ചങ്ങരംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംകോട് പഞ്ചായത്ത് ജനറൽ ബോഡി യോഗം 2024 ജനുവരി 8 വൈകുന്നേരം 4 മണിക്ക് കാരുണ്യം പാലിയേറ്റീവ് ക്ലീനിക്കിൽ വെച്ച് ചേർന്നു. സെക്രട്ടറി എം.ടി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആയിഷ ഹസ്സൻ ആധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാനവാസ് വട്ടത്തൂർ, പി.കെ. അബ്ദുള്ളക്കുട്ടി, മജീദ് പാവിട്ടപ്പുറം, എം.പി. അംബികാകുമാരി ടീച്ചർ ,ഫാത്തിമ്മ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആലങ്കോട് പഞ്ചായത്തിൽ വിപുലമായ മീറ്റിംഗ് കൂടാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. 13.01.24 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. അബ്ദു കിഴിക്കര നന്ദി പറഞ്ഞു.
തുടരുക...ചങ്ങരംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലംകോട് പഞ്ചായത്ത് ജനറൽ ബോഡി യോഗം 2024 ജനുവരി 8 വൈകുന്നേരം 4 മണിക്ക് കാരുണ്യം പാലിയേറ്റീവ് ക്ലീനിക്കിൽ വെച്ച് ചേർന്നു. സെക്രട്ടറി എം.ടി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആയിഷ ഹസ്സൻ ആധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാനവാസ് വട്ടത്തൂർ, പി.കെ. അബ്ദുള്ളക്കുട്ടി, മജീദ് പാവിട്ടപ്പുറം, എം.പി. അംബികാകുമാരി ടീച്ചർ ,ഫാത്തിമ്മ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആലങ്കോട് പഞ്ചായത്തിൽ വിപുലമായ മീറ്റിംഗ് കൂടാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. 13.01.24 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. അബ്ദു കിഴിക്കര നന്ദി പറഞ്ഞു.
