PCWF വാർത്തകൾ

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കണ്ടനകം ജീനിയസ് അക്കാദമിയിൽ ചേർന്നു. സുബൈദ പോത്തനൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ് നമ്പ്യാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ഇ പി രാജീവ്, പി മോഹനൻ എന്നിവർ സംസാരിച്ചു. സജിനി പോത്തനൂർ സ്വാഗതവും, ആരിഫ നരിപ്പറമ്പ് നന്ദിയും പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അയിരൂർ സ്കൂളിൽ വെച്ച് പ്രസിഡന്റ് കല്ലിങ്ങൽ മജീദിന്റെ അധ്യക്ഷതയിൽ പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോർട്ട് വനിതാ വിഭാഗം ജനറൽ സെക്രട്ടറി ഖൗലത്ത് അവതരിപ്പിച്ചു. അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും, ഖദീജ മുത്തേടത്ത് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : ഏ വി സ്ക്കൂളിൽ ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഡോ : ഇബ്രാഹിം കുട്ടി പത്തോടി ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുട്ടി പി എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ മണി പ്രവര്‍ത്തന റിപ്പോർട്ടും, ട്രഷറർ മുജീബ് കിസ്മത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, ബീക്കുട്ടി ടീച്ചർ, ടി മുനീറ, എൻ പി അഷ്റഫ് നെയ്തല്ലൂർ, ടി വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. മെഗാ മെഡിക്കൽ ക്യാമ്പ്, നേതൃത്വ പരിശീലന ശില്പശാല, ഫാമിലി ടൂർ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫാമിലി ടൂർ കോർഡിനേറ്ററുമാരായി സി സി മൂസ, മുജീബ് കിസ്മത്ത്, ഉമ്മർ കൊളക്കാട്ട് എന്നിവരെ ചുമതലപ്പെടുത്തി. ലീവ് പറയാതെ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്ന ഏഴ് പ്രവര്‍ത്തക സമിതി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചു. പുതുതായി ആരംഭിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലേക്ക് മൂന്ന് അംഗങ്ങളൾ തയ്യൽ മെഷീൻ ഓഫർ ചെയ്തു. 2024 പ്രവര്‍ത്തന വർഷത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ രൂപ രേഖ തയ്യാറാക്കാനും തീരുമാനമായി. നാരായണൻ സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

തുടരുക...

ചങ്ങരംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംകോട് പഞ്ചായത്ത് ജനറൽ ബോഡി യോഗം 2024 ജനുവരി 8 വൈകുന്നേരം 4 മണിക്ക് കാരുണ്യം പാലിയേറ്റീവ് ക്ലീനിക്കിൽ വെച്ച് ചേർന്നു. സെക്രട്ടറി എം.ടി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആയിഷ ഹസ്സൻ ആധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാനവാസ് വട്ടത്തൂർ, പി.കെ. അബ്ദുള്ളക്കുട്ടി, മജീദ് പാവിട്ടപ്പുറം, എം.പി. അംബികാകുമാരി ടീച്ചർ ,ഫാത്തിമ്മ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആലങ്കോട് പഞ്ചായത്തിൽ വിപുലമായ മീറ്റിംഗ് കൂടാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. 13.01.24 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. അബ്ദു കിഴിക്കര നന്ദി പറഞ്ഞു.

തുടരുക...

