PCWF വാർത്തകൾ

പൊന്നാനി : വീട്ട് മുറ്റത്തും, വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയ രീതിയിൽ മുട്ട കോഴി വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിലുളള എവർ ഗ്രീൻ സമിതി തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം അംഗങ്ങൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. തവനൂർ കെ.വി.കെ.യിൽ നടന്ന പരിപാടി ഡയറക്ടർ പി ജി നായർ ഉദ്ഘാടനം ചെയ്തു. വെറ്റിനറി വിഭാഗം മേധാവി ഡോ: ഇബ്രാഹിം കുട്ടി ക്ലാസിന് നേതൃത്വം നല്‍കി. കോഴി വളർത്തലിന്റെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചു. സംശയ നിവാരണവും ഉണ്ടായിരുന്നു. പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഭാരവാഹികളായ പി കോയകുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം, ടി മുനീറ, ഡോ: അബ്ദുറഹ്മാൻ കുട്ടി, എവർ ഗ്രീൻ സമിതി ചെയർ പേഴ്സൺ ശാരദ ടീച്ചർ, കൺവീനർ ഹൈദറലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

കാലങ്ങളായി ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസത്തിൽ കഴിയുന്നവരാണ് നാം അല്ലേ ....? നാളേക്കു നമുക്കും എന്തെങ്കിലുമൊക്കെ കരുതണ്ടെ...? അതെ - നോർക്കയോട് കൈകോർക്കാം... ✅ പെൻഷൻ ✅ ഇൻഷുറൻസ് ✅ മരണാനന്തര ധനസഹായം. ✅ ചികിത്സാ സഹായം ✅ വിദ്യാഭ്യാസ ആനുകൂല്യം ✅ വിവാഹ ധനസഹായം. ✅ etc……….. ❓കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ❓അംഗത്വം എടുത്തവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ? ❓നോർക്ക ക്ഷേമ പദ്ധതികൾ എന്തെല്ലാമാണ്? ഇവയെല്ലാം എന്ത്, എപ്പോൾ, എങ്ങിനെ ചെയ്യണം എന്നിങ്ങനെ പല സംശയങ്ങൾ ഉണ്ട് നമുക്ക് അല്ലേ... എന്നാൽ അതിനുള്ള ഉത്തരങ്ങളെല്ലാം നമ്മെ തേടി വരുന്നു... PCWF റിയാദ് ഘടകത്തിനു കീഴിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീ.നിർമൽ തോമസ് നേതൃത്വം നൽകുന്ന ഓൺലൈൻ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു...!

തുടരുക...

ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ഊർജിതമാക്കുന്നതിന് പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി പാനൽ അവതരിപ്പിച്ചു. *ഉപദേശക സമിതി* *ചെയർമാൻ:* അഷറഫ് എൻ പി *അംഗങ്ങൾ*: ബിജു ദേവസ്സി അൻവർ സാദിക്ക് അബ്ദുൽ ജബ്ബാർ കണ്ണത്ത് *പ്രസിഡന്റ്:* ഷമീർ എൻ പി *ജനറൽ സെക്രട്ടറി*: ഖലീൽ റഹ്മാൻ *ട്രഷറർ*: ഫഹദ് ബിൻ ഖാലിദ് *വൈസ് പ്രസിഡന്റുമാർ* ഇക്ബാൽ വെളിയങ്കോട് അഷറഫ് കണ്ടത്തിന്റെ *സെക്രട്ടറിമാർ* ആബിദ് മുഹമ്മദ് ഹാരിസ്.കെ വിവിധ സമിതി ഭാരവാഹികൾ ~~~~~~~~~~~~~~~~~~~~~~ *ഐ.ടി മീഡിയ & ജോബ് ഡെസ്ക്* ചെയർമാൻ: സിറാജ് കെ വി കൺവീനർ: ഫാസിൽ യു മെമ്പർ: നൗഫൽ മാറഞ്ചേരി *ആർട്ട്സ്സ് & സ്പോർട്സ്* ചെയർമാൻ: അമീർ വി.പി കൺവീനർ: അജ്മൽ സി വി മെമ്പർ: സമീർ കൊല്ലന്പടി *ജനസേവനം* ചെയർമാൻ: മുജീബ് റഹ്മാൻ കൺവീനർ: ഹംസ കോയ, ഷാജഹാൻ മെമ്പർ: മുഹമ്മദ് റിനൂഫ് മാറഞ്ചേരി *ആരോഗ്യ സമിതി* ചെയർമാൻ: നിസാർ പി കൺവീനർ: ഫൈസൽ ആർ വി മെമ്പർ: സൈഫർ *മറ്റു എക്സ്ക്യൂട്ടീവ് അംഗങ്ങൾ* അമാനുള്ള, ഹംസ ബാബു, മുനീർ വെളിയങ്കോട് *വനിതാ വിഭാഗം* അർഷിന ഖലീൽ, ജസീന ഷാജഹാൻ നസീറ ബാബു ഷാദിയ കരീം ആശ്ന ഫാത്തിമ്മ

തുടരുക...

