PCWF വാർത്തകൾ

ദുബായ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദുബായ് ഘടകം ഇഫ്താർ സംഗമം നടത്തി. ദുബായ് റാഷിദിയ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് നടന്ന സംഗമത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ വ്ലോഗർ ഡോ: സൗമ്യ സറിൻ മുഖ്യാതിഥിയായിരുന്നു. പൊന്നാനിയുടെ എഴുത്തുകാരൻ ഷാജി ഹനീഫ് ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി.സി.ഡബ്യൂ.എഫ്. ദുബായ് ഘടകം പ്രസിഡന്റ് ഷബീർ ഈശ്വരമംഗലം അധ്യക്ഷത വഹിച്ചു. വനിതാ ഘടകം പ്രസിഡന്റ് ബബിത ഷാജി ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ.കെ., ട്രഷറർ പി എ അബ്ദുൽ അസീസ്, ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതവും, ട്രഷറർ അഷ്‌റഫ് സിവി നന്ദിയും പറഞ്ഞു

തുടരുക...

അജ്മാൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്മാൻ ഘടകം ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഇഫ്താർ സംഗമം നടത്തി. ജാസിം മുഹമ്മദ്‌ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പി സി ഡബ്യൂ എഫ് അജ്മാൻ ഘടകം പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അനീഷ് ( പ്രസിഡന്റ്,പി സി ഡബ്യൂ എഫ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ) ബി കെ മനു (മാസ് ) നാസർ കൊട്ടാരകത്ത് (കെ എം സി സി ) സുബൈർ സിന്ദഗി (എഴുത്തുകാരൻ ) താമർ (ചലച്ചിത്ര സംവിധായകൻ)തുടങ്ങിയവർ ആശംസകൾ നേർന്നു. ശിഹാബ് കെ കെ , പി എ അബ്ദുൽ അസീസ്, നവാസ് അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും, ട്രഷറർ നൂറുൽ ആമീൻ നന്ദിയും പറഞ്ഞു

തുടരുക...

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF ) എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഫ്രണ്ട്സ് ഫോറം എടപ്പാളുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമം സാഹോദര്യത്തിന്റെ സന്ദേശം പകർന്ന വേദിയായി മാറി. എടപ്പാൾ അംശക്കച്ചേരി വാദി റഹ്മ അങ്കണത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു ഫ്രണ്ട്സ് ഫോറം എടപ്പാൾ പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ എടപ്പാൾ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ: കെ കെ ഗോപിനാഥൻ മുഖ്യാതിഥിയായി. അൻസാർ എഡ്യൂക്കേഷൻ ട്രസ്റ്റ് മെമ്പർ ഇ എം മുഹമ്മദ് അമീൻ റമദാൻ സന്ദേശം നൽകി സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫ് കളക്കര പി സി ഡബ്ല്യു എഫ് ൻ്റെ പ്രഥമ സംരംഭമായ സ്വാശ്രയ മാളും പൊന്മാക്സ് ഹൈപ്പർമാർക്കറ്റ് പദ്ധതിയും വിശദീകരിച്ചു. വാർഡ് മെമ്പർ മുനീറ നാസർ ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമിറ്റി ഭാരവാഹികളായ സി വി മുഹമ്മദ് നവാസ്, ടി മുനീറ, ശാരദ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. പി സി ഡബ്ല്യു എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരളി മേലേപ്പാട്ട് സ്വാഗതവും ട്രഷറർ പി ഹിഫ്സുറഹ്മാൻ നന്ദിയും പറഞ്ഞു. ഇ പി രാജീവ്, ഖലീൽ റഹ്മാൻ, ടി വി അബ്ദുറഹ്മാൻ, കമറുദ്ദീൻ, നാസർ സർദാർ എന്നിവർ നേതൃത്വം നൽകി.

തുടരുക...