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം വാസുപടി അഷ്റഫ് ദിലാറ വസതിയിൽ വെച്ച് ചേർന്നു... സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ജോലി ആവശ്യാർത്ഥം വിദേശത്ത് പോയ ജനറൽ സെക്രട്ടറി നൗഷിർ ന് പകരമായി സെക്രട്ടറിയായ പി പി അൻവറിനെ ജനറൽ സെക്രട്ടറിയായും, പി പി നിഷാറിനെ സെക്രട്ടറിയായും, പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് ദിലാറ, കുഞ്ഞിമോൻ അയിങ്കലം എന്നിവരെയും തെരെഞ്ഞെടുത്തു. 2023 വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിശദീകരിച്ച് ജി സിദ്ധീഖ് സംസാരിച്ചു. ജനുവരി 13 ന് പൊന്നാനിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി ജനറൽ ബോഡിയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പി പി അൻവർ സ്വാഗതവും, മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: 2024 ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. പനമ്പാട്,മൊയ്തു മൗലവി -കൃഷ്പ്പണിക്കർ വായന ശാലയിൽ വെച്ച് നടന്ന ജനറൽ ബോഡി സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഇ ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീരാമനുണ്ണി മാസ്റ്റർ പ്രവര്‍ത്തന റിപ്പോർട്ടും, ഹൈദറലി മാസ്റ്റർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ, പ്രൊഫ: ചന്ദ്രഹാസൻ, എസ് ലത ടീച്ചർ എന്നിവർ സംസാരിച്ചു. മാറഞ്ചേരി പഞ്ചായത്ത് വനിതാ കൺവെൻഷൻ ജനുവരി 11 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് പെരുവഴികുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടത്താനും, സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ മാറഞ്ചേരി സെന്ററിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു. എക്സിക്യൂട്ടിവിലേക്ക് പുതിയ അംഗങ്ങളായി പ്രൊഫ:ചന്ദ്രഹാസൻ, സുജീർ മുഹമ്മദുണ്ണി എന്നിവരെ തെരെഞ്ഞെടുത്തു. പി ആരിഫ സ്വാഗതവും, ശരീഫ് നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നരിപ്പറമ്പ് ബി ടി മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ തക്കാരം 2023 പാചക മത്സരം സീസൺ 8 അച്ചാർ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയായ ഖൈറുന്നിസ പാലപ്പെട്ടിയെ പൊൻറാണി - 2023 ആയി തെരഞ്ഞെടുത്തു. പ്ലംസ്, പൈനാപ്പിൾ,ഗ്രീൻ ആപ്പിൾ റെഡ് ആപ്പിൾ, നേന്ത്രപഴം ഈന്തപഴം,മുന്തിരി,അണ്ടിപരിപ്പ് ബദാം, ഓറഞ്ച് എന്നിവ ചേർത്തുണ്ടാക്കിയ ഫ്രൂട്ട്സ് ആൻറ് നട്സ് അച്ചാറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം എടപ്പാൾ കോലളമ്പ് സ്വദേശിനി സൈന കെ കെ നേടി.മാങ്ങ അച്ചാറാണ് തയ്യാറാക്കിയിരുന്നത്. ചേന ഈന്തപ്പഴം അച്ചാറുമായി കാലടി സ്വദേശിനി പി പി ഉമ്മു സൽ‍മയും, മിക്സഡ് വെജിറ്റബിൾ അച്ചാറുമായി നന്ന മുക്ക് നസീമ ഹക്കീമും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാരിക്ക് മിലോറ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണാഭരണവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ ലഭിച്ച ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത നാൽപ്പത് പേർക്കും പ്രശസ്തി പത്രവും, പ്രോൽസാഹന സമ്മാനങ്ങളും വ്തരണം ചെയ്തു. ജയന്തി ചന്ദ്രൻ, സാഹിറ അഷ്റഫ്, , നദീറ ഹനീഫ, അശ്വതി എന്നിവർ ജൂറികളും ടി മുനീറ, സി വി ബാബു എലൈറ്റ് സെപ്ഷൽ ജൂറികളുമായിരുന്നു..

തുടരുക...

