PCWF വാർത്തകൾ

പൊന്നാനി : മുനിസിപ്പാലിറ്റിയിലെ നാൽപ്പത്തി ഒമ്പതാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ ലതീഫിൻറയും ലൈലയുടെയും മകൾ ഇ കെ സുൽഫത്ത് ഡോക്ടറായി. തീരദേശത്ത് നിന്നും മെഡിക്കൽ രംഗത്ത് ഫസ്റ്റ് ക്ലാസോടെ പാസ്സായ ഡോ: സുൽഫത്തിൻറ വിജയാഹ്ലാദത്തിൽ പങ്കുചേരാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഭവനം സന്ദർശിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തു. സി വി മുഹമ്മദ് നവാസ്, ടി മുനീറ, അബ്ദുല്ലതീഫ് കളക്കര, അടാട്ട് വാസുദേവൻ മാസ്റ്റർ, അബ്ദുട്ടി പി എം, ലത ടീച്ചർ, ടി വി സുബൈർ , സുബൈദ പോത്തനൂർ, അസ്മാബി പി എ , റംല കെ പി , സബീന ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. *സ്ത്രീത്വം സമത്വം നിർഭയത്വം* എന്ന ശീർഷകത്തിൽ 2022 *ഡിസംബർ 31 ജനുവരി 1 തിയ്യതികളിൽ* ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന *വനിതാ എട്ടാം വാര്‍ഷിക സമ്മേളന* ചടങ്ങിൽ വെച്ച് പ്രത്യേക ഉപഹാരം സമർപ്പിക്കുന്നതാണ്.

തുടരുക...

പി സി ഡബ്ല്യു എഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പൊന്നാനി : ”സ്ത്രീത്വം സമത്വം നിർഭയത്വം" എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാർഷിക സമ്മേളന പ്രചരണാർത്ഥം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആൻറ് ഫാമിലി ഡവലപ്പ്മെന്റ് കൗൺസിൽ (HFDC ) നടുവട്ടം ശ്രീ വത്സം ആശുപത്രിയുടെയും (SIMS) അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഐ എസ് എസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ കാലത്ത് ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ നടന്ന ക്യാമ്പിൽ ക്യാൻസർ സാധ്യത നിർണ്ണയം , ഓർത്തോ, ദന്ത രോഗ വിഭാഗം,ഇ എൻ ടി ,ജനറൽ വിഭാഗം നേത്ര രോഗ വിഭാഗം പരിശോധനകൾ ഉണ്ടായിരുന്നു. മുന്നൂറ്റി അമ്പതോളം പേർ പരിശോധന നടത്തി. ഐ എം എ സെൻട്രൽ കൗൺസിൽ അംഗം ഡോ: കെ വി പുഷ്പാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിലാഷ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഇ പി രാജീവ് , ലത ടീച്ചർ, അസ്മാബി പി എ , ഡോ: റഹ്മത്ത് , അഷ്റഫ് നെയ്തല്ലൂർ, പ്രണവം പ്രസാദ്, ജഹീർ തുടങ്ങിയവർ സംസാരിച്ചു. കെ പി അബ്ദുറസാഖ് സ്വാഗതവും , സി സി മൂസ്സ നന്ദിയും പറഞ്ഞു. ഡോ: നഹാസ്, ഡോ,: ഗോഡ്വിൻ, ഡോ: രാജ, ഡോ: ആതിര, ഡോ : സമീറ , ഡോ: പ്രസീത , ഡോ: ശബ്നം തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നല്‍കി. അബ്ദുട്ടി പി എം, ടി വി സുബൈർ, ശാരദ ടീച്ചര്‍, അബ്ദുല്ല തീഫ് കളക്കര, സുബൈദ പോത്തനൂർ.നാരായണൻ മണി (പൊന്നാനി നഗരസഭ) ആയിശ ഹസ്സൻ (ആലംങ്കോട്) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) മോഹനൻ പാക്കത്ത് (വട്ടംകുളം) സുജീഷ് നമ്പ്യാർ (കാലടി) ഹിഫ്സുറഹ്മാൻ (എടപ്പാൾ) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) അബ്ദുൽ അസീസ് പി എ (യു എ ഇ ) എന്നിവർ സംബന്ധിച്ചു സബീന ബാബു , അബ്ദുൽ ഗഫൂർ അൽഷാമ, ഹനീഫ മാളിയേക്കൽ, ഖദീജ ടീച്ചർ, മുജീബ് കിസ്മത്ത്, മുത്തു ആർ വി, മാലതി വട്ടംകുളം,ഖൈറുന്നിസ പാലപ്പെട്ടി, സുഹ്റ ബാനു , ഉമ്മു സൽമ, സതീദേവി, ഫാത്തിമ സി, ഷക്കീല എൻ വി, ബുഷറ വി,ബാബു എലൈറ്റ്, ഫൈസൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

തുടരുക...

