വട്ടംകുളം: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതിയും , വിദ്യാഭ്യാസ സമിതിയും സംയുക്തമായി നടത്തിവരുന്ന കാമ്പസ് തല കാംപയിനിന്റെ ഭാഗമായി നെല്ലിശ്ശേരി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം സി എ എസ് പ്രിൻസിപ്പൾ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പൊന്നാനി എം ഇ എസ് കോളേജ് എക്ണോമിക്സ് വിഭാഗം മേധാവി ഡോ: ബുഷ്റ എം വി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് നന്ദൻ മുഖ്യാതിഥിയായിരുന്നു. നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനത്തിൽ ആരംഭിച്ച കാംപയിൻ ഡിസംബർ 20 നാണ് സമാപിക്കുന്നത് താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ *ബോധവല്ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം* തുടങ്ങി വിവിധ പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നത്. വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വട്ടംകുളം പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് മോഹനൻ പാക്കത്ത് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വുമൺസ് ക്ലബ്ബ് കോ ഓർഡിനേറ്റർ അശ്വതി ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹരി സി എം , കോളേജ് യൂണിയൻ ചെയർമാൻ അബ്ദുൽ ഹാഷിർ കെ എന്നിവർ ആശംസ പ്രസംഗം നടത്തി. പി സി ഡബ്ല്യു എഫ് ഭാരവാഹികളായ ഏട്ടൻ ശുകപുരം, അസ്മാബി പി എ, മാലതി വട്ടംകുളം, നാരായണൻ മണി, ഹംസ പി പി , രമ്യ, സിനി തുടങ്ങിയവർ സംബന്ധിച്ചു. എൻ എസ് എസ് സെക്രട്ടറി അനുശ്രീ കെ ആർ നന്ദി പറഞ്ഞു.
തുടരുക...വട്ടംകുളം: "സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതിയും , വിദ്യാഭ്യാസ സമിതിയും സംയുക്തമായി നടത്തിവരുന്ന കാമ്പസ് തല കാംപയിനിന്റെ ഭാഗമായി നെല്ലിശ്ശേരി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം സി എ എസ് പ്രിൻസിപ്പൾ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പൊന്നാനി എം ഇ എസ് കോളേജ് എക്ണോമിക്സ് വിഭാഗം മേധാവി ഡോ: ബുഷ്റ എം വി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് നന്ദൻ മുഖ്യാതിഥിയായിരുന്നു. നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനത്തിൽ ആരംഭിച്ച കാംപയിൻ ഡിസംബർ 20 നാണ് സമാപിക്കുന്നത് താലൂക്കിലെ ഹയർസെക്കണ്ടറി , ഡിഗ്രി സ്ഥാപനങ്ങളിൽ *ബോധവല്ക്കരണ ക്ലാസ് , ലഘുലേഖ വിതരണം, പ്രതിജ്ഞ, പ്രസംഗ - പ്രബന്ധ മത്സരം* തുടങ്ങി വിവിധ പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നത്. വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വട്ടംകുളം പി സി ഡബ്ല്യു എഫ് പ്രസിഡണ്ട് മോഹനൻ പാക്കത്ത് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വുമൺസ് ക്ലബ്ബ് കോ ഓർഡിനേറ്റർ അശ്വതി ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹരി സി എം , കോളേജ് യൂണിയൻ ചെയർമാൻ അബ്ദുൽ ഹാഷിർ കെ എന്നിവർ ആശംസ പ്രസംഗം നടത്തി. പി സി ഡബ്ല്യു എഫ് ഭാരവാഹികളായ ഏട്ടൻ ശുകപുരം, അസ്മാബി പി എ, മാലതി വട്ടംകുളം, നാരായണൻ മണി, ഹംസ പി പി , രമ്യ, സിനി തുടങ്ങിയവർ സംബന്ധിച്ചു. എൻ എസ് എസ് സെക്രട്ടറി അനുശ്രീ കെ ആർ നന്ദി പറഞ്ഞു.