്യു എഫ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു പൊന്നാനി: ഈ വർഷത്തെ ഗാന്ധി ജയന്തി ദിനവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു. പൊന്നാനി മാതൃ ശിശു ആശുപത്രി ശുചീകരണത്തിലൂടെ താലൂക്ക് തല യജ്ഞത്തിന് തുടക്കം കുറിച്ചു. പി സി ഡബ്ല്യു എഫ് ജന സേവന വിഭാഗം നേതൃത്വം നല്‍കിയ ശുചീകരണ യജ്ഞം ആശുപത്രി സൂപ്രണ്ട് ഡോ : ആശ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ രാജൻ തലക്കാട്ട് , പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അഷ്റഫ് നൈതല്ലൂർ, അസ്മാബി പി എ എന്നിവർ സംബന്ധിച്ചു. ആശുപത്രി പി ആർ ഒ സൈനബ , നെഴ്സിംഗ് സൂപ്രണ്ട് ഇന്ദിര സന്നിഹിതരായിരുന്നു. സമിതി കൺവീനർ ടി വി സുബൈർ , പി സി ഡബ്ല്യു എഫ് മുൻസിപ്പൽ പ്രസിഡണ്ട് പി എം അബ്ദുട്ടി, ട്രഷറർ മുജീബ് കിസ്മത്ത്, ഉപാധ്യക്ഷ സബീന ബാബു , ഹനീഫ മാളിയേക്കൽ, എ പി ഫൈസൽ, നാരായണൻ തെക്കൂട്ട് (പെരുമ്പടപ്പ്) റഹ്മത്ത് (വാർഡ് 20) ഫാത്തിമ സി (വാർഡ് 43) തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നല്‍കി.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ദുബൈ ആദം മെഡിക്കൽ സെന്ററിൽ വെച്ച് ഡോ : സെലീൽ, ഡോ : അനീഷ സെലീൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിഖ് സി എന്നിവർ സംബന്ധിച്ചു.

തുടരുക...

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് *സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022* ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈ ഫോറം ഗ്രൂപ്പ്‌ ഓഫിസിൽ *ഫോറം ഗ്രൂപ്പ്‌ എം ഡി സിദ്ധീഖ് ടി വി* നിർവ്വഹിച്ചു. ഫോറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ത്വൽഹത്ത്, PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിക് സി എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350