ഷാർജ: അറബിക്കടലോളം ആവേശം അലതല്ലിയ പൊന്നാനിക്കാരുടെ ഫുട്ബോൾ ടൂർണമെന്റിൽ അൽ ഐൻ വാരിയേഴ്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി D7FC ദുബൈ ചാമ്പ്യൻമാരായി. ഗോൾഡൻ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രേഫിക്കും "BE THE BOSS" ഫാഷൻസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ടൂർണമെന്റിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വരിയേഴ്‌സ്, D7 എഫ് സി ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സോക്കർ സ്റ്റഡ്സ് അജ്‌മാൻ, എഫ് സി ഉമ്മുൽ ഖുവൈൻ എന്നീ ആറ് ടീമുകൾ പങ്കെടുത്തു. ആവേശകരമായ ഗ്രൂപ്പ് തല മത്സരങ്ങൾക്കൊടുവിൽ D7FC ദുബൈ, വൈറ്റ് ഹോഴ്സസ് അബുദാബി, ടൂർണമെന്റിലെ തുടക്കക്കാരായ അൽ ഐൻ വാരിയേഴ്‌സ്, എഫ് സി ഉമ്മുൽ ഖുവൈൻ ടീമുകൾ സെമി ഫൈനലിലെത്തി. സുന്ദരമായ ഫുട്ബോൾ കാല്പനികതയുമായി മുൻ ചാമ്പ്യന്മാരായ അജ്മാനും, പ്രായം തളർത്താത്ത പോരാട്ടം വീര്യം കൊണ്ട് ആതിഥേയരായ ഷാർജയും കളിക്കളം വിറപ്പിച്ചു. അനശ്ചിതത്വങ്ങളിലൂടെ മാറി മറിഞ്ഞ സാധ്യതകളിലൂടെ സെമിയിലെത്തിയ ദുബൈ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന ഫീനിക്സ് പക്ഷിയെ പോലെ കിരീടം നേടിയെടുക്കുകയായിരിന്നു. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഷിബിലി (D7FC) പ്ലേയർ ഓഫ് ദി മാച്ച് ആയി. ജമീൽ (D7FC) മികച്ച ഗോളിയായി ഗോൾഡൻ ഗ്ലൗസ് കരസ്ഥമാക്കിയപ്പോൾ, നിഷാദ് (D7FC) കൂടുതൽ ഗോൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. സെമി ഫൈനലുകളിലെ മികച്ച പ്രകടനത്തിന് ആഹിർ (അൽ ഐൻ വാരിയേഴ്സ്) റഫീഖ് (D7FC ദുബായ്) പ്ലേയർ ഓഫ് ദി മാച്ച് മെഡലുകൾ കരസ്ഥമാക്കി. PCWF ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി കിക്കോഫ് നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകരായ കെ വി നദീർ, ആദിൽ എന്നിവർ ആശംസകൾ നേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ ചങ്ങരംകുളം മുഖ്യാതിഥിയായിരിന്നു. വിജയികൾക്കുള്ള ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രോഫി ഷാർജ കസ്റ്റംസ് ഓഫീസർ അബ്ദുള്ള അൽ ഹാഷിമി സമ്മാനിച്ചു. അഷ്‌റഫ് ( എം ഡി സിറ്റി നൈറ്റ്സ്), സ: ബീരു, മുഹമ്മദ്‌ അലി മാറഞ്ചേരി, ശംസുദ്ധീൻ ഈശ്വരമംഗലം, മോഹനൻ ഫുജൈറ, PCWF യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഘടകങ്ങളുടെ പ്രധാന ഭാരവാഹികൾ എന്നിവർ മറ്റു ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

തുടരുക...

മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ സംഘടിപ്പിച്ച പൊന്നാനി കുടുംബ സംഗമം പഴയതും പുതിയതുമായ തലമറുക്കാരുടെ സംഗമ വേദിയായി. സംഗമത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം എഴുത്തുകാരനും, പൊന്നാനി പ്രസ് കൗൺസിൽ പ്രസിഡണ്ടുമായ കെ വി നദീർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി വി സുബൈർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസത്തിൻറ നാലു പതിറ്റാണ്ട് പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജാബിർ മാളിയേക്കൽ , നാൽപ്പത്തി മൂന്ന് വർഷത്തെ പ്രവാസം പിന്നിട്ട ബിസിനസ്സ് രംഗത്തെ പ്രമുഖൻ പി സുബൈർ എന്നിവർക്ക് ഉപഹാരം നൽകി. ഇബ്രാഹിം കുട്ടി സലാല ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി, പി വി അബ്ദുൽ ജലീൽ സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ സാദിഖ് എ സ്വാഗതവും, ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാനിയുടെ കലാകാരന്മാരായ മണികണ്ഠൻ പെരുമ്പടപ്പ്, വിമോജ് മോഹൻ എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ബദറുസമാ ക്ലീനിക്ക് സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് കെ നജീബിൻറ അധ്യക്ഷതയിൽ ശ്രീ കുമാർ പി നായർ ഉദ്ഘാടനം ചെയ്തു. കെ വി റംഷാദ് സ്വാഗതവും, ഒ ഒ സിറാജ് നന്ദിയും പറഞ്ഞു. ബദറുസമാ ക്ലിനിക്ക് മാർക്കറ്റിംഗ് മാനേജർ ഷാനവാസ്, ഡോ: രാജീവ് വി ജോൺ,അഖില ജോർജ്ജ്, അശ്വതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്‍കി. വനിതാ സമ്മേളനം , ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. 10,12 ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാ കായിക വിനോദ മത്സരങ്ങളിൽ പങ്കെടുത്തവർക്കും, കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കും ഫ്രിഡ്ജ്, ടി വി ഉൾപ്പെടെയുളള വിലപിടിപ്പുളള സമ്മാനങ്ങൾ വിതരണം ചെയ്തു. പൊന്നാനിയുടെ തനത് പലഹാരം മുട്ടപ്പത്തിരി ഉൾപ്പെടെയുളളവയുടെ ഫുഡ് കോർട്ട് ശ്രദ്ധേയമായി. പ്രവാസത്തിൻറ തിരക്കുകൾ മാറ്റി വെച്ച് നാടിൻറ ഓർമ്മകൾ പങ്കു വെച്ച് ഒമാൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാട്ടുകാർ സൗഹൃദത്തിൻറ ഊഷ്മളത ആവോളം ആസ്വാദിച്ചാണ് മടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായ ഗഫൂർ മേഗ,ഫിറോസ് സമീർ സിദ്ദീഖ്, റിഷാദ്, മുനവ്വർ, റഹീം മുസന്ന, ഇസ്മയിൽ, സമീർ മാത്ര, ഫൈസൽ കാരാട്ട് ,സൽമ നജീബ് , സുഹറ ബാവ,ഷമീമ സുബൈർ ,വിദ്യാ സുബാഷ്, അയിഷ ലിസി തുടങ്ങിയവർ നേതൃത്വം നല്‍കി.

തുടരുക...

ഷാർജ : പൊന്നാനിയുടെ ചരിത്രഗ്രന്ഥം പാനൂസ പരിഷ്കരിച്ച പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്ത സാഹിത്യകാരനും PCWF ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനുമായ ശ്രീ കെ പി രാമനുണ്ണി പരിചയപ്പെടുത്തി. ഡോ: ആസാദ്‌ മൂപ്പൻ, ഇ കെ ദിനേശൻ, ഡോ: മറിയം അൽ ഷിനാസി, പ്രതാപൻ തായാട്ട്, അബ്ദു ശിവപുരം, വനിത വിനോദ്, വെള്ളിയോടൻ,ഷാജി ഹനീഫ്, ബബിത ഷാജി തുടങ്ങിയ പ്രശസ്തർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

തുടരുക...