ദോഹ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യം ഊട്ടിയുറപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഇഫ്‌താർ സംഗമം നടത്തി. അബു ഹമൂർ നാസ്കോ ഗ്രിൽ & റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആന്റ് ഫാമിലി ഡെവലപ്പ് മെൻറ് കൗൺസിൽ ചെയർമാൻ ഡോ : ഇബ്രാഹിം കുട്ടി പത്തോടി ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ പി സി ഡബ്ല്യു എഫ് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗംശ അബ്ദുസ്സലാം മാട്ടുമ്മൽ റമദാൻ സന്ദേശം നൽകി. പരിപാടിയിൽ അംഗങ്ങൾക്ക് വേണ്ടി ICBF ഇൻഷൂറൻസ് റെജിട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. ആദ്യ അംഗത്വം അഡ്വൈസറി ബോർഡ് മെമ്പർ കെ കെ ഫൈസൽന് നൽകിക്കൊണ്ട് തുടക്കം കുറിച്ചു. സിദ്ദിഖ് ചെറവല്ലൂർ ICBF ഇൻഷുറൻസിന്റെ പ്രാധാന്യത്തെ കുറിച്ചും എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങൾക്ക് വിശദീകരിച്ച് കൊടുത്തു. പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. ഖലീൽ റഹ്മാൻ സ്വാഗതവും ഷൈനി കബീർ നന്ദിയും പറഞ്ഞു.

തുടരുക...

അൽ ഐൻ പി സി ഡബ്ല്യു എഫ് സമൂഹ നോമ്പുതുറ നടത്തി. അൽ ഐൻ: ഹൃദയത്തിൽ നന്മകൾ പൂക്കുന്ന റമദാൻ വൃതമാസത്തിൽ പങ്കുവെയ്ക്കലിന്റെ മഹത്തായ സന്ദേശം പകര്‍ന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ഐൻ ഘടകം കുവൈത്താത്ത് ലുലു മാൾ റസ്റ്റോറൻറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുൽകിഫിൽ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജിഷാർ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അനീഷ്, ഷിഹാബ് കെ കെ, സലീം അലി എ വി എന്നിവർ ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ അസീസ് പി. എ, അലി എ. വി, ഷബീർ മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു. ബദറുദ്ധീൻ,ദിൽഖുഷ് എം, ഹാരിസ്, ലത്തീഫ്, സൈനുദ്ധീൻ, ഉമർ തുടങ്ങിയവർ നേതൃത്വം നൽകി. മെഹ്‌റൂഫ് കെ കെ സ്വാഗതവും മുനവ്വർ മാണിശ്ശേരി നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റാസൽ ഖൈമ ഘടകം ഇന്ത്യൻ സ്‌പൈസ് റെസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റാസൽ ഖൈമ ഘടകം പ്രസിഡന്റ്‌ മൊയ്‌തുണ്ണി സി പി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവ്വഹിച്ചു. റാസൽ ഖൈമ റിലീഫ് 2023 ന് സലീം കെ വി തുടക്കം കുറിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, ട്രഷറർ അബ്ദുൽ അസീസ്, അലി ഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു. കുഞ്ഞിമുഹമ്മദ്, ശിഹാബ്, സുധീർ, ജലീൽ കാലടി, ജബ്ബാർ സി പി, ശറഫുദ്ധീൻ കോട്ടയിൽ, ശാമിൽ സി എം, നിഹാൽ, കബീർ പുതുപൊന്നാനി, റഫീഖ് എന്നിവർ നേതൃത്വം നൽകി. വൈ: പ്രസിഡന്റ്‌ അനിരുദ്ധൻ സ്വാഗതവും ജനറൽ സെക്രട്ടറി അലി കോട്ടയിൽ നന്ദിയും പറഞ്ഞു.

തുടരുക...

