PCWF വാർത്തകൾ

പാലപ്പെട്ടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് വനിതാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പുതിയിരുത്തി അശ്റഫ് ആലുങ്ങലിന്റെ വസതിയിൽ ചേർന്ന വിവിധ വാർഡ് പ്രതിനിധികളുടെ യോഗത്തിൽ കദീജ മുത്തേടത്ത് അധ്യക്ഷയായി. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി. മുനീറ ഉദ്ഘാടനം ചെയ്തു. സുഹറ ബാബു, ഷെമി സുജിത്ത്, അഷറഫ് മച്ചിങ്ങൽ, അഷറഫ് ആലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി ; ഷമി സുജിത്ത് (പ്രസിഡന്റ്) കൗലത്ത് (സെക്രട്ടറി) കദീജ എം എം (ട്രഷറർ) ഷാഹിൻ ബാനു,ഷമീമ (വൈ: പ്രസിഡന്റ്‌) ഷാമില, റൈഹാനത്ത് (ജോ : സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. പങ്കെടുത്ത വാർഡുകളിലെ പ്രതിനിധികളിൽ നിന്ന് 19 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. 2023 ഡിസംബർ 31 നകം അംഗത്വ കാംപയിൻ നടത്തി എല്ലാ വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ച് ശേഷം പഞ്ചായത്ത് കൺവെൻഷൻ വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാറ,അയിരൂർ പ്രദേശത്തും അടുത്ത ദിവസം തന്നെ വാർഡ് കമ്മിറ്റി വിളിച്ചുചേര്‍ക്കാൻ തീരുമാനമായി. ചെറവല്ലൂർ പ്രദേശത്ത് വാർഡ് കമ്മിറ്റി വിളിക്കാൻ ഖദീജ മുത്തേടത്തിനെയും ചുമതലപ്പെടുത്തി. ഹൗലത്ത് സ്വാഗതവും, റഷീദ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി : ആസ്ഥാന മന്ദിര പരിസരത്തും, പി വി എ ഖാദർ ഹാജി മെഡിക്കെയർ പരിസരത്തും വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

തുടരുക...