മസ്ക്കറ്റ് : ബന്ധങ്ങൾ ഊഷ്മളമാക്കാൻ സംഗമങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിൽ ആകര്‍ഷകങ്ങളായ പരിപാടികളാല്‍ സമൃദ്ധമായ പൊന്നാനി സംഗമം നാളെ (2022 നവംബർ 4 വെള്ളിയാഴ്ച്ച) കാലത്ത് 9 മണിമുതൽ ഒമാൻ ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമത്തിൻറ ഭാഗമായി മെഡിക്കൽ ക്യാമ്പ്, പൊതു സമ്മേളനം ,വനിതാ സമ്മേളനം,സംഗീത നിശ , പൊന്നാനി ഫുഡ് കോർട്ട് , ആദരം, കലാ കായിക വിനോദ മത്സരങ്ങൾ ഉൾപ്പടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. ജാബിർ മാളിയേക്കൽ (ഡയറക്ടർ, കേരള പ്രവാസി വെൽഫെയർ ബോർഡ്) ശ്രീകുമാർ എസ് നായർ (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിംഗ്) റഹീസ് അഹമ്മദ് (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ്) നദീർ കെ.വി (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ: അബ്ദുറഹിമാൻ കുട്ടി (കോർഡിനേറ്റർ, പി സി ഡബ്ല്യു എഫ് ജി സി സി ) പൊന്നാനിയുടെ കലാകാരന്മാരായ വിമോജ് മോഹൻ , മണികണ്ഠൻ പെരുമ്പടപ്പ് തുടങ്ങിയവർ സംബന്ധിക്കുന്നു. ഒമാനിലെ പൊന്നാനിക്കാർക്കും,നാട്ടിൽ അവശതയനുഭവിക്കുന്നവർക്കൂം താങ്ങും തണലുമായി ജീവ കാരുണ്യ പദ്ധതികളും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തി വരുന്ന പി സി ഡബ്ല്യു എഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിൽ മസ്ക്കറ്റ് , ബാത്തിന , സലാല എന്നീ ഘടകങ്ങളാണ് നിലവിലുളളത്. 2023 ലെ പുന: സംഘടനയോടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് പ്രസിഡന്റ് എം സാദിഖ്, ജനറൽ സെക്രട്ടറി കെ വി റംഷാദ്, ട്രഷറർ പി വി സുബൈർ എന്നിവർ അറിയിച്ചു.

തുടരുക...

ലോകം കാതോർക്കുന്നു, ഖത്തർ വേൾഡ് കപ്പ് കാൽപ്പന്ത് കളിയിലെ രാജാക്കന്മാർ ആരെന്നറിയാൻ! യു എ ഇ യിലെ പൊന്നാനിക്കാർ കാത്തിരിക്കുന്നു PCWF പ്രീമിയർ ലീഗ് ⚽️ ചാമ്പ്യൻമാർ ????ആരെന്നറിയാൻ.... പൊന്നാനി കൾച്ചറൽ വേൾഡ്‌ ഫൗണ്ടേഷൻ യു എ ഇ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷാർജ തസ്‌ദീദ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ 2022 നവംബർ 6 ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണി മുതൽ PCWF പ്രീമിയർ ലീഗ് 2022 ഇന്റർ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ PCWF യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളുടെ ഫുട്‌ബോൾ ടീമുകളായ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വാരിയേഴ്സ്, ഡി സെവൻ എഫ് സി ദുബൈ, ഷാർജ ഫൈറ്റേഴ്‌സ്, എസ് എഫ് സി അജ്‌മാൻ, എഫ് സി ഉമ്മുൽ ഖുവൈൻ എന്നീ 6 ടീമുകൾ തമ്മിൽ മാറ്റുരക്കുന്നു. വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ വീക്ഷിക്കുന്നതിയായി മുഴുവൻ ഫുട്‌ബോൾ പ്രേമികളെയും ഷാർജ തസ്ദീദ് സ്റ്റേഡിയത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.

തുടരുക...