മസ്ക്കറ്റ്: റമദാൻ വ്രതാനുഷ്ഠാനത്തിൻറ നിറവവിൽ സ്നേഹ സാഹോദര്യത്തിൻറ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി, മസ്കറ്റ് വാദി കബീർ ക്ലബിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എം സാദിഖ് അധ്യക്ഷത വഹിച്ചു. ഹംസ അഹ്സനി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ (സ്മൃതി മസ്കറ്റ്) റഫീക്ക് വെളിയങ്കോട് (വെളിയങ്കോട് മസ്കറ്റ് അസോസിയേഷൻ) നബീൽ (സെക്രടറി ഒമെസ്പ) തുടങ്ങിയവര്‍ ആശംസകൾ നേർന്നു. പി വി ജലീൽ ,ഒമേഗ ഗഫൂർ, കെ നജീബ്, കെ വി റംഷാദ്, റഹീം മൂസന്ന, ഫിറോസ് ,റിഷാദ് എന്നിവർ നേതൃത്വം നല്കി. സമീർ സിദ്ധീഖ് സ്വാഗതവും സുബൈർ പി വി നന്ദിയും പറഞ്ഞു

തുടരുക...

പി സി ഡബ്യു എഫ് ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉമ്മുൽ ഖുവൈൻ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉമ്മുൽ ഖുവൈൻ ഘടകം പ്രസിഡന്റ്‌ ബഷീർ പി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. റിലീഫ് - 2023 കെ വി ലബീബിൽ നിന്നും തുടക്കം കുറിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, ട്രഷറർ അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു. റിയാസ്, റസാഖ്, അൻസിഫ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബഷീർ എ വി സ്വാഗതവും ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.

തുടരുക...

പി സി ഡബ്ല്യു എഫ് അബുദാബിയിൽ ഇഫ്താർ സംഗമം നടത്തി. അബുദാബി: വ്രതാനുഷ്ഠാന നാളുകളിൽ മനസ്സും ശരീരവും സംശുദ്ധമാക്കാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ സജീവമാകാനും ഉദ്ബോധിപ്പിച്ച് കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോക്ടർ അബ്ദുറഹിമാൻ കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അബുദാബി ചാപ്റ്റർ പ്രസിഡന്റ് അഷ്‌കർ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. റിലീഫ് 2023 കാംപയിൻ, അബ്ദുറസാഖ് മാറഞ്ചേരി (ലുലു ഗ്രൂപ്പ് എച്ച്.ആർ ഡയറക്ടർ ) തുടക്കം കുറിച്ചു. സഫറുളള പാലപ്പെട്ടി (ശക്തി) അഷ്റഫ് പൊന്നാനി (കെ എം സി സി ) ഷെമീർ (ഇസ്മെക് ) അബ്ദുറഷീദ് ഹാജി, ഷബീർ മുഹമ്മദ്‌, ഷബീർ ഈശ്വരമംഗലം (ദുബൈ) അലി ഹസ്സൻ (ഷാർജ) തുടങ്ങിയവർ ആശംസ നേർന്നു. യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ ട്രഷറർ പി എ അബ്ദുൽ അസീസ് ഉൾപ്പെടെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും, വൈസ്പ്രസിഡണ്ട് മുഹമ്മദ്കുട്ടി മാറഞ്ചേരി നന്ദിയും പറഞ്ഞു.

തുടരുക...

ഷാര്‍ജ: റമളാൻ വ്രതാനുഷ്ഠാനത്തിൻറ രണ്ടാം നാളിൽ പരസ്പര സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഷാര്‍ജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പൊന്നാനി കൾച്ചറൽ വേൾഡ് ‍ഫൗണ്ടേഷൻ ഷാര്‍ജ ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമം, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീർ ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ഷാര്‍ജ ഘടകം പ്രസിഡന്റ് അലി ഹസ്സൻ അധ്യക്ഷത വഹിച്ചു. റിലീഫ് 2023 കാംപയിൻ പി കെ അബ്ദുൽ സത്താർ (റിയൽ കോഫി) മുജീബ് തറമ്മൽ (മോഡേൺ എയർ ഫിക്സ്) എന്നിവരിൽ നിന്നും തുടക്കം കുറിച്ചു. ഗായകൻ അൻസാർ, യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ ട്രഷറർ പി എ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. നസീർ ചുങ്കത്ത് സ്വാഗതവും, ഷാനവാസ് പി നന്ദിയും പറഞ്ഞു.

തുടരുക...