പൊന്നാനി : ജീവകാരുണ്യ രംഗത്തെ പ്രധാനിയും , പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി വി അബ്ദുൽ ഖാദർ ഹാജിയുടെ ദീപ്ത സ്മരണയിൽ പി സി ഡബ്ല്യു എഫ് അംഗങ്ങളും കുടുംബ മിത്രാദികളും ഒത്ത് കൂടി. പി വി എ ഖാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ (ചന്തപ്പടി - നജാത്ത് ) പരിസരത്ത് നടന്ന രണ്ടാം അനുസ്മരണ സംഗമത്തിൽ ഖാദർ ഹാജിയുടെ മാതൃകാപരമായ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ നിറകണ്ണുകളോടെ സ്മരിച്ചു. നാടിനും സമൂഹത്തിനും വേണ്ടി ഫലപ്രദമായ ഇടപെടൽ നടത്തിയ, വ്യക്തി ജീവിതത്തിൽ വിശുദ്ധ കാത്ത് സൂക്ഷിച്ച ഇത്തരം മാതൃകാ യോഗ്യരായ സാരഥികളെയാണ് ഇന്നിൻറ ആവശ്യമെന്നും അനുസ്മരിച്ചവർ ചൂണ്ടിക്കാട്ടി. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ലതീഫ് കളക്കര,എൻ പി അഷ്റഫ്, ബാബു (ഖാദർ ഹാജിയുടെ മകൻ) അബ്ദുട്ടി പി എ , റംല കെ പി (പൊന്നാനി ) ജിസിദ്ധീഖ് (തവനൂർ ) നവാസ് (നന്നമുക്ക് ) അബ്ദുറഷീദ് (വട്ടംകുളം) അലി കടവത്ത് (വെളിയങ്കോട്) അബ്ദുൽ അസീസ് പി എ, ആദം സി (യു.എ.ഇ) ബിജു ദേവസ്സി (സഊദി) അബ്ദു റസാഖ് കെ പി , കെ കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. ടി വി സുബൈർ സ്വാഗതവും, മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റി വാർഷിക ആഘോഷത്തിൻറ ഭാഗമായുളള പൊൻസ്‌മൃതി - സീസൺ 3 സെപ്തമ്പർ മാസത്തിൽ നടത്താൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി 2023 ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കുന്ന അംഗത്വ ക്യാമ്പയിൻ ആചരിക്കുവാനും തീരുമാനിച്ചു. അബൂ ഹമൂറിലുള്ള നാസ്കോ റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി ജനറൽസെക്രട്ടറി ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് കളക്കര ഉദ്ഘാടനം ചെയ്തു. അകാലത്തിൽ വിട്ടുപിരിഞ്ഞ പി സി ഡബ്ല്യു എഫ് ബാംഗ്ലൂർ ഘടകം പ്രസിഡന്റ് ഹംസ റഹ്മാൻ സാഹിബിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സദാസമയ കർമനിരതനായ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹമെന്നും ഈ വിയോഗം സംഘടനയ്ക്ക് വലിയ നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സ്വാശ്രയ മാൾ ഷെയർ സമാഹരണത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ സ്വാശ്രയ കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ കൂടിയായ ലത്തീഫ് കളക്കര പദ്ധതിയുടെ നിലവിലെ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. ഖത്തറിൽ നിന്നും ചുരുങ്ങിയ ദിവസം കൊണ്ട് നല്ലൊരു ഷെയർ സമാഹരണം നടത്താൻ സാധിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ വഴി ഷെയർ സമാഹരണം കൂടുതൽ പേരിലേക്ക് എത്തിക്കുവാനും ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ അംഗത്വ ക്യാമ്പയിന്റെ കൂടെ തന്നെ ഷെയർ സമാഹരണ യജ്ഞം നടത്താനും തീരുമാനമെടുത്തു. ഉപദേശക സമിതി അംഗമായ അബ്ദുൽ സലാം മാട്ടുമ്മലിന് പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി ആക്ടിങ് പ്രസിഡന്റിന്റെ അധിക ചുമതല നൽകി. ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഹമ്മദ് ഷെരീഫിനെ നിയമിച്ചു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും എക്സിക്യൂട്ടീവ് പ്രാതിനിധ്യം ഉറപ്പ് വരുത്തുവാനും തീരുമാനിച്ചു. രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും, നോർക്ക അംഗത്വം, പ്രവാസി ക്ഷേമനിധി തുടങ്ങിയവയിൽ ബോധവല്‍ക്കരണം നടത്താനും ഹെൽപ്‌ലൈൻ കമ്മറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു. ഇഫ്താർ സംഗമം അവലോകനം നടത്തുകയും സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. നൗഫൽ സ്വാഗതവും, ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

ബാംഗ്ലൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബാംഗ്ലൂർ ഘടകം പ്രസിഡന്റ് തുന്നം വീട്ടിൽ ഹംസുട്ടി എന്ന ഹംസ (65 വയസ്സ്) ഹൃദയാഘാതം മൂലം നിര്യാതനായി. ബാംഗ്ലൂർ വിനായക നഗറിൽ എ ബി സി അക്കാദമി എന്ന പേരിൽ വീടിനോട് ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയായിരുന്നു.... പി സി ഡബ്ല്യു എഫിന് കീഴിലുള്ള ലീഡർ ഷിപ്പ് അക്കാദമിയുടെ വൈ :ചെയർമാൻ കൂടിയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ ഉമ്മ: ആമിന സഹോദരങ്ങൾ: ടി വി മുഹമ്മദ് കുട്ടി,ടി വി അബ്ദുല്ലകുട്ടി, ടി വി ഉമ്മർ (ബോംബെ സ്റ്റോർ) ടി വി കോയക്കുട്ടി, ഫാത്തിമ, ഭാര്യ: സക്കീന (കോഴിക്കോട്) മക്കൾ: നബീൽ ( ഓസ്ട്രേലിയ) സുൽഫിയ (അമേരിക്ക) അയ്മൻ

തുടരുക...