പൊന്നാനി : താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം അംഗങ്ങൾക്ക് ജനുവരി 31ന് തവനൂർ കെ.വി.കെ. യിൽ വച്ച് കോഴി വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു. ഇത്തവണയും വാണിജ്യ അടിസ്ഥാനത്തിൽ മഞ്ഞൾ, ഇഞ്ചി കൃഷി നടത്താനും തീരുമാനിച്ചു. ഷെയർ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന കൃഷിയിലേക്കുള്ള ആദ്യ വിഹിതം കേന്ദ്ര വനിതാ ഘടകം പ്രസിഡണ്ട് ടി മുനീറ നൽകി തുടക്കം കുറിച്ചു. 2024 വർഷത്തിൽ ഏവർഗ്രീൻ സമിതി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ കൺവീനർ ഹൈദരാലി മാഷ് അവതരിപ്പിച്ചു. ഓരോ മാസങ്ങളിലും ഓരോ പരിപാടികൾ വീതം വിപുലമായ പ്രവർത്തനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പൊന്നാനി പളളപ്രം ഡോ: അബ്ദുറഹ്മാൻ കുട്ടി വസതിയിൽ ചേർന്ന എവർഗ്രീൻ പ്രവർത്തക സമിതി യോഗത്തിൽ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷതവഹിച്ചു. സമിതിയുടെ പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ടീച്ചർ ഓർമ്മപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വാർഷിക പ്രവർത്തന കലണ്ടർ യോഗം അംഗീകരിച്ചു. ഇ ഹൈദരലി മാഷ് സ്വാഗതവും, ജോയിൻ്റ് കൺവീനർ മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ താലൂക്കിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ മാറഞ്ചേരി പഞ്ചായത്തിലും വ്യാപകമാകുന്നതിന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുളള വനിതാ പ്രതിനിധികളുടെ കൺവെൻഷൻ ചേർന്നു. പെരുവഴിക്കുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ചേര്‍ന്ന കൺവെൻഷൻ ഇ ഹൈദറലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനീറ ടി. അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ബീക്കുട്ടി ടീച്ചർ , ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, നസീർ കാഞ്ഞിരമുക്ക് (ബഹറൈൻ) എന്നിവർ സംസാരിച്ചു. എസ് ലത ടീച്ചർ സ്വാഗതവും, ഷീജ കെ നന്ദിയും പറഞ്ഞു. *മാറഞ്ചേരി പഞ്ചായത്ത് വനിതാ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു* 2024 ഏപ്രിൽ 30 വരെയാണ് കാലാവധി. ഇതിനിടയിൽ വിവിധ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച് അതിന് ശേഷം വിപുലമായ ജനറൽ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 25 അംഗ എക്സിക്യൂട്ടിവിനെ തെരെഞ്ഞെടുത്തു. പ്രധാന ഭാരവാഹികളായി; ജാസ്മിൻ (W/9) പ്രസിഡന്റ് ഷീജ കെ (W/4) സെക്രട്ടറി കോമള ദാസ് (W/1) ട്രഷറർ സുനീറ (W/14) മൈമൂന (W /11) വൈ : പ്രസിഡന്റുമാർ സുബൈദ (W/5) ജംഷീറ (W/11) ജോ : സെക്രട്ടറിമാർ , എന്നിവരെയും തെരെഞ്ഞെടുത്തു.

തുടരുക...

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പൊന്നാനി കുടുംബസംഗമം ജനുവരി 26 വെള്ളിയാഴ്ച ദമാം സൈഹാത്തിലെ ഗ്രീൻ ലാൻഡ് റിസ്സോർട്ട് അവാമി ൽ വെച്ച് വൈകീട്ട് 3 മണി മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ വനിതാ കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. മിനാ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഖത്തർ വനിതാ ഘടകം പ്രസിഡന്റും, ലോക കേരള സഭ അംഗവും കൂടിയായ ഷൈനി കബീർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷബ്‌ന ബാദുഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിന ഖലീൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം സഫിയ ഗഫൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെൽജി ബിജേഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ക്വിസ് , കുസൃതി ചോദ്യങ്ങൾ , ഇന്റലെക്ച്ചൽ സെഷൻ, മിഠായി കളക്ഷൻ തുടങ്ങി നിരവധി മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾ ക്ക് സമ്മാനദാനവും നടത്തി. ഖത്തറിൽ താമസിക്കുന്ന പൊന്നാനി താലൂക്ക് നിവാസികളായ വനിതകൾ പി സി ഡബ്ല്യൂ എഫിൽ അംഗത്വമെടുത്ത് സമൂഹത്തിന്റെ നന്മയിൽ പങ്കാളികളാകണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

തുടരുക...