PCWF റിലീഫ് 2023 കാംപയിൻ ഉദ്ഘാടനവും, വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡിയും സംഘടിപ്പിച്ചു* വെളിയങ്കോട്: കാരുണ്യത്തിൻറ ചൈതന്യം നിറഞ്ഞൊഴുകുന്ന വിശുദ്ധ മാസത്തിൽ അവശതയനുഭവിക്കുന്നവരെയും, വേദനിക്കുന്നവരെയും ചേർത്തു പിടിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫണ്ട് സമാഹരണ യജ്ഞം ലക്ഷ്യമിട്ട് മാർച്ച് 17 മുതൽ ഏപ്രിൽ 30 വരെ നീണ്ടുനില്‍ക്കുന്ന റിലീഫ് 2023 കാംപയിൻ ഉദ്ഘാടന ചടങ്ങും, വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ജനറൽ ബോഡിയും സംഘടിപ്പിച്ചു. കെ ടി ഹനീഫ് വസതി മുറ്റത്ത് നടന്ന ചടങ്ങ് പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം പ്രൊഫ: വി കെ ബേബി ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ ടി ഹനീഫ് അധ്യക്ഷത വഹിച്ചു. ടി എം സിദ്ധീഖ് , അഡ്വ: വി ഐ എം അഷ്റഫ് സംസാരിച്ചു. റിലീഫ് 2023 കാംപയിൻ ഉദ്ഘാടനം ശഹീർ ഈശ്വമംഗലത്തിൽ നിന്നും ഫണ്ട് സ്വീകരിച്ച് കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് നിർവ്വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരം സന്നിഹിതനായിരുന്നു. റിലീഫ് കാംപയിൻ ബ്രോഷർ പി സി ഡബ്ല്യൂ എഫ് സലാല ഘടകം പ്രവർത്തക സമിതി അംഗം ബാബു പുതുപൊന്നാനിക്ക് നൽകി പ്രൊഫ: വി കെ ബേബി പ്രകാശനം ചെയ്തു. പി എം അബ്ദുട്ടി (പൊന്നാനി) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) പ്രദീപ് ഉണ്ണി (നന്നമുക്ക്) മോഹനൻ പാക്കത്ത് (വട്ടംകുളം) മുസ്തഫ കാടഞ്ചേരി (കാലടി) കുഞ്ഞിമൊയ്തീൻ കുട്ടി (തവനൂർ) എന്നിവറ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വനിത കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എസ് ലത ടീച്ചർ, മാലതി വട്ടംകുളം, ആരിഫ മാറഞ്ചേരി ഹൈറുന്നീസ പാലപ്പെട്ടി, റംല കെ പി , സബീന ബാബു തുടങ്ങിയവരും സംബന്ധിച്ചു. മുനീർ അരിക്കാട്ടിൽ സ്വാഗതവും റംല ഹനീഫ് നന്ദിയും പറഞ്ഞു. സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായി വെളിയംങ്കോട് വനിതാ യൂണിറ്റ് തയ്യാറാക്കിയ ഭക്ഷ്യോല്‍പന്ന വിപണനവും ഉണ്ടായിരുന്നു... റെഡ് റോസ് വനിതാ ടീം ഹനീഫ് കെടി ക്കും പത്നി റംലക്കും ഉപഹാരം നൽകി.

തുടരുക...

