ഫർവാനിയ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ് ) കുവൈത്ത് ഘടകം എട്ടാം വാർഷികം പോന്നോത്സവ് എന്ന പേരിൽ ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
പ്രസിഡന്റ് സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവലങ്ങാട് ഉദ്ഘാടനം ചെയ്തു.
2020-2022 പ്രവർത്തന റിപ്പോർട് ജനറൽ സെക്രട്ടറി പി. അഷ്റഫ് , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ആർ. വി. സിദ്ധീഖും അവതരിപ്പിച്ചു.
ഗായകൻ വിമോജ് മോഹൻ പൊന്നാനി മുഖ്യാതിഥിയായിരുന്നു.
ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഷഫാസ് അഹ്മദ്, മലപ്പുറം ജില്ല അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി, ജി സി സി കോർഡിനേറ്റർ ഡോ : അബ്ദുറഹ്മാൻ കുട്ടി എന്നിവർ ഓൺലൈൺ വഴി ആശംസ സന്ദേശം നൽകി.
പുതിയ ഭാരവാഹി പ്രഖ്യാപനം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് നിർവ്വഹിച്ചു.
പി. അശ്റഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
കലാ-സാംസ്കാരിക ചടങ്ങിൽ പ്രോഗ്രാം കൺവീനർ കെ. നാസർ സ്വാഗതം പറഞ്ഞു.
പ്രശസ്ത റിയാലിറ്റി ഷോ സോഷ്യൽ മീഡിയ താരം വിമോജ് മോഹന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
പി സി ഡബ്ല്യു എഫ് അംഗങ്ങളായ മുസ്തഫ എംവി, മുഹമ്മദ് ബാബു, അഷ്റഫ് ,ഫെമിന,അഫ്ഷി,നൗഷാദ് റൂബി, നസീർ, അൻസിൽ,മുഹമ്മദ് ഷാജി,റാഫി,റഫീഖ് ,ഫാറൂഖ് തുടങ്ങിയവർ ഗാനങ്ങൾ പാടി.
മുഹമ്മദ് ബാബുവിന്റെ നേതൃത്വത്തിൽ
അവതരിപ്പിച്ച മ്യൂസിക്ക് ബാൻഡ് ശ്രദ്ധേയമായി.
മല്ലികലക്ഷ്മി ,ഇശൽ ഷംഷാദ് ,ഇനാം ഷംഷാദ്, ലിബ മൂസ ,അഫ്ഷീൻ അഷറഫ് ,അനസ് അബൂബക്കർ എന്നിവരുടെ ഡാൻസും ഉണ്ടായിരുന്നു.
കുട്ടികൾക്കും സ്ത്രീകൾക്കുമായി ക്വിസ് മത്സരങ്ങളും നടത്തി.
റിസപ്ഷൻ മുബാറക്, അൻവർ എന്നിവർ നിയന്ത്രിച്ചു.
നാട്ടിലും മറുനാട്ടിലുമുളള പൊന്നാനിക്കാരുടെ സാമൂഹ്യ സംരംഭകത്വം എന്ന നിലയിൽ നിലവില് വന്ന സ്വാശ്രയ പൊന്നാനി കമ്പനി യുടെ കീഴിൽ ആരംഭിക്കാൻ പോകുന്ന സ്വാശ്രയ മാൾ പൊൻമാക്സ് ഹൈപ്പർ മാർക്കറ്റ് സംരംഭത്തെ കുറിച്ച് ചെയർമാൻ ഡോ : അബ്ദുറഹ്മാൻ കുട്ടി, മാർക്കറ്റിംഗ് ഡയക്ടർ അബ്ദുൽ ലത്തീഫ് കളക്കര പ്രോജക്ട് മാനേജർ ഖലീൽ റഹ്മാൻ എന്നിവർ ഓൺലൈനായി വിശദീകരിച്ചു. മീറ്റിംഗ് ഐടി & മീഡിയ വിഭാഗം പ്രതിനിധി ഇർഷാദ് ഉമർ നിയന്ത്രിച്ചു.
സ്പോൺസർമാരായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ, ലുലു എക്സ്ചേഞ്ച്, മെഡ്എക്സ് മെഡിക്കൽ, ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്നിവർക്കുള്ള ഉപഹാരങ്ങൾ അഷ്റഫ് യു, ടി ടി നാസർ, മുജീബ് എംവി, മുഹമ്മദ് ബാബു എന്നിവർ വിതരണം ചെയ്തു.
പരിപാടിയിൽ പങ്കടുത്തവർക്കുള്ള സമ്മാനം മേഖല കൺവീനർമാർ വിതരണം ചെയ്തു.
പ്രോഗ്രാം ജോയിൻ കൺവീനർ ജറീഷിൻറ നന്ദിയോടെ പൊന്നോത്സവ് 2022- സമാപിച്ചു.
നവാസ് ആർവി, സലാം സി, ആബിദ് കെ കെ, അഷ്റഫ് കെ, റാഫി, അജിലേഷ്, നാസർ ടി ടി ,സമീർ, മുഹമ്മദ് ഷാജി, ഹാശിം സച്ചു, സമീർ, റഹീം പി വി പിവി, നൗഷാദ് റൂബി,അനൂപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.