കുവൈറ്റ്: നീണ്ട 46 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹുസൈൻ സഖാഫ് എന്ന എം പി തങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. 1977 ജൂലൈ 2 ന് മുംബൈ വഴി കുവൈത്തിലെത്തിയ തങ്ങൾ കുവൈറ്റ് ഇറാഖ് യുദ്ധസമയത്ത് തൽക്കാലികമായി കുവൈറ്റിനോട് വിട പറഞ്ഞെങ്കിലും പത്തു മാസത്തിന് ശേഷം 1991ൽ വീണ്ടും കുവൈത്തിലെത്തി. പി സി ഡബ്ല്യു എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗമായും, എക്സിക്യൂട്ടീവ് മെമ്പറായും പ്രവർത്തിച്ചിരുന്നു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് ഉപഹാരം കൈമാറി. പ്രസിഡന്റ് യു അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ വി യൂസുഫ് ഉദ്ഘാടനം ചെയ്തു. എം മുബാറക്, എം വി മുജീബ്, അബ്ദുറഹ്മാൻ, ഇർഷാദ്, റാഫി തുടങ്ങിയവർ സംസാരിച്ചു. എം പി തങ്ങൾ മറുപടി പ്രസംഗം നടത്തി. എം വി മുസ്തഫ സ്വാഗതവും, മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.

തുടരുക...

മാറഞ്ചേരി: പിസി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ബിയ്യം പാർക്കിൽ സ്നേഹാദര സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം ഒ സി സലാഹുദ്ദീൻ, കാർഷിക പ്രതിഭ അബൂട്ടി ഹാജി, കലാമണ്ഡലം അജീഷ് ബാബു തുടങ്ങിയവരെ ആദരിച്ചു. എ പി അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹൈദരാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ബാബു ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി . കേന്ദ്ര സർവ്വകലാശാല പ്രൊഫസർ മുസ്തഫ മുഖ്യ അതിഥിയായിരുന്നു. പി കോയക്കുട്ടി മാസ്റ്റർ , എ കെ ആലി , എ പി വാസു , ടി അബ്ദു, പോഗ്രാം കോഡിനേറ്റർ എം ടി നജീബ്, ഷൗക്കത്തലിഖാൻ , മുനീറ ടി എന്നിവർ ആശംസ അർപ്പിച്ചു . ശ്രീരാമനുണ്ണി മാസ്റ്റർ സ്വാഗതവും എസ് ലത ടീച്ചർ നന്ദിയും പറഞ്ഞു.

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ *ജൂൺ 9 ന് കെ സി എ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പൊന്നോത്സവ് 2K23* പോസ്റ്റർ പ്രകാശനം ഡോ: ശംസുദ്ധീൻ (എം ഡി പൊന്നാനി നെഴ്സിംഗ് ഹോം) നിർവ്വഹിച്ചു. ജൂൺ 9 വെള്ളിയാഴ്ച്ച മൂന്ന് മണി മുതൽ ആരംഭിക്കുന്ന പൊന്നോത്സവ് 2k23 പരിപാടിയിൽ ; കുടുബ സംഗമം, പൊതുസമ്മേളനം,സ്നേഹാദരവ്‌,സംഗീത വിരുന്ന്,നാസിക് ഡോൾ, സിനിമാറ്റിക് ഡാൻസ്, മെഗാ ഒപ്പന,വില്ലടിച്ചാം പാട്ട്, ബോഡിബിൾഡിങ് ഷോ, പലഹാര മേള എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോക് ആൻഡ് ഡൈൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ ബഹറൈൻ കമ്മിറ്റി മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌, ജനറൽ സെക്രട്ടറി ഫസൽ പി കടവ്, ട്രഷറർ സദാനന്ദൻ കണ്ണത്ത് ,മുഹമ്മദ് മാറഞ്ചേരി,ജഷീർ മാറൊലി,പിടിഎ റഹ്‌മാൻ, ഏവി സെയ്തലവി, നസീർ പൊന്നാനി, ഡോ:അനീഷ്‌,നബീൽ എംവി, ശറഫുദ്ധീൻ വി,സുനിൽ കെ ശംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

തുടരുക...