പൊന്നാനി: സ്ത്രീകൾക്കെതിരെ മാനസികമായും ശാരീരികമായും നടന്നുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനുളള നിയമങ്ങളെ സംബന്ധിച്ച് സ്തീകൾ ബോധവതികളായിരിക്കണമെന്ന് പൊന്നാനി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും, പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജിയുമായ സുബിത ചിറക്കൽ പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് യഥേഷ്ടം സ്വർണ്ണവും വാഹനവും മറ്റു സ്വത്തുക്കളുമെല്ലാം കൊടുത്താലും പെൺകുട്ടികളുടെ ഭാവി സുരക്ഷിതമല്ലെന്നും, ഉയർന്ന വിദ്യാഭ്യാസം കൊടുത്തതു കൊണ്ടും അവർ സുരക്ഷിതരാണെന്ന് പറയാൻ പറ്റാത്ത സാഹചര്യങ്ങളാണ് സമൂഹത്തിൽ നിലനില്‍ക്കുന്നതെന്നും, അതിനാൽ ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളെയും മാനസികാരോഗ്യം ഉള്ളവരായി വളർത്താൻ ശ്രദ്ധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പി സി ഡബ്ല്യു എഫ് വനിതാ മൂന്നേറ്റത്തിന്നായി നടത്തി വരുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടി രേഖപ്പെടുത്തുകയും , സംഘടനക്ക് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി , പൊന്നാനി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ താലൂക്കിലെ പ്രശസ്ത സംരംഭക കൂടിയായ വട്ടംകുളം പഞ്ചായത്തിലെ കരുവാട്ട് മന: എ ജയശ്രീ യെ പ്രഥമ പി സി ഡബ്ല്യു എഫ് മഹിളാ കീർത്തി പുരസ്കാരം നൽകി ആദരിച്ചു. പൊന്നാനി പോലീസ് എസ് ഐ സുബി. ടി. ദാസ് മുഖ്യാതിഥിയായിരുന്നു. നിയമ ബോധവത്കരണ ക്ലാസിന് അഡ്വ: ഹണി കെ വി നേതൃത്വം നല്‍കി. വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ബീക്കുട്ടി ടീച്ചർ , സമീറ ഇളയേടത്ത്, ശാരദ ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു. ഹൈറുന്നീസ പാലപ്പെട്ടി പ്രാർത്ഥനാ ഗീതം ആലപിച്ചു. തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. കസേര കളിയിൽ ശാരദ ടീച്ചർ (1st) രാജലക്ഷ്മി എം(2nd) ഹാജറ സി വി (3rd) ആനക്ക് വാൽ വരക്കലിൽ 1st - സൽമ ,2nd - രാജലക്ഷ്മി. എം, 3rd - സുനീറ മാറഞ്ചേരി കുപ്പിക്ക് വളയിടലിൽ 1st - ആരിഫ മാറഞ്ചേരി, 2nd - ഹൈറുന്നിസ പാലപ്പെട്ടി 3rd - രാജലക്ഷ്മി എം & - സുനീറ മാറഞ്ചേരി തുടങ്ങിയവർ വിജയികളായി. മത്സരങ്ങളിലെ വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ബൽകീസ് കാലടി നന്ദി പറഞ്ഞു. റോഷ്നി പാലക്കൽ പരിപാടികൾ നിയന്ത്രിച്ചു.

തുടരുക...

പൊന്നാനി : ജീവിതാവസാനം വരെ പരോപകരിയായി ജനസേവന കർമ്മ മണ്ഡലത്തിൽ നിറഞ്ഞു നിന്ന ഒ കെ ഉമ്മറിൻറ ഓർമ്മയിൽ സഹ പ്രവര്‍ത്തകർ ഒത്തു ചേര്‍ന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സംഗമത്തിൽ അബ്ദുട്ടി പി എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ടി വി സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, ഇ പി രാജീവ്, ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി മുനീറ , അഷ്റഫ് നെയ്തല്ലൂർ, ജി സിദ്ധീഖ് തവനൂർ, നാരായണൻ മണി , കെ ടി ഹനീഫ് വെളിയങ്കോട്, സബീന ബാബു , റംല ഹനീഫ് , എം പി നിസാർ, എൻ ഫസലുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ മാളിയേക്കൽ സ്വാഗതവും, ആർ വി മുത്തു നന്ദിയും പറഞ്ഞു.

തുടരുക...