പൊന്നാനി: സ്ത്രീത്വം സമത്വം നിർഭയത്വം എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 തിയ്യതികളിൽ ഒ കെ ഉമ്മർ നഗറിൽ (പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയം) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി ആരംഭിച്ച വാർഡ് തല സംഗമങ്ങൾ തുടരുന്നു ... ????വാർഡ് 4 സംഗമം ???? ജിം റോഡ് ബുഷ്റ പുതുവീട്ടിൽ വസതിയിൽ ചേർന്നു. സ്വാഗതം : കെ ജലജകുമാരി അദ്ധ്യക്ഷ : ബുഷ്റ വി ഉദ്ഘാടനം: പി കോയക്കുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം : മുഹമ്മദ് നവാസ് സി വി ആശംസ : ടി മുനീറ നന്ദി : ഷറീന എം പി പുതിയ ഭാരവാഹികൾ പ്രസിഡന്റ് :രജനി എം സി സെക്രട്ടറി : ഷറീന എം പി ട്രഷറർ : ഭാർഗ്ഗവി പി ബുഷ്റ ടി പി , ജമീല ഇ വി (വൈ : പ്രസിഡണ്ടുമാർ ) ജലജകുമാരി കെ മിനി കെ വി (ജോ:സെക്രട്ടറിമാർ ) ????വാർഡ് 5 സംഗമം ???? കുറ്റിക്കാട് രാരുവളപ്പിൽ റഹ്മത്ത് വസതിയിൽ ചേർന്നു. സ്വാഗതം : ഹൈറുന്നിസ സി അദ്ധ്യക്ഷ : കുഞ്ഞുമോൾ എ ഉദ്ഘാടനം : മുഹമ്മദ് നവാസ് സി വി മുഖ്യപ്രഭാഷണം : ടി മുനീറ ആശംസ :സബീന ബാബു നന്ദി : കദീജക്കുട്ടി ആർ വി പുതിയ ഭാരവാഹികൾ പ്രസിഡന്റ് :ഫസീല എ പി സെക്രട്ടറി : ഹൈറുന്നിസ സി ട്രഷറർ :കുഞ്ഞിമോൾ എ പി സിംല പിപി , ജംഷീറ സി ( വൈ : പ്രസിഡന്റുമാർ ) കദീജക്കുട്ടി ആർ വി,റസ് ലിദ എ (ജോ : സെക്രട്ടറിമാർ ) ????വാർഡ് 40 സംഗമം???? നാലാംകല്ല് ദുബൈ മാർക്കറ്റിന് അടുത്ത് പി പി ഹംസ വസതിയിൽ ചേർന്നു. സ്വാഗതം :റംല എ പി അദ്ധ്യക്ഷ : സജിന എം ഉദ്ഘാടനം :മുജീബ് കിസ്മത്ത് മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സിവി ആശംസ :മുനീറ ടി, സബീന ബാബു നന്ദി : സുനീറ ടി പുതിയ ഭാരവാഹികൾ പ്രസിഡന്റ്: റംല എ പി സെക്രട്ടറി : സുഹറ എം ട്രഷറർ : റുഖിയ്യ പി വി സജീന എം കദീജ കെ (വൈ : പ്രസിഡണ്ടുമാർ ) റംല ടി , സുനീറ ടി (ജോ : സെക്രട്ടറിമാർ ) ????വാർഡ് 42 സംഗമം???? ഹുറൈർ പള്ളിക്കടുത്ത് പി ഹസീന വസതിക്ക് സമീപത്തെ കാറ്റാടിത്തണലിൽ ചേർന്നു. സ്വാഗതം :ഉമൈറ പി എ അദ്ധ്യക്ഷ : നൂർജഹാൻ പി ടി ഉദ്ഘാടനം: അസ്മാബി പി എ മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി ആശംസ : ഗഫൂർ അൽഷാമ ,മുനീറ ടി നന്ദി : നുസൈബ പി പുതിയ ഭാരവാഹികൾ പ്രസിഡന്റ്: നൂർജഹാൻ പി ടി സെക്രട്ടറി : ഉമൈറ പി എ ട്രഷറർ :സജിന എം സെമീറ കെ ,ആരിഫ പി വി (വൈ : പ്രസിഡണ്ടുമാർ ) സുഹറ കെ , നുസൈബ പി (ജോ: സെക്രട്ടറിമാർ) ????വാർഡ് 43 സംഗമം???? 66 - ആം കോളനിയിൽ സി ഫാത്തിമ വസതിയിൽ ചേർന്നു. സ്വാഗതം : ഷെറീന എ അധ്യക്ഷ : ഫാത്തിമ സി ഉദ്ഘാടനം : നജ്മത്ത് ടി മുഖ്യപ്രഭാഷണം : മുനീറ ടി ആശംസ :സബീന ബാബു നന്ദി: ഫാത്തിമ എസ് പുതിയ ഭാരവാഹികൾ പ്രസിഡന്റ് : സഫൂറ സി കെ സെക്രട്ടറി : ഫാത്തിമ എസ് ട്രഷറർ :സെറീന എ സുലൈഖ കെ, ഫാത്തിമ കെ കെ ( വൈ പ്രസിഡന്റുമാർ ) ബുഷ്റ ടി , സഫിയ പി പി (ജോ :സെക്രട്ടറിമാർ ) ????വാർഡ് 44 സംഗമം???? ആനപ്പടി പെട്രോൾ പമ്പിനു പിൻവശം അംഗനവാടി റോഡിൽ കോട്ടപ്പുറത്ത് കുഞ്ഞുമോൾ വസതിയിൽ ചേർന്നു സ്വാഗതം : ഹൈറുന്നിസ കെ അദ്ധ്യക്ഷ : ഫൗസിയ പി വി ഉദ്ഘാടനം: അസ്മാബി പി എ ആശംസ : മുനീറ ടി, സബീന ബാബു, മുജീബ് കിസ്മത്ത് പുതിയ ഭാരവാഹികൾ പ്രസിഡന്റ് : റാഷിദ കെ സെക്രട്ടറി : ഫൗസിയ പി വി ട്രഷറർ : സമീറ ടി ഹൈറുന്നിസ സി, ഷാനി മോൾ സി (വൈ : പ്രസിഡണ്ടുമാർ ) സൈഫുന്നിസ സി, റാബിയ കെ ( ജോ : സെക്രട്ടറിമാർ) ????വാർഡ് 46 സംഗമം???? ഫയർ സ്റ്റേഷനടുത്ത് വളപ്പിൽ ഫാത്തിമ വസതിയിൽ ചേർന്നു. സ്വാഗതം :സുലൈഖ. അദ്ധ്യക്ഷ : ഹഫ്സത്ത് പി വി ഉദ്ഘാടനം: സുബൈർ ടി വി മുഖ്യ പ്രഭാഷണം : മുഹമ്മദ് നവാസ് സി വി ആശംസ : മുനീറ ടി, മുജീബ് കിസ്മത്ത്, സബീന ബാബു നന്ദി :ഫാത്തിമ ടി പുതിയ ഭാരവാഹികൾ പ്രസിഡന്റ് : ഹഫ്സത്ത് പി വി സെക്രട്ടറി :സുലൈഖ എസ് ട്രഷറർ : ഫാത്തിമ ടി സെനൂജ കെ ,സെമീന പി വി (വൈ പ്രസിഡന്റുമാർ ) ഫാത്തിമ പി ,ആമിന എം ( ജോ : സെക്രട്ടറിമാർ)