പൊന്നാനി: താലൂക്കിലെ സ്ത്രീകളുടെ പുരോഗതിയും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ഒമ്പതാം വാർഷിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നരിപ്പറമ്പ് ബി ടി മദ്രസ്സ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തവനൂർ വൃദ്ധ സദനത്തിലെ പാറുകുട്ടി അമ്മ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. അഡ്വ: ധനലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുന്നാസർ (അക്ക്ബർ ഗ്രൂപ്പ്, എം ഡി ) മുഖ്യാതിഥിയായിരുന്നു. സ്വാശ്രയ തയ്യൽ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ പൊന്നാനി,കാലടി യൂണിറ്റ് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു നിർവ്വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ടി മുനീറ അധ്യക്ഷത വഹിച്ചു. എ കെ മുസ്തഫ നാലാമത് അനുസ്മരണ പ്രഭാഷണം ഡോ: അബ്ദുറഹ്മാൻ കുട്ടി നടത്തി. ഒമ്പതാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി പ്രവർത്തന റിപ്പോർട്ട് എസ് ലത ടീച്ചറും, സാമ്പത്തിക റിപ്പോർട്ട് ബൽഖീസ് കാലടിയും അവതരിപ്പിച്ചു. വനിതാ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ബീക്കുട്ടി ടീച്ചർ, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ, മാലതി വട്ടംകുളം, ആരിഫ മാറഞ്ചേരി, ഖദീജ മൂത്തേടത്ത്,റഫീഖത്ത് തവനൂർ, മുഹമ്മദ് അനീഷ് (യു.എ.ഇ) ബിജു ദേവസി (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. ഖൈറുന്നിസ പാലപ്പെട്ടി സ്വാഗതവും, ആരിഫ പി പി നന്ദിയും പറഞ്ഞു. റോഷിനി പാലക്കൽ അവതാരകയായിരുന്നു. സംഘാടക സമിതി ഭാരവാഹികളായ ഹസീന പി ടി, ആരിഫ പി പി , സബീന ബാബു, സുനീറ മാറഞ്ചേരി , റമീഷ ആർ വി , സാജിത ടി, അനീഷ, ഹസീന,അയിഷാബി, സക്കീന, സുമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടരുക...

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാറാം വാർഷിക ജനറൽ ബോഡി ജനുവരി 13 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ പൊന്നാനി ഏ വി സ്ക്കൂളിൽ വെച്ച് നടത്താൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എടപ്പാൾ ശുകപുരം മദർ മോണ്ടിസോറി ഇൻസിറ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് ,വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് സംയുക്ത യോഗത്തിൽ പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു. വനിതാ ഉപദേശക സമിതി ചെയർ പേഴ്സൺ ബീക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുല്ലതീഫ് കളക്കരയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇ പി രാജീവും അവതരിപ്പിച്ചു റിപ്പോർട്ടിന്മേൽ ചർച്ചയും നടന്നു. വനിതാ ഘടകം ഒമ്പതാം വാര്‍ഷികം അവതരണം ടി മുനീറ യും, കേന്ദ്ര കമ്മീറ്റി 16 മത് വാര്‍ഷിക ജനറൽ ബോഡി അവതരണം പി കോയക്കുട്ടി മാസ്റ്ററും, നഗരസഭ/ പഞ്ചായത്ത് തലത്തിൽ എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ക്കൽ അവതരണം അടാട്ട് വാസുദേവൻ മാസ്റ്ററും നിർവ്വഹിച്ചു. പതിനാറാം വാർഷിക ജനറൽ ബോഡിക്ക് മുൻപായി ജനുവരി 5 നകം എല്ലാ ഘടകങ്ങളിലും എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകി . 2023 വർഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ സമിതി ചെയർമാൻ/ കൺവീനർമാരെ ചുമതലപ്പെടുത്തി. ഡിസംബർ 31 ന് നരിപ്പറമ്പിൽ വെച്ച് നടക്കുന്ന വനിതാ ഘടകം ഒമ്പതാം വാർഷിക സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു. വനിതാ കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

തുടരുക...