കുവൈത്ത്: ദേശീയദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം "പൊന്നാനി സംഗമം-2023" സംഘടിപ്പിച്ചു. റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ്രസിഡന്റ് യു അഷ്‌റഫിൻറ അധ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. നവാസ് ആർ വി സ്വാഗതം പറഞ്ഞു. മുജീബ് എം വി , സിദ്ധീഖ് ആർ വി , മുഹമ്മദ് ഷാജി എന്നിവർ ആശംസ നേർന്നു. സമീർ നന്ദി പറഞ്ഞു. വിവിധയിനം കായികവിനോദ പരിപാടികൾക്ക് മുഹമ്മദ് ഷാജി, സിദ്ധീഖ് ആർ വി, ജെറീഷ്, അഷ്‌റഫ് കെ എന്നിവർ നേതൃത്വം നൽകി. ഉച്ചഭക്ഷണം, സ്നാക്സ്, ചായ, റിഫ്രഷ്മെന്റ് എന്നിവക്ക് നവാസ് ആർ വി, ഷെരീഫ് കെ കെ , റാഫി, നൗഷാദ് റൂബി യൂസഫ് കെ വി എന്നിവർ നേത്രത്വം നൽകി. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു.നാല് മേഖലകൾ തമ്മിലുള്ള വടംവലി മത്സരത്തിൽ അബ്ബാസിയ്യ -ഫർവാനിയ സംയുക്ത മേഖല വിജയികളായി, ഫഹാഹീൽ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ മേഖല കൺവീനർമാരായ ആബിദ് (സിറ്റി), നൗഷാദ് റുബി (ഫർവാനിയ) ഹാഷിം (ജലീബ്) അനൂപ് (ഫഹാഹീൽ), ജറീഷ് (ഹവല്ലി) മറ്റു പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് അംഗങ്ങളും നൽകി. തുടർന്ന് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്ന് മുതൽ പതിനഞ്ചു വരെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

തുടരുക...

പച്ചക്കറി വിളവെടുപ്പും , തൈ വിതരണവും നടത്തി* വെളിയങ്കോട്: പി സി ഡബ്ല്യു എഫ് എവർഗ്രീൻ പച്ചക്കറി വിളവെടുപ്പും, തൈ വിതരണവും താവളക്കുളം വി ഐ സി അറബിക്ക് വനിതാ കോളേജ് ഗ്രൗണ്ടിൽ സജ്ജമാക്കിയ എവർ ഗ്രീൻ കൃഷി തോട്ടത്തിൽ നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപദേശക സമിതി അംഗം പ്രൊഫ: വി കെ ബേബി നിർവ്വഹിച്ചു. വിത്ത് വിതരണം എവർ ഗ്രീൻ കേന്ദ്ര സമിതി ചെയർ പേഴ്സൺ ശാരദ ടീച്ചർ ഗവ: ഫിഷറീസ് എൽ പി സ്ക്കൂൾ പ്രധാന അധ്യാപകൻ കോയ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് എവർ ഗ്രീൻ വെളിയങ്കോട് ഉപ സമിതി രൂപീകരണ യോഗം നടന്നു. പ്രധാന ഭാരവാഹികളായി റംല ഹനീഫ് (ചെയർ) റാബിയ കാദർ (വൈ : ചെയർ) മിസിരിയ (കൺവീനർ) ഹനീഫ് കെ ടി (കോർഡിനേറ്റർ) ബഷീർ പി സി , അബ്ദുറസാഖ് (അസി:കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടെ ഒമ്പതംഗ സമിതിയെ തെരഞ്ഞെടുത്തു. പി സി ഡബ്ല്യു എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കെ ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ടി വി സുബൈർ മുജീബ് കിസ്മത്ത്, സി സി മൂസ്സ (പൊന്നാനി) സുബൈദ പോത്തനൂർ (കാലടി) ഹൈദറലി മാസ്റ്റർ, ആരിഫ (മാറഞ്ചേരി) ഖലീൽ റഹ്മാൻ (എടപ്പാൾ) ഹൈറുന്നീസ പാലപ്പെട്ടി (പെരുമ്പടപ്പ്) രുദ്രൻ വാരിയത്ത്, ഷാജി ശംസു, മുഹമ്മദ്‌ ഷഹീർ അൻവരി (വെളിയങ്കോട്) തുടങ്ങിയവർ സംബന്ധിച്ചു. റംല ഹനീഫ് സ്വാഗതവും, മുനീർ അരിക്കാട്ടിൽ നന്ദിയും പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350