റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി - റിയാദ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസികൾക്കായി “ഭാവിയിലേക്കൊരു കരുതൽ” ഓൺലൈൻ മീറ്റ് ജിസിസി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്ലാസിന് പ്രശസ്ത വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായ നിർമൽ തോമസ് നേതൃത്വം നല്‍കി. നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി പെൻഷൻ, നോർക്ക ഇൻഷുറൻസ് തുടങ്ങിയവയെ എങ്ങിനെ, എപ്പോൾ, എന്തിന് ചെയ്യണം എന്നെല്ലാം അദ്ദേഹം വിശാലമായി വിശദീകരിച്ചു. ഐ.ടി കോർഡിനേറ്റർ സംറുദ് അയിങ്കലം പരിപാടി നിയന്ത്രിച്ചു. റിയാദ് ഘടകം പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര, സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജുദേവസ്സി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മുഖ്യരക്ഷധികാരി സലിം കളക്കര, അഷ്‌റഫ് നെയ്‌തല്ലൂർ, എം എ ഖാദർ, അഷ്‌കർ.വി, അസ്‌ലം കളക്കര തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വിഷയാസ്പദമായി നടന്ന സംശയനിവാരണവും പവർപോയിന്റ് പ്രസന്റേഷനും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി . ട്രഷറർ ഷമീർ മേഘയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.
തുടരുക...റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി - റിയാദ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസികൾക്കായി “ഭാവിയിലേക്കൊരു കരുതൽ” ഓൺലൈൻ മീറ്റ് ജിസിസി കോർഡിനേറ്റർ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്ലാസിന് പ്രശസ്ത വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായ നിർമൽ തോമസ് നേതൃത്വം നല്‍കി. നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി പെൻഷൻ, നോർക്ക ഇൻഷുറൻസ് തുടങ്ങിയവയെ എങ്ങിനെ, എപ്പോൾ, എന്തിന് ചെയ്യണം എന്നെല്ലാം അദ്ദേഹം വിശാലമായി വിശദീകരിച്ചു. ഐ.ടി കോർഡിനേറ്റർ സംറുദ് അയിങ്കലം പരിപാടി നിയന്ത്രിച്ചു. റിയാദ് ഘടകം പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര, സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജുദേവസ്സി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മുഖ്യരക്ഷധികാരി സലിം കളക്കര, അഷ്‌റഫ് നെയ്‌തല്ലൂർ, എം എ ഖാദർ, അഷ്‌കർ.വി, അസ്‌ലം കളക്കര തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വിഷയാസ്പദമായി നടന്ന സംശയനിവാരണവും പവർപോയിന്റ് പ്രസന്റേഷനും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി . ട്രഷറർ ഷമീർ മേഘയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.