അമ്പത്തി രണ്ടാമത് ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി "ഓരോ ജീവനും വിലപ്പെട്ടതാണ്, ഓരോ തുള്ളി രക്തവും അതിലേറെ വിലപ്പെട്ടതാണ്" എന്ന സന്ദേശവുമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിന് വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി. വനിതകൾ അടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസികളിൽ "രക്തദാനം മഹാദാനം" എന്ന ചിന്ത വർധിച്ചു വരുന്നതിൽ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനും, ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കും പി സി ഡബ്ല്യൂ എഫ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്ന് സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്ക് ഹെഡ് സക്കിന പറഞ്ഞു. സുരേഷ് പുത്തൻവിളയിലിന് മുസ്തഫ കൊളക്കാടും, സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിന് പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരിയും മൊമെന്റോ കൈമാറി. അലി കാഞ്ഞിരമുക്ക്, ശറഫുദ്ധീൻ, ഷമീർ, മധു എടപ്പാൾ, ഫസൽ പി കടവ്, അൻവർ, റംഷാദ് റഹ്മാൻ, നബീൽ, പിടി റഹ്മാൻ, നസീർ, ദർവേശ്, മുഷ്ത്താഖ്, സിദ്ധീഖ് എന്നിവർ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കാലത്ത് 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തുടർന്ന ക്യാമ്പിൽ ഷഫീഖ് പാലപ്പെട്ടി സ്വാഗതവും സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

തുടരുക...

വട്ടംകുളം: ദേശീയ കർഷക ദിനമായ ഡിസംബർ 23 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി സംഘടിപ്പിച്ച കർഷക സംഗമത്തിൽ യുവ കർഷകൻ വെളിയങ്കോട് സ്വദേശി അദ്നാനെ അനുമോദിച്ചു. കാര്‍ഷിക രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി വരുന്ന അദ്നാൻ പൊന്നാനി എം ഐ ബോയ്സ് സ്ക്കൂൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ ശാസ്ത്ര- പ്രവർത്തി പരിചയ മേളയിൽ ഹൈസ്ക്കൂൾ വിഭാഗം ബഡ്ഡിങ്, ഗ്രാഫ്റ്റിങ് ആൻറ് ലയറിംങ്ങിൽ ജില്ലക്കായി സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വട്ടംകുളം മൂതൂർ മേൽ മുറിയിൽ മോഹനൻ പാക്കത്ത് വസതിയിൽ നടന്ന കർഷക സംഗമം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അദ്നാനെ അനുമോദിച്ച് ഷാൾ അണിയിച്ചു. എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹൈദരലി മാസ്റ്റർ ആമുഖ ഭാഷണം നടത്തി. റിട്ട. കൃഷി ഓഫീസർ അശോകൻ സി.വി കൃഷി സംബന്ധമായി ക്ലാസെടുത്തു. ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഇ പി രാജീവ്, ടി മുനീറ, എസ് ലത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. പങ്കെടുത്തവർക്കെല്ലാം വിവിധ പച്ചക്കറി തൈകൾ വിതരണം ചെയ്തു. മോഹനൻ പാക്കത്ത് സ്വാഗതവും, ആരിഫ മാറഞ്ചേരി നന്ദിയും പറഞ്ഞു.

തുടരുക...