തുടരുക...

പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു. വാർഷികാഘോഷത്തിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു.... സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളിൽ നിന്നും ഉചിതമായ പേര് നിർദ്ദേശിക്കുന്നയാൾക്ക് വാർഷികാഘോഷ ചടങ്ങിൽ വെച്ച് സമ്മാനം നൽകുന്നതാണ്. അയക്കേണ്ട വാട്സ്ആപ്പ് നമ്പർ wa.me/+97337742919 (അയക്കേണ്ട അവസാന തിയതി 11.11.2022)

തുടരുക...

തവനൂർ: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി, അംഗങ്ങൾക്കായി കൂൺ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തവനൂർ കെ വി കെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സില്‍ വിവിധ ഘടകങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 51 അംഗങ്ങൾ പങ്കെടുത്തു. തവനൂർ കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: ലിലിയ ബേബി ക്ലാസ്സ്‌ നയിച്ചു. പല തരം കൂണുകളെപ്പറ്റിയും, കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും വളരെ വിശദമായി, സ്ലൈഡ് അവതരണത്തിലൂടെ വിശദീകരിച്ചു. കൂണ്‍തടം നിർമ്മിക്കുന്നതിന്റെ പരിശീലനവും നല്‍കി. കാസർഗോഡ് കാർഷിക കോളേജ് വിദ്യാർത്ഥികളുടെ പ്രദർശന ക്ലാസും ഉണ്ടായിരുന്നു. സ്വയം കൂണ്‍ തടം നിര്‍മിച്ച് കൃഷി ചെയ്യാനുള്ള പ്രചോദനം ഇതിലൂടെ ലഭിച്ചു. പി കോയക്കുട്ടി മാസ്റ്റർ , ഡോ: അബ്ദുറഹ്മാൻ കുട്ടി, ശാരദ ടീച്ചർ, ഏട്ടൻ ശുകപരും, ഹൈദറലി മാസ്റ്റർ ടി മുനീറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