മാറഞ്ചേരി: വനിതാ മുന്നേറ്റം ലക്ഷ്യമാക്കി പഞ്ചായത്തിലെ എല്ലാ വാർഡിലും വനിത ക്ഷേമ പ്രവത്തനങ്ങൾ നടപ്പിലാക്കുന്നതിൻറ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് വാർഡ് 3 ൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരമുക്കിലെ ബഹറൈൻ പ്രവാസി നസീർ വസതിയിൽ ചേർന്ന സംഗമം വനിതാ കേന്ദ്ര പ്രസിഡന്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു. വനിതാ കേന്ദ്ര ജന: സെക്രട്ടറി എസ് ലത ടീച്ചർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. മൂന്നാം വാർഡ് മെമ്പർ ഹിളർ, ഇ ഹൈദരാലി മാസ്റ്റർ, സുജാത പി വി , നസീർ പി എം എന്നിവർ സംസാരിച്ചു. മൂന്നാം വാർഡ് വനിതാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് : സുജാത പി വി സെക്രട്ടറി :നസീറ പി പി ട്രഷറർ : ബുഷ്റ നസീർ വൈ : പ്രസിഡന്റ് : സതി വി ടി ജോ : സെക്രട്ടറി : ഷഹീമ കെ തുടങ്ങിയവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു. കോമള ദാസ് സ്വാഗതവും, നസീറ പി പി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും 2025 ജനുവരി അവസാന വാരത്തിൽ സംഘടിപ്പിക്കാൻ ഏ വി സ്കൂളിൽ ചേര്‍ന്ന പതിനാറാം വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഉപാധികളില്ലാതെ വിവാഹത്തിന് തയ്യാറാകുന്ന യുവാക്കൾക്ക് സ്വദേശത്തോ, വിദേശത്തോ വിദ്യാഭ്യാസ നിലവാരമനുസരിച്ച് ജോലി ഉൾപ്പെടെയുളള ഉപ ജീവന മാർഗ്ഗം ഒരുക്കി കൊടുക്കാനും, യുവതികൾക്ക് നേരെത്തെ നൽകി വരുന്നത് പ്രകാരമുളള അഞ്ച് പവൻ ആഭരണം ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നില നിർത്താനും യോഗം തീരുമാനിച്ചു. താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവത്കരണത്തിലൂടെ യുവാക്കളിൽ സ്ത്രീധന വിരുദ്ധ മനോഭാവം സജീവമായി നിലനിർത്താനും, സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നത് വരെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം അംഗീകാരം നൽകി. പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇ പി രാജീവും അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ സംബന്ധിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി, ജി സിദ്ധീഖ്, കെ പി അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. 2023 വർഷക്കാലത്ത് വിദ്യാഭ്യാസ സമിതി, ഹെൽത്ത് ആൻറ് ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ, സ്വാശ്രയ തൊഴിൽ സംരംഭം, ലീഡർഷിപ്പ് അക്കാദമി, ആർട്സ് ആന്റ് കൾച്ചർ വിഭാഗം, സ്പോർട്സ് കൗൺസിൽ, ഐ ടി ആന്റ് മീഡിയ, മെഡികെയർ, ജനസേവനം, എവർ ഗ്രീൻ, സ്ത്രീധന വിരുദ്ധ സമിതി, സ്വാശ്രയ കമ്പനി തുടങ്ങിയ വിവിധ സമിതികൾ നടത്തിയ പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ; ടി മുനീറ (വനിതാ വിഭാഗം) പി എം അബ്ദുട്ടി (പൊന്നാനി ) ഇ ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) അടാട്ട് വാസുദേവൻ മാസ്റ്റർ (ആലങ്കോട്) പ്രദീപ് ഉണ്ണി (നന്നമുക്ക്) ഖലീൽ റഹ്മാൻ (എടപ്പാൾ) മോഹനൻ പാക്കത്ത് (വട്ടംകുളം) മുസ്തഫ കാടഞ്ചേരി (കാലടി) തൂമ്പിൽ കുഞ്ഞിമൊയ്തീൻ കുട്ടി (തവനൂർ) മുഹമ്മദ് അനീഷ് (യു.എ.ഇ) ബിജു ദേവസി (സഊദി) ആബിദ് (ഖത്തർ) നസീർ കാഞ്ഞിരമുക്ക് (ബഹറൈൻ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കഴിഞ്ഞ ജനറൽ ബോഡിയിൽ നടത്തിയ സംഘടന പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുജീബ് കിസ്മത്ത് (പൊന്നാനി) രണ്ടാം സ്ഥാനക്കാരായ ഖലീൽ റഹ്മാൻ (എടപ്പാൾ) സബീന ബാബു (പൊന്നാനി) എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി. 2024 വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് കരട് രേഖ അവതരിപ്പിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ നീണ്ടുനില്‍ക്കുന്ന റിലീഫ് 2024 ഫണ്ട് സമാഹരണ യജ്ഞം വിജയിപ്പിക്കാൻ തീരുമാനിച്ചു. റിലീഫ് കാലയളവിൽ എല്ലാ ഘടകങ്ങളും സ്ത്രീധന രഹിത വിവാഹം ഉൾപ്പെടെയുളള ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരമാവധി ഫണ്ട് ശേഖരിക്കാൻ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, എൻ പി അഷ്റഫ് നന്ദിയും പറഞ്ഞു.