പൊന്നാനി: സാമൂഹ്യ സംരംഭകത്വത്തിൻറ പൊന്നാനി മാതൃകയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ രൂപീകൃതമായ സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രഥമ പദ്ധതിയായ സ്വാശ്രയ മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. നേഷണൽ ഹൈവേ ഉറൂബ് നഗറിലെ പദ്ധതി പ്രദേശത്ത് നടന്ന കുറ്റിയടിക്കൽ ചടങ്ങിന് മഖ്ദൂം എം പി മുത്തുകോയ തങ്ങൾ കാർമികത്വം വഹിച്ചു. ഇത്തരം സാമൂഹ്യ സംരംഭങ്ങൾക്ക് പൊതു ജന സമൂഹത്തിൻറ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സയ്യിദ് മുത്തു കോയ തങ്ങൾ പറഞ്ഞു. കമ്പനി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു പി  കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, വി വി ഹമീദ്, സുബൈർ കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു രമേശ് റിയാദ്, ബഷീർ പാലക്കൽ അബുദാബി എന്നിവരിൽ നിന്നുളള ഷെയറുകൾ  ഹനീഫ മാളിയേക്കൽ സ്വീകരിച്ചു. കമ്പനി ഡയറക്ടർമാർ ,റീജിയണൽ കോഡിനേറ്റർമാർ, പി സി ഡബ്ല്യു എഫ്  പ്രതിനിധികൾ എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, മാമദു കെ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ സലീം കളക്കര, ഗഫൂർ അൽ ഷാമ, ഇൻഫ്ര ടീം മെമ്പർ ഷംസുദ്ദീൻ കളക്കര,പ്രോജക്ട് മാനേജർ ഖലീൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ കൺസ്ട്രക്ഷൻ വർക്ക് ഏറ്റെടുത്തിട്ടുളളത് കോഴിക്കോട് ആസ്ഥാനമായുളള കൊളക്കാടൻ കൺസ്ട്രക്ടേഴ്സ് ടീമാണ്.

തുടരുക...

വെളിയങ്കോട്: പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുത്ത 200 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ചെറിയ പെരുന്നാളിന് ആവശ്യമായ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് കെ ടി ഹനീഫ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന വിതരണ ചടങ്ങ് കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിരിയാണി അരി, നെയ്യ്, അണ്ടി മുന്തിരി, പഞ്ചസാര, ചായപ്പൊടി, ഓയിൽ, വെളിച്ചെണ്ണ,അരിപ്പൊടി, സേമിയം ഉൾപ്പെടുന്ന പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാണ് അർഹരായവരുടെ വസതികളിൽ എത്തിച്ചു കൊടുത്തത്. രുദ്രൻ വാരിയത്ത്, മുഹമ്മദ് പി പി , സുഹ്റ ബാബു , റംല ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. റംല ഹനീഫ് സ്വാഗതവും, ഷാജി ഷംസു നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി: മുൻസിപ്പാലിറ്റിയിലെ 51 വാർഡുകളിൽൽ നിന്നും തെരഞ്ഞെടുത്ത 800 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പെരുന്നാളിന് ആവശ്യമായ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ചന്തപ്പടി പി വി എ ഖാദർ ഹാജി PCWF മെഡിക്കെയർ അങ്കണത്തിൽ നടന്ന വിതരണ ചടങ്ങ് മുൻസിപ്പൽ പ്രസിഡന്റ് പി എം അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റകളിലെ പ്രധാന ഭാരവാഹികൾ മുഖേന അർഹരുടെ ഭവനങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ചു കൊടുത്തു. പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട്, ടി വി സുബൈർ ശാരദ ടീച്ചർ, മുനീറ ടി എന്നിവരും ,വിവിധ വാർഡുകളിൽ നിന്നുളള പ്രതിനിധികളും സംബന്ധിച്ചു. മുത്തു ആർ വി, ഹനീഫ മാളിയേക്കൽ, ടി,റംല കെ പി, സബീന ബാബു , മിനി ടി , ഷക്കീല എൻ വി , റൈഹാനത്ത് സി വി, ഹൈറുന്നിസ കെ, സതി രാവുണ്ണിക്കുട്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗവും ട്രഷറർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

തുടരുക...