ദമാം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കുടുംബ സംഗമം ജനുവരി 26 ന് സംഘടിപ്പിക്കാൻ റോസ് ഗാർഡൻ റെസ്റ്റോറന്റിൽ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷെമീർ എൻ പി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസ്യ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഫഹദ് ബിൻ ഖാലിദ് ആശംസ നേർന്നു. സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിക്ക് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. ദമാം കമ്മിറ്റി ജോ: സെക്രട്ടറി അഷ്റഫ് കണ്ടത്തിന്റെ സ്വാഗതവും, ട്രഷറർ നിസാർ നന്ദിയും പറഞ്ഞു. സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ സ്പോർട്സ് മീറ്റ് നടത്താനും തീരുമാനിച്ചു. ഖലീൽ റഹ്മാൻ കാവുംപുറത്ത് (കൺവീനർ), ഹക്കീം കാഞ്ഞിരമുക്ക്, ആബിദ് മുഹമ്മദ് (ജോ: കൺവീനർ) കുടുംബ സംഗമം വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രധാന ഭാരവാഹികളായി: മാമദ്‌ പൊന്നാനി (രക്ഷാധികാരി ) അഷ്‌റഫ് നെയ്തല്ലൂർ (ചെയർമാൻ), സലീം കളക്കര (വൈ: ചെയർമാൻ) ഷമീർ എൻ പി (ജനറൽ കൺവീനർ) ഖലീൽ റഹ്‌മാൻ കാവുംപാടം, ആബിദ് മുഹമ്മദ്, ഷമീർ പൊന്നാനി (ജോ: കൺവീനർമാർ) ഷാജഹാൻ പൊന്നാനി (പ്രോഗ്രാം കൺവീനർ) നിഷാർ പി (ഫിനാൻസ് കൺവീനർ) മുഹമ്മദ് നൗഫൽ യു മാറഞ്ചേരി (കൺവീനർ ,പരസ്യ പ്രചരണം) ഫഹദ് ബിൻ ഖാലിദ് ഇക്ബാൽ വെളിയങ്കോട് (മീഡിയ ടീം) സക്കറിയ പൊന്നാനി (വളണ്ടിയർ ക്യാപ്റ്റൻ) ഹാരിസ് പൊന്നാനി (അസി:ക്യാപ്റ്റൻ) ഫൈസൽ ആർ വി (കൺവീനർ ഫുഡ് കമ്മറ്റി) അബൂബക്കർ ഷാഫി (ജോ: കൺവീനർ) സൈഫർ സി വി കൺവീനർ, (ഗതാഗതം) മുഹമ്മദ് റിനൂഫ് മാറഞ്ചേരി (ജോ: കൺവീനർ)

തുടരുക...

സലാല: ഒമാനിൽ മൂന്ന് പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം ഉപദേശക സമിതി അംഗം ഷാജഹാൻ മേലകത്തിന് യാത്രയയപ്പ് നൽകി. 1991ഡിസംബറിൽ ഒമാനിലെ റൂവിയിൽ സ്വന്തമായി ബിസിനസ് നടത്തി പ്രവാസ ജീവിതത്തിന് ആരംഭം കുറിച്ചു. ആദ്യ സംരംഭം വിജയം കാണാതെ വന്നെങ്കിലും തുടർന്ന് സുവയ്ക്, മത്ര തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു... 1995 ജനുവരിയിൽ റോയൽ എയർ ഫോഴ്സ് ഓഫ് ഒമാനിൽ ജോലിക്ക് കയറി... ഒന്നര വർഷം സലാലയിൽ റാഫോ ഗാലയിൽ ജോലി ചെയ്തു. ഇരുപതാമത്തെ വയസ്സിൽ ഒമാനിൽ എത്തിയ ഷാജഹാൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ വയസ്സ് 52 ൽ എത്തി നിൽക്കുന്നു. സലാലയിലെ ആദ്യത്തെ പൊന്നാനി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു . അഞ്ചുവർഷത്തിലേറെയായി പൊന്നനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം ഉപദേശക സമിതി അംഗമാണ്... 1995 മുതൽ ഇസ്‌ലാഹി സെന്റർ പ്രവർത്തകനാണ്. നിലവിൽ ഒമാൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി കൂടിയാണ്. PCWF സലാല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ഉപദേശക സമിതി അംഗം ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാസ് പാലക്കൽ, ആന്റണി, നാസർ പെരിങ്ങത്തൂർ, മുസ്തഫ വളാഞ്ചേരി, സ്വാലിഹ്, സായിദ് കെയർ ഫാർമ, ജോ: സെക്രട്ടറി ഖലീൽ റഹ്മാൻ, സന്തോഷ് കുമാർ, നാഷണൽ കമ്മിറ്റി അംഗം ഫിറോസ് അലി, വൈസ് പ്രസിഡണ്ട് അഷ്റഫ് ബെല്ലി, മുസ്തഫ, നൗഷാദ് ഗുരുക്കൾ, മുസ്തഫ ബലദിയ, റൗഫ്, അരുൺകുമാർ, നസീർ, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

തുടരുക...