തുടരുക...

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കണ്ടനകം ജീനിയസ് അക്കാദമിയിൽ ചേർന്നു. സുബൈദ പോത്തനൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ് നമ്പ്യാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ഇ പി രാജീവ്, പി മോഹനൻ എന്നിവർ സംസാരിച്ചു. സജിനി പോത്തനൂർ സ്വാഗതവും, ആരിഫ നരിപ്പറമ്പ് നന്ദിയും പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അയിരൂർ സ്കൂളിൽ വെച്ച് പ്രസിഡന്റ് കല്ലിങ്ങൽ മജീദിന്റെ അധ്യക്ഷതയിൽ പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോർട്ട് വനിതാ വിഭാഗം ജനറൽ സെക്രട്ടറി ഖൗലത്ത് അവതരിപ്പിച്ചു. അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും, ഖദീജ മുത്തേടത്ത് നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : ഏ വി സ്ക്കൂളിൽ ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഡോ : ഇബ്രാഹിം കുട്ടി പത്തോടി ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുട്ടി പി എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ മണി പ്രവര്‍ത്തന റിപ്പോർട്ടും, ട്രഷറർ മുജീബ് കിസ്മത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ: അബ്ദുറഹ്മാൻ കുട്ടി, സി വി മുഹമ്മദ് നവാസ്, ബീക്കുട്ടി ടീച്ചർ, ടി മുനീറ, എൻ പി അഷ്റഫ് നെയ്തല്ലൂർ, ടി വി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. മെഗാ മെഡിക്കൽ ക്യാമ്പ്, നേതൃത്വ പരിശീലന ശില്പശാല, ഫാമിലി ടൂർ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫാമിലി ടൂർ കോർഡിനേറ്ററുമാരായി സി സി മൂസ, മുജീബ് കിസ്മത്ത്, ഉമ്മർ കൊളക്കാട്ട് എന്നിവരെ ചുമതലപ്പെടുത്തി. ലീവ് പറയാതെ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്ന ഏഴ് പ്രവര്‍ത്തക സമിതി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചു. പുതുതായി ആരംഭിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിലേക്ക് മൂന്ന് അംഗങ്ങളൾ തയ്യൽ മെഷീൻ ഓഫർ ചെയ്തു. 2024 പ്രവര്‍ത്തന വർഷത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ രൂപ രേഖ തയ്യാറാക്കാനും തീരുമാനമായി. നാരായണൻ സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

തുടരുക...

ചങ്ങരംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംകോട് പഞ്ചായത്ത് ജനറൽ ബോഡി യോഗം 2024 ജനുവരി 8 വൈകുന്നേരം 4 മണിക്ക് കാരുണ്യം പാലിയേറ്റീവ് ക്ലീനിക്കിൽ വെച്ച് ചേർന്നു. സെക്രട്ടറി എം.ടി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആയിഷ ഹസ്സൻ ആധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാനവാസ് വട്ടത്തൂർ, പി.കെ. അബ്ദുള്ളക്കുട്ടി, മജീദ് പാവിട്ടപ്പുറം, എം.പി. അംബികാകുമാരി ടീച്ചർ ,ഫാത്തിമ്മ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആലങ്കോട് പഞ്ചായത്തിൽ വിപുലമായ മീറ്റിംഗ് കൂടാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. 13.01.24 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. അബ്ദു കിഴിക്കര നന്ദി പറഞ്ഞു.

