പൊന്നാനി : ദേശീയ അധ്യാപക ദിനം ഈ വർഷവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമുചിതമായി ആഘോഷിക്കുന്നു....
ആഘോഷത്തിന്റെ ഭാഗമായി, അറിവിന്റെ പാതയിൽ വെളിച്ചം വിതറി
കാലയവനികയ്ക്കുളളിൽ മറഞ്ഞ പി ചിത്രൻ നമ്പൂതിരിപ്പാട് അവർകളെ അനുസ്മരിച്ചും, അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷവും സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യങ്ങളായവരെ
ആദരിച്ചും, പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി ആദരം, അനുസ്മരണം സംഘടിപ്പിക്കുന്നു.
സെപ്തംബർ 4 തിങ്കളാഴ്ച്ച
വൈകീട്ട് 4 മണിക്ക്, പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഏവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു......
***********
*അനുസ്മരണം*
*പി . ചിത്രൻ നമ്പൂതിരിപ്പാട്*
നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ മൂക്കുതലയിൽ 1920 ൽ ജനനം.
സ്വന്തം ഗ്രാമത്തിൽ ഒരുസ്ക്കൂൾ സ്ഥാപിക്കുകയും വളർത്തിയെടുക്കുകയും തുടർന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ സർക്കാറിന് വിട്ടു കൊടുക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വം.
കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ ജോയിന്റ് ഡയക്ടർ, എഴുത്തുകാരൻ ചിന്തകൻ എന്നീ നിലകളിൽ ശോഭിച്ച വിദ്യാഭ്യാസ പരിഷ്കർത്താവ്.
അച്ഛൻ: പകരാവൂർ കൃഷ്ണൻ സോമയാജിപ്പാട്.
അമ്മ: മേലേ നരിപ്പറ്റ പാർവ്വതി അന്തർജനം.
ഭാര്യ: കൂടല്ലൂർ മനയിലെ ലീല അന്തർജനം.
മക്കൾ: കൃഷ്ണൻ, അനിയൻ, പാർവ്വതി, ഉഷ, ഗൗരി.
2023 ജൂൺ 27 ന് നൂറ്റി മൂന്നാം വസ്സിൽ
വിയോഗം.
************
*ആദരം* (1)
*പ്രൊഫ: ഹംസ പി വി*
പൊന്നാനി നഗരസഭയിലെ രണ്ടാം വാർഡിൽ പാലത്തും വീട്ടിലെ അംഗം. ഇപ്പോൾ നായരങ്ങാടിയിലാണ് താമസം.
1983-1984 ഫറൂഖ് കോളേജിലും,
1984 - 2015 വരെ തിരൂരങ്ങാടി പിഎസ് എം ഒ കോളേജിലും അധ്യാപകനായിരുന്നു.
യൂണിവേഴ്സിറ്റി പരീക്ഷാ ബോർഡ് ചെയർമാനായി കുറേ കാലം പ്രവർത്തിച്ചു
എം ഫിൽ ബോട്ടണി ബിരുദധാരി.
എം എസ് എസ് പൊന്നാനി യൂണിറ്റ് സെക്രട്ടറിയായി നാലു വർഷവും, എം എസ് എസ് സ്‌പെഷ്യൽ സ്കൂൾ കൺവീനറായി രണ്ടു വർഷവും സേവനം ചെയ്തു. ഇപ്പോൾ പബ്ലിക് റിലേഷൻ കൺവീനറായി സേവനം അനുഷ്ഠിച്ചു വരുന്നു....
ഭാര്യ: സബീദത്ത്
മക്കൾ: നാഫിസ് മുഹമ്മദ് (ദുബൈ) ഹഫീദ (സഊദി), സാദിൻ (കൊച്ചി എ സി സി എ വിദ്യാർത്ഥി)
***************
*ആദരം( 2)*
*അടാട്ട് വാസുദേവൻ മാസ്റ്റർ*
1965 ഫെബുവരി 25 ന് പൊന്നാനി താലൂക്കിലെ ആലങ്കോട് വില്ലേജിലെ പന്താവൂർ ദേശത്ത് അടാട്ട് കമലാക്ഷി അമ്മയുടേയും ചേന്നാത്ത് വേലായുധൻ നായരുടേയും മകനായി ജനിച്ചു.
1985 ജൂൺ 28 ന് മലപ്പുറം ജില്ലയിലെ എടപ്പാൾ നെല്ലിശ്ശേരി എ.യു.പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2015 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി പ്രവർത്തിച്ച് 2021 മാർച്ച് 31 ന് വിരമിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരുന്നു.
സർവ്വീസ് കാലത്ത് SCERT യുടെ കീഴിൽ പാഠപുസ്തക നിർമ്മാണ കമ്മറ്റി അംഗമായും, അധ്യാപക പരിശീലന സംസ്ഥാന തല റിസോഴ്സ് പേഴ്സനായും, സ്കൗട്ട് അധ്യാപകനായും പ്രവർത്തിച്ചു. സാക്ഷരതാ പ്രവർത്തനത്തിൽ അസി.പ്രൊജക്റ്റ് ഓഫീസറായിരുന്നു.