ഫർവാനിയ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ് ) കുവൈത്ത് ഘടകം എട്ടാം വാർഷികം പോന്നോത്സവ് എന്ന പേരിൽ ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസിഡന്റ് സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവലങ്ങാട് ഉദ്ഘാടനം ചെയ്തു. 2020-2022 പ്രവർത്തന റിപ്പോർട് ജനറൽ സെക്രട്ടറി പി. അഷ്റഫ് , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ആർ. വി. സിദ്ധീഖും അവതരിപ്പിച്ചു. ഗായകൻ വിമോജ് മോഹൻ പൊന്നാനി മുഖ്യാതിഥിയായിരുന്നു. ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഷഫാസ് അഹ്‌മദ്‌, മലപ്പുറം ജില്ല അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര എന്നിവർ ആശംസകൾ നേർന്നു. ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി, ജി സി സി കോർഡിനേറ്റർ ഡോ : അബ്ദുറഹ്മാൻ കുട്ടി എന്നിവർ ഓൺലൈൺ വഴി ആശംസ സന്ദേശം നൽകി. പുതിയ ഭാരവാഹി പ്രഖ്യാപനം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് നിർവ്വഹിച്ചു. പി. അശ്‌റഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു. കലാ-സാംസ്കാരിക ചടങ്ങിൽ പ്രോഗ്രാം കൺവീനർ കെ. നാസർ സ്വാഗതം പറഞ്ഞു. പ്രശസ്ത റിയാലിറ്റി ഷോ സോഷ്യൽ മീഡിയ താരം വിമോജ് മോഹന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. പി സി ഡബ്ല്യു എഫ് അംഗങ്ങളായ മുസ്തഫ എംവി, മുഹമ്മദ് ബാബു, അഷ്‌റഫ് ,ഫെമിന,അഫ്‍ഷി,നൗഷാദ് റൂബി, നസീർ, അൻസിൽ,മുഹമ്മദ് ഷാജി,റാഫി,റഫീഖ് ,ഫാറൂഖ് തുടങ്ങിയവർ ഗാനങ്ങൾ പാടി. മുഹമ്മദ് ബാബുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക്ക് ബാൻഡ് ശ്രദ്ധേയമായി. മല്ലികലക്ഷ്മി ,ഇശൽ ഷംഷാദ് ,ഇനാം ഷംഷാദ്, ലിബ മൂസ ,അഫ്‍ഷീൻ അഷറഫ് ,അനസ് അബൂബക്കർ എന്നിവരുടെ ഡാൻസും ഉണ്ടായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമായി ക്വിസ് മത്സരങ്ങളും നടത്തി. റിസപ്‌ഷൻ മുബാറക്, അൻവർ എന്നിവർ നിയന്ത്രിച്ചു. നാട്ടിലും മറുനാട്ടിലുമുളള പൊന്നാനിക്കാരുടെ സാമൂഹ്യ സംരംഭകത്വം എന്ന നിലയിൽ നിലവില്‍ വന്ന സ്വാശ്രയ പൊന്നാനി കമ്പനി യുടെ കീഴിൽ ആരംഭിക്കാൻ പോകുന്ന സ്വാശ്രയ മാൾ പൊൻമാക്സ് ഹൈപ്പർ മാർക്കറ്റ്‌ സംരംഭത്തെ കുറിച്ച് ചെയർമാൻ ഡോ : അബ്ദുറഹ്മാൻ കുട്ടി, മാർക്കറ്റിംഗ് ഡയക്ടർ അബ്ദുൽ ലത്തീഫ് കളക്കര പ്രോജക്ട് മാനേജർ ഖലീൽ റഹ്‌മാൻ എന്നിവർ ഓൺലൈനായി വിശദീകരിച്ചു. മീറ്റിംഗ് ഐടി & മീഡിയ വിഭാഗം പ്രതിനിധി ഇർഷാദ് ഉമർ നിയന്ത്രിച്ചു. സ്പോൺസർമാരായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ, ലുലു എക്സ്ചേഞ്ച്, മെഡ്എക്സ് മെഡിക്കൽ, ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, മലബാർ ഗോൾഡ്‌ ആൻഡ് ഡയമണ്ട് എന്നിവർക്കുള്ള ഉപഹാരങ്ങൾ അഷ്‌റഫ് യു, ടി ടി നാസർ, മുജീബ് എംവി, മുഹമ്മദ് ബാബു എന്നിവർ വിതരണം ചെയ്തു. പരിപാടിയിൽ പങ്കടുത്തവർക്കുള്ള സമ്മാനം മേഖല കൺവീനർമാർ വിതരണം ചെയ്തു. പ്രോഗ്രാം ജോയിൻ കൺവീനർ ജറീഷിൻറ നന്ദിയോടെ പൊന്നോത്സവ് 2022- സമാപിച്ചു. നവാസ് ആർവി, സലാം സി, ആബിദ് കെ കെ, അഷ്‌റഫ് കെ, റാഫി, അജിലേഷ്, നാസർ ടി ടി ,സമീർ, മുഹമ്മദ് ഷാജി, ഹാശിം സച്ചു, സമീർ, റഹീം പി വി പിവി, നൗഷാദ് റൂബി,അനൂപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

തുടരുക...

മനാമ: പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ എന്ന വിഷയത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ എവർ ഗ്രീൻ വിഭാഗം നേച്വർ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു. പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് അംഗവും ,പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സെയ്തലവി ക്ലാസ്‌ എടുത്തു. സൽമാബാദ് അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങ് സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ഷഫീഖ് പാലപ്പെട്ടി സ്വാഗതവും, എവർഗ്രീൻ വിഭാഗം കൺവീനർ എം എഫ്‌ റഹ്‌മാൻ നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്ന സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 മുഖ്യ സ്പോൺസർ സഫാരി മാൾ. ഇത്‌ സംബന്ധമായി ഷാർജ സഫാരി മാൾ ചേമ്പറിൽ , ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ടുമായി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിലുളള സംഘം കൂടിക്കാഴ്ച്ച നടത്തി. സഫാരി മാൾ മുഖ്യ പ്രായോജകരായ പോസ്റ്റർ ചെയർമാൻ അബൂബക്കർ മടപ്പാട്ട് പ്രകാശനം ചെയ്തു.