തുടരുക...

തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം വാസുപടി അഷ്റഫ് ദിലാറ വസതിയിൽ വെച്ച് ചേർന്നു... സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ജോലി ആവശ്യാർത്ഥം വിദേശത്ത് പോയ ജനറൽ സെക്രട്ടറി നൗഷിർ ന് പകരമായി സെക്രട്ടറിയായ പി പി അൻവറിനെ ജനറൽ സെക്രട്ടറിയായും, പി പി നിഷാറിനെ സെക്രട്ടറിയായും, പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് ദിലാറ, കുഞ്ഞിമോൻ അയിങ്കലം എന്നിവരെയും തെരെഞ്ഞെടുത്തു. 2023 വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിശദീകരിച്ച് ജി സിദ്ധീഖ് സംസാരിച്ചു. ജനുവരി 13 ന് പൊന്നാനിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി ജനറൽ ബോഡിയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പി പി അൻവർ സ്വാഗതവും, മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: 2024 ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. പനമ്പാട്,മൊയ്തു മൗലവി -കൃഷ്പ്പണിക്കർ വായന ശാലയിൽ വെച്ച് നടന്ന ജനറൽ ബോഡി സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഇ ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീരാമനുണ്ണി മാസ്റ്റർ പ്രവര്‍ത്തന റിപ്പോർട്ടും, ഹൈദറലി മാസ്റ്റർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി കോയക്കുട്ടി മാസ്റ്റർ, പ്രൊഫ: ചന്ദ്രഹാസൻ, എസ് ലത ടീച്ചർ എന്നിവർ സംസാരിച്ചു. മാറഞ്ചേരി പഞ്ചായത്ത് വനിതാ കൺവെൻഷൻ ജനുവരി 11 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് പെരുവഴികുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടത്താനും, സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ മാറഞ്ചേരി സെന്ററിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു. എക്സിക്യൂട്ടിവിലേക്ക് പുതിയ അംഗങ്ങളായി പ്രൊഫ:ചന്ദ്രഹാസൻ, സുജീർ മുഹമ്മദുണ്ണി എന്നിവരെ തെരെഞ്ഞെടുത്തു. പി ആരിഫ സ്വാഗതവും, ശരീഫ് നന്ദിയും പറഞ്ഞു.

തുടരുക...

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നരിപ്പറമ്പ് ബി ടി മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ തക്കാരം 2023 പാചക മത്സരം സീസൺ 8 അച്ചാർ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയായ ഖൈറുന്നിസ പാലപ്പെട്ടിയെ പൊൻറാണി - 2023 ആയി തെരഞ്ഞെടുത്തു. പ്ലംസ്, പൈനാപ്പിൾ,ഗ്രീൻ ആപ്പിൾ റെഡ് ആപ്പിൾ, നേന്ത്രപഴം ഈന്തപഴം,മുന്തിരി,അണ്ടിപരിപ്പ് ബദാം, ഓറഞ്ച് എന്നിവ ചേർത്തുണ്ടാക്കിയ ഫ്രൂട്ട്സ് ആൻറ് നട്സ് അച്ചാറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം എടപ്പാൾ കോലളമ്പ് സ്വദേശിനി സൈന കെ കെ നേടി.മാങ്ങ അച്ചാറാണ് തയ്യാറാക്കിയിരുന്നത്. ചേന ഈന്തപ്പഴം അച്ചാറുമായി കാലടി സ്വദേശിനി പി പി ഉമ്മു സൽ‍മയും, മിക്സഡ് വെജിറ്റബിൾ അച്ചാറുമായി നന്ന മുക്ക് നസീമ ഹക്കീമും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാരിക്ക് മിലോറ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണാഭരണവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ ലഭിച്ച ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത നാൽപ്പത് പേർക്കും പ്രശസ്തി പത്രവും, പ്രോൽസാഹന സമ്മാനങ്ങളും വ്തരണം ചെയ്തു. ജയന്തി ചന്ദ്രൻ, സാഹിറ അഷ്റഫ്, , നദീറ ഹനീഫ, അശ്വതി എന്നിവർ ജൂറികളും ടി മുനീറ, സി വി ബാബു എലൈറ്റ് സെപ്ഷൽ ജൂറികളുമായിരുന്നു..

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350