കുവൈത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒമ്പതാം വാർഷിക ചടങ്ങ് സംഘടിപ്പിച്ചു. വാർഷിക ജനറൽ ബോഡി, സ്വാശ്രയ കമ്പനി ഷെയർ സമാഹരണ യജ്ഞം എന്നിവയാണ് ഒമ്പതാം വാർഷികത്തിൻറ ഭാഗമായി നടന്നത്. പ്രസിഡന്റ് അശ്റഫ് യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് പി ഉദ്‌ഘാടനം നിർവഹിച്ചു. പ്രശാന്ത് കവളങ്ങാട് (ഉപദേശക സമിതി ചെയർമാൻ) ഇർഷാദ് ഉമ്മർ (ഫഹാഹീൽ ) ആബിദ് കെ കെ (സിറ്റി ) മുഹമ്മദ് ഹാഷിം (ജലീബ് ) ശരീഫ് കെ കെ (ഹവല്ലി ) നവാസ് ആ വി (ഫർവാനിയ ) തുടങ്ങിയവർ ആശംസകൾ നേർന്നു. 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുജീബ് എം വി യും ,സാമ്പത്തിക റിപ്പോർട്ട് ട്രെഷറർ സിദ്ധീഖ് ആർ വി യും,സബ് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് സബ്കമ്മിറ്റി കോഡിനേറ്റർ മുസ്തഫ എം വി യും അവതരിപ്പിച്ചു. സ്വാശ്രയ കമ്പനിയുടെ പ്രഥമ സംരംഭമായി പൊന്നാനി ഉറൂബ് നഗറിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വാശ്രയ മാളും, പൊൻമാക്സ് ഹൈപ്പർമാർക്കറ്റും സംബന്ധമായി മാർക്കറ്റിംഗ് ഡയറക്ടർ ലത്തീഫ് കളക്കര വീഡിയോ സംവിധാനം വഴി അവതരിപ്പിച്ചു. സ്വാശ്രയ മാളിന്റെ 3D വീഡിയോ പ്രദർശനവും നടന്നു. സ്വാശ്രയ കുവൈറ്റ് കോർഡിനേറ്റർ സുമേഷ് എം വി പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നല്കി. നേരെത്തെ ഷെയർ എടുത്തവർക്ക് ചടങ്ങിൽ വെച്ച് ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പുതുതായി ഇരുപത്തിയൊന്ന് നിക്ഷേപകർ ഷെയർ എടുത്തു. ചോദ്യോത്തര പരിപാടിയിൽ മുഹമ്മദ് ഹാഷിം, അസ്സ,റഫീഖ്, അജിലേഷ് എന്നിവർ സമ്മാനം കരസ്ഥമാക്കി. സർപ്രൈസ് നറുക്കെടുപ്പിൽ അഫ്‍ഷീൻ അഷ്‌റഫ് സമ്മാനം നേടി. മുസ്തഫ എം വി,ഫാറൂഖ്, എന്നിവരുടെ ഗാനാലാപനവും അരങ്ങേറി. വളണ്ടിയർ ടീം അജിലേഷ്, റഫീഖ്, റാഫി, ആബിദ് കെ കെ ഹാഷിം, അൻവർ, ഫുഡ് ടീം നവാസ് ആർവി,റഹീം പി വി,യൂസഫ് കെവി, പ്രൊസീഡിയം ടീം ഇർഷാദ് ഉമർ, അനൂപ് ഭാസ്‌ക്കർ, സ്റ്റേജ് & സൗണ്ട് ശരീഫ് കെ കെ, ജറീഷ് പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി മുജീബ് എം വി സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് 2024 കലണ്ടർ പ്രകാശനവും, ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് സമ്മാന വിതരണം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ശിഹാബ് കോട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2024 കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്‍മാൻ സലീം കളക്കര നിർവ്വഹിച്ചു. മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളം ഏറ്റുവാങ്ങി. പ്രവചന മത്സര വിജയി പൊന്നാനി പുഴമ്പ്രം സ്വദേശി സി പി നാസർ ന് റിയാദ് കമ്മിറ്റി ട്രഷറർ ഷമീർ മേഘ സമ്മാനം നല്കി. മെമ്പർഷിപ് ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ജനസേവനം വിഭാഗം