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി -ദമാം മേഖല കമ്മിറ്റി സമൂഹ നോമ്പ് തുറ നടത്തി. ഹോളിഡേയ്‌സ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് ഗ്ലോബൽ സെക്രട്ടറി എൻ പി അഷ്‌റഫ് നൈതല്ലൂർ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ബിജു ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. അലി ചെറുവത്തൂർ, ഫൈസൽ,ആബിദ്, മെർമെയ്ഡ് കമ്പനി സി ഇ ഒ ദിനകരൻ എന്നിവർ ആശംസകൾ നേർന്നു. എൻ പി ഷെമീർ( പ്രസിഡന്റ്) അലി ചെറുവത്തൂർ (സെക്രട്ടറി) എന്നിവരുൾകൊളളുന്ന 7 അംഗ ദമാം മേഖല കമ്മിറ്റി രൂപീകരിച്ചു. എൻ പി ഷെമീർ നൈതല്ലൂർ നന്ദി പറഞ്ഞു.

തുടരുക...

ജിദ്ദ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി - ജിദ്ദ കമ്മിറ്റി ഹയ്യ അൽ മർവ ഹോട്ടലിൽ ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് സദക്കത്ത് തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എസ്ക്യൂട്ടീവ് അംഗം റഫീഖ് വി, വൈസ് പ്രസിഡന്റ്മാരായ ഫൈസൽ കെ ആർ, അലികുട്ടി എം വി എന്നിവർ ആശംസകൾ നേർന്നു., ആബിദ് പൊന്നാനി, ബഷീർ ഷാ, ദർവേശ്, രതീഷ്, ബഷീർ കെ എം തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ദർവേശ് എണിയിലകത്ത്‌ സ്വാഗതവും, ഇബ്രാഹിം ബാദുഷ നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ്: പൊന്നാനികൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി-റിയാദ് ഘടകം മലാസ് പെപ്പർ ട്രീ റെസ്റ്റോറന്റ് വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് സൗദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സലീം കളക്കര അധ്യക്ഷത വഹിച്ചു ട്രഷറർ അൻസാർ നൈതല്ലൂർ സ്വാഗതം പറഞ്ഞു. റസൂൽ സലാം, കെ ടി അബൂബക്കർ, അലഫ്, കബീർ, ജയൻ, വിജയൻ എന്നിവർ ആശംസകൾ നേർന്നു ... ഫാജിസ് നന്ദി പറഞ്ഞു. ഷമീർ മേഘ, അസ്‌ലം കളക്കര, ഫസൽ റഹ്മാൻ, ഷഫീക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടരുക...

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ് ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അഫ്‍ഷീൻ അഷ്‌റഫിന്റെ ഖുർആൻ പാരായണത്തോടെ സംഗമം ആരംഭിച്ചു. മുജീബ് എം വി അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് യു അധ്യക്ഷത വഹിച്ചു. കുവൈത്ത് കാൻസർ ഹോസ്പിറ്റൽ പുൾമനോളജിസ്റ്റ് ഡോക്ടർ യാസർ "വ്രതവും ആരോഗ്യവും" എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. പി റുഖിയ ബീവി, ഡോക്ടർ യാസർ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുഹമ്മദ് ഷാജി കെ നാസർ എന്നിവർ വിതരണം ചെയ്തു. ജറീഷ് പി പി ക്യാപ്റ്റനായുളള വളണ്ടിയർ ടീം പരിപാടികൾക്ക് നേതൃത്വം നല്കി. ഇർഷാദ്, മുഹമ്മദ് മുബാറക് രജിസ്ട്രേഷൻ വിഭാഗം നിയന്ത്രിച്ചു. മുസ്തഫ എം വി സ്വാഗതവും, യുസഫ് കെ വി നന്ദിയും പറഞ്ഞു

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350