ജനകീയാസൂത്രണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി.
വിദ്യാഭ്യാസ വകുപ്പിന്റെ കലാ-കായിക-ശാസ്ത്ര- പ്രവൃത്തിപരിചയ മേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സംഘാടകനായിരുന്നു. വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിനകത്തും പുറത്തുമുള്ള വാർത്തകളും വിശേഷങ്ങളും കുട്ടികളുടെ സൃഷ്ടികളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്
' ജാലകം' എന്ന പേരിൽ എല്ലാമാസവും ഒരു പത്രിക അച്ചടിച്ച് തുടർച്ചയായി 8 വർഷക്കാലം വിതരണം ചെയ്തിരുന്നു. അധ്യാപക സംഘടനാ പ്രവർത്തനരംഗത്തും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെന്ന പോലെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക- പൊതുപ്രവർത്തന മേഖലയിലെല്ലാം സജീവ സാന്നിധ്യമായ ഇദ്ദേഹം ദീർഘകാലം ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറും പ്രസിഡണ്ടുമായിരുന്നു.
ഇപ്പോൾ പൊന്നാനി താലൂക്ക് കോ- ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചു വരുന്നു.
ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി, പന്താവൂർ രാജീവ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, ചങ്ങരംകുളം റിക്രിയേഷൻ ക്ലബ്ബ്, ഉപഭോക്തൃ സംരക്ഷണ സമിതി, മദ്യനിരോധന സമിതി, ചങ്ങരംകുളം പൗരസമിതി, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, പന്താവൂർ ശ്രീ ലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രം, അഖില കേരള അയ്യപ്പ സേവാസംഘം, നവകം സാംസ്കാരിക വേദി, സംസ്കാര സാഹിതി, മൂക്കുതല പി സി എൻ ജി എച്ച് എച്ച് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന, ഒരുമ പന്താവൂർ തുടങ്ങിയ വിവിധ സംഘടനകളുടെ യും സ്ഥാപനങ്ങളുടെയും ഭാരവാഹിയും സജീവ പ്രവർത്തകനുമാണ് ഇദ്ദേഹം.
വിദ്യാഭ്യാസ വിചക്ഷണനും മുൻ വിദ്യാഭ്യാസ ജോ: ഡയറക്ടറുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള മഹാത്മജി സാംസ്കാരിക വേദി ഏർപ്പെടുത്തിയ അധ്യാപക ശ്രേഷ്ഠ പുരസ്കാരത്തിന് 2019 ജൂലായ് മാസത്തിൽ അടാട്ട് വാസുദേവൻ അർഹനായിട്ടുണ്ട്. വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇദ്ദേഹത്തിന് വിവിധ അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്.
റിട്ടയർ ചെയ്ത ശേഷവും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവമായി പ്രവർത്തിച്ചു വരുന്നു.
**************
*ആദരം (3)*
*എസ് ലത ടീച്ചർ*
പിതാവ്: പരമേശ്വരൻ നായർ (ചാർട്ടേർഡ് അക്കൗണ്ടന്റ്)
മാതാവ്: - ശ്രീമതി വെല്ലൂർ (അക്കൗണ്ടന്റ്)
ബി എ സി ബി എഡ് ബിരുദധാരി.
ഭർത്താവ്: വിജയൻ എളേടത്ത്.
മക്കൾ: ഡോക്ടർ പാർവതി, എഞ്ചിനീയർ ലക്ഷ്മി (ടി സി എസ്, തിരുവനന്തപുരം)
1988 ൽ തിരൂർ ഫാത്തിമ മാതാ സ്കൂളിലും, 1989 മുതൽ പൊന്നാനി ഗേൾസ് ഹൈസ്കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 2021 ൽ അദ്ധ്യാപന വൃത്തിയിൽ നിന്നും വിരമിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായി സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞുനിൽക്കുന്നു.
നീണ്ട 32 വർഷം വിദ്യ പകര്‍ന്നു നൽകിയ ടീച്ചർ, കലാ - കായിക, ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം നേടിയ നേടാൻ പര്യാപ്തമാക്കിയിട്ടുണ്ട്.
അദ്ധ്യാപന ജീവിതത്തിലൂടെ ഒട്ടേറെ ശിഷ്യ ഗണങ്ങളെ സമ്പാദിച്ച ടീച്ചർക്ക്
അവരെല്ലാം മക്കളെപ്പോലെയാണ്...
തിരിച്ച് അവർക്ക് വാത്സല്യ നിധിയായ
മാതാവിനെപ്പോലെയും...
*PCWF GLOBAL EDU SAMITHY*