കൺവീനർ പുറങ്ങ് അബ്ദുൽ റസാഖിനുളള സ്നേഹോപഹാരം ശിഹാബ് കൊട്ടുകാട് കൈമാറി. പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം കിളിയിൽ അബൂബക്കർ, വൈ: പ്രസിഡന്റ് അസ്‌ലം കളക്കര, ഫസലു പുറങ്ങ്, മനാഫ് വെളിയങ്കോട്, മുസമ്മിൽ തെലുഗാന, സുഹൈർ തൃശൂർ, ബഷീർ പാരഗൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എം എ ഖാദർ,രമേഷ് വെള്ളേപ്പാടം, ഫാജിസ് പി വി, അഷ്‌കർ വി, മുഹമ്മദ് സംറൂദ്,മുഫാഷിർ കുഴിമന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, ഉപാധ്യക്ഷൻ സുഹൈൽ മഖ്ദൂം നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ്: പൊന്നാനി താലൂക്കിലെ സ്ത്രീകളുടെ ഉന്നമനത്തിന്നായി പ്രവര്‍ത്തി വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റിയുടെ ഒമ്പതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ഡിസംബർ 31 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ നരിപ്പറമ്പ് ബി ടി മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ടി മുനീറ, എസ് ലത ടീച്ചർ, ബൽക്കീസ് കൊരണപ്പറ്റ എന്നിവർ അറിയിച്ചു. ജനറൽ ബോഡി, എ കെ മുസ്തഫ അനുസ്മരണം, സ്വാശ്രയ തയ്യൽ പരിശീലനം പൂര്‍ത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം , പാചക മത്സരം , തുടങ്ങിയവ വാർഷികാഘോഷത്തിൻറ ഭാഗമായി നടക്കും. ഇത് സംബന്ധമായി നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം നിർവഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷയും, പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ട്രഷററുമായ ബൽക്കീസ് കൊരണപ്പറ്റ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ പി അഷ്റഫ്, ജി സിദ്ധീഖ്. കാലടി കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി, ജന:സെക്രട്ടറി സുജീഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ആരിഫ മാറഞ്ചേരി സ്വാഗതവും, റഫീഖത്ത് തവനൂർ നന്ദിയും പറഞ്ഞു. വാർഷികാഘോഷ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രധാന ഭാരവാഹികളായി; സുബൈദ പോത്തനൂർ (മുഖ്യ രക്ഷാധികാരി) ടി മുനീറ, എസ് ലത ടീച്ചർ, ബൽക്കീസ് കൊരണപ്പറ്റ , ആരിഫ മാറഞ്ചേരി, സുഹ്റ ബാബു വെളിയങ്കോട് (രക്ഷാധികാരികൾ) ഹസീന തവനൂർ (ചെയർപേഴ്സൺ) ആരിഫ കാലടി (ജനറൽ കൺവീനർ ) സജിനി കാലടി (വൈ: ചെയർപേഴ്സൺ) റമീഷ തവനൂർ (ജോ: കൺവീനർ) സബീന ബാബു (കൺവീനർ, ഫിനാൻഷ്യൽ) റംല കെ പി (പ്രോഗ്രാം കൺവീനർ) ഷാജിത കാലടി,അനീഷ തവനൂർ (ജോ: കൺവീനർ) റഫീഖത്ത് തവനൂർ ഫുഡ്ഡ് കൺവീനർ) മിനി ടി, ഷാഹിദ തവനൂർ, ഷഹർബാൻ കാലടി (ജോ: കൺവീനർ) ഹൈറുന്നിസ പാലപ്പെട്ടി (കൺവീനർ, പരസ്യ പ്രചരണ വിഭാഗം) റോഷ്നി പാലക്കൽ (ജോ: കൺവീനർ) സുനീറ മാറഞ്ചേരി (വളണ്ടിയർ ക്യാപ്റ്റൻ) ഹസീന മാളിയേക്കൽ തവനൂർ, ഷക്കീല കാലടി, ആയിഷ തവനൂർ (അസിസ്റ്റന്റ്)

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350