തുടരുക...

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം സംഘടിപ്പിച്ച പൊന്നാനി ഫാമിലി മീറ്റ് സൗഹൃദം പൂത്തുലഞ്ഞ അന്തരീക്ഷത്തിൽ വിവിധ പരിപാടികളോടെ നടന്നു. സഹാനൂത്ത് അസഹാബ് ഫാം ഹൗസിൽ സംഘടിപ്പിച്ച സംഗമം പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സലാല ഘടകം പ്രസിഡണ്ട് കബീർ കെ അധ്യക്ഷത വഹിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സാദിഖ് എം സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഗഫൂർ താഴത്തയിൽ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം സൈനുദ്ധീൻ അൽ ഫവാസ് ആശംസ നേർന്നു. ട്രഷറർ ബദറുദ്ദീൻ, അജിത് കുമാർ, അഷ്‌റഫ്‌ കൊല്ലാനകം, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാസ് നന്ദി പറഞ്ഞു. യാതൊരു വിധ ഉപാധികളുമില്ലാതെ യോജിച്ച ഇണകളെ തികച്ചൂം സ്ത്രീധന രഹിത വിവാഹത്തിലൂടെ മാത്രമേ മംഗല്യം നടത്തുകയുളളു എന്ന് അവിവാഹിതരായ ആറ് യുവാക്കൾ പ്രതിജ്ഞ എടുത്തു. എസ് എസ് എൽസി പ്ലസ്ടു പരീക്ഷ വിജയികൾക്കും, ഓണാഘോഷ പൂക്കൾ മത്സര വിജയികളായ വനിതാ കമ്മിറ്റി ടീമിനും ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വനിതാ കമ്മിറ്റി രൂപീകരിച്ചു. വടംവലി, ചിത്ര രചന, ലെമൺ സ്പൂൺ, കസേരക്കളി, കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങൾ സലാലയിലെ ഗായകർ അവതരിപ്പിച്ച ഗാന സന്ധ്യ തുടങ്ങിയ പരിപാടികൾ സംഗമത്തിൻറ ഭാഗമായി അരങ്ങേറി. പങ്കെടുത്ത മുഴുവനാളുകൾക്കും നറുക്കെടുപ്പിലൂടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്‌റഫ്‌ കെ വി ,സഹീർ ഷാ, അരുൺ ബാലൻ, നിയാസ് പി വി , ജനീസ് കെ എം, മുസ്തഫ. കെ , സന്തോഷ്‌ തുംറൈത് , ഫൈസൽ മഗ്രിബ്,വനിതാ കമ്മിറ്റി ഭാരവാഹികളായ ശബ്ന ഗഫൂർ, റിൻസില റാസ് , ആയിഷ കബീർ, സ്നേഹ ഗിരീഷ് , ഷൈമ ഇർഫാൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

തുടരുക...

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മിറ്റി സംഘടിപ്പിച്ച പൊന്നാനി ഫാമിലി മീറ്റിൽ വെച്ച് വനിതാ ഘടകം രൂപീകരിച്ചു. ശബ്ന ഗഫൂറിൻറ അധ്യക്ഷതയിൽ ചേർന്ന വനിതാ സംഗമം ഒമാൻ നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് സാദിഖ് എം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി സി ഡബ്ല്യു എഫ് സലാല കമ്മിറ്റി പ്രസിഡണ്ട് കബീർ കെ, സെക്രട്ടറി മുഹമ്മദ് റാസ് എം പി , സ്വാഗത സംഘം കൺവീനർ ഗഫൂർ താഴത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. റിൻസില റാസ് സ്വാഗതവും , സ്നേഹ ഗിരീഷ് നന്ദിയും പറഞ്ഞു. പി സി ഡബ്ല്യു എഫ് സലാല വനിതാ ഘടകം എക്സിക്യൂട്ടിവ് അംഗങ്ങളായി 11 പേരെ തെരഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി; ശബ്ന ടീച്ചർ (പ്രസിഡണ്ട് ) റിൻസില റാസ് എം പി (സെക്രട്ടറി) സ്നേഹ ഗിരീഷ് (ട്രഷറർ) ജസ് ല മൻസൂർ (വൈ: പ്രസിഡണ്ട്) ആയിഷ കബീർ (